l o a d i n g

ഗൾഫ്

വിമാനത്തിലെ ലാപ്ടോപ്പിനും തീപിടിക്കാം: മുന്നറിയിപ്പുമായി വ്യോമയാന മേഖല

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 24, 2026

ദുബായ്: പവര്‍ ബാങ്കുകള്‍ വിമാനത്തിനുള്ളില്‍ തീപിടിക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ യാത്രക്കാരുടെ ലാപ്ടോപ്പുകളും വലിയ സുരക്ഷാ ഭീഷണിയാകുന്നുവെന്ന് റിപ്പര്‍ട്ട്. കഴിഞ്ഞ ആഴ്ച അറ്റ്‌ലാന്റയില്‍ നിന്ന് ഡാളസിലേക്ക് പോയ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ യാത്രക്കാരന്റെ ലാപ്ടോപ്പിന് തീപിടിച്ച് പുക ഉയര്‍ന്നതും ഒരാള്‍ക്ക് പൊള്ളലേറ്റതും ഇതിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. 133 യാത്രക്കാരുണ്ടായിരുന്ന വിമാനത്തില്‍ ക്യാബിന്‍ ക്രൂ സമയോചിതമായി ഇടപെട്ട് ലാപ്ടോപ്പ് തെര്‍മല്‍ ബാഗിലാക്കി തീ അണച്ചതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. സംഭവത്തില്‍ യു.എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (FAA) അന്വേഷണം ആരംഭിച്ചു.

ലാപ്ടോപ്പുകള്‍, സ്മാര്‍ട്ട്ഫോണുകള്‍, ടാബ്ലെറ്റുകള്‍, പവര്‍ ബാങ്കുകള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന ലിഥിയം-അയോണ്‍ ബാറ്ററികളില്‍ ഉണ്ടാകുന്ന 'തെര്‍മല്‍ റണ്‍വേ' എന്ന പ്രക്രിയയാണ് അപ്രതീക്ഷിത തീപിടുത്തത്തിന് കാരണമാകുന്നത്. ബാറ്ററി അമിതമായി ചൂടാകുമ്പോള്‍ രാസപ്രവര്‍ത്തനം വേഗത്തിലാകുകയും ബാറ്ററി വീര്‍ക്കുകയോ പുക ഉയരുകയോ പൊട്ടിത്തെറിക്കുകയോ ചെയ്യുന്നു. ബാറ്ററിയിലുണ്ടാകുന്ന കേടുപാടുകള്‍, അമിത ചൂട്, നിര്‍മ്മാണ തകരാറുകള്‍ എന്നിവ ഇതിന് കാരണമാകാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങളും സുരക്ഷാ നിര്‍ദ്ദേശങ്ങളും:

മുന്നറിയിപ്പ് ലക്ഷണങ്ങള്‍: ഉപകരണം അസാധാരണമായി ചൂടാകുക, വീര്‍ത്തു വരിക, പുക ഉയരുക എന്നിവ കണ്ടാല്‍ ഉടന്‍ തന്നെ വിമാന ജീവനക്കാരെ വിവരമറിയിക്കുക.

പവര്‍ ബാങ്കുകള്‍ ചെക്ക്-ഇന്‍ ബാഗേജില്‍ പാടില്ല: പവര്‍ ബാങ്കുകളും സ്‌പെയര്‍ ലിഥിയം ബാറ്ററികളും ഹാന്‍ഡ് ബാഗേജില്‍ (Cabin Baggage) മാത്രമേ കരുതാവൂ. ക്യാബിനില്‍ വച്ച് തീപിടുത്തമുണ്ടായാല്‍ ഉടന്‍ അണയ്ക്കാന്‍ സാധിക്കുമെന്നതിനാലാണിത്.

ലാപ്ടോപ്പുകള്‍ ചെക്ക്-ഇന്‍ ചെയ്യുമ്പോള്‍: ലാപ്ടോപ്പുകള്‍ ഹാന്‍ഡ് ബാഗേജില്‍ കരുതുന്നതാണ് ഉചിതം. ചെക്ക്-ഇന്‍ ബാഗേജിലാണെങ്കില്‍ ഉപകരണം പൂര്‍ണ്ണമായും ഓഫ് ചെയ്തിരിക്കണം.

ബാറ്ററി പരിധി: സാധാരണയായി 100 വാട്ട്-അവര്‍ വരെയുള്ള ബാറ്ററികള്‍ക്കാണ് വിമാനങ്ങളില്‍ അനുമതിയുള്ളത്. 101Wh മുതല്‍ 160Wh വരെയുള്ളവയ്ക്ക് എയര്‍ലൈന്റെ പ്രത്യേക അനുമതി വേണം.

തകരാറുള്ള ഉപകരണങ്ങള്‍ ഒഴിവാക്കുക: ബാറ്ററി വീര്‍ത്തതോ കേടുപാടുകള്‍ സംഭവിച്ചതോ ആയ ലാപ്ടോപ്പുകളും മറ്റ് ഉപകരണങ്ങളും യാതൊരു കാരണവശാലും വിമാനത്തില്‍ കൊണ്ടുപോകരുത്. വിമാന യാത്രയില്‍ പവര്‍ ബാങ്കുകള്‍ മാത്രമല്ല, ദിവസേന ഉപയോഗിക്കുന്ന ലാപ്ടോപ്പും ഫോണും സുരക്ഷിതമാണെന്ന് യാത്രക്കാര്‍ ഉറപ്പുവരുത്തേണ്ടതുണ്ട്.

Latest News

ലുലു സൗദിയില്‍ ഫ്‌ലാറ്റ് 50 സെയില്‍; ഓഗസ്റ്റ് 26 മുതല്‍ 29 വരെ എല്ലാ കാറ്റഗറികളിലും 50 ശതമാനം വിലക്കിഴിവ്
ലുലു സൗദിയില്‍ ഫ്‌ലാറ്റ് 50 സെയില്‍; ഓഗസ്റ്റ് 26 മുതല്‍ 29 വരെ എല്ലാ കാറ്റഗറികളിലും 50 ശതമാനം വിലക്കിഴിവ്
August 24, 2026
കൊണ്ടോട്ടിയന്‍സ്@ദമ്മാം ഓണാഘോഷം സംഘടിപ്പിക്കുന്നു
കൊണ്ടോട്ടിയന്‍സ്@ദമ്മാം ഓണാഘോഷം സംഘടിപ്പിക്കുന്നു
August 24, 2026
ഓണത്തിന് മുമ്പ് പ്രവാസി പെന്‍ഷന്‍ അനുവദിച്ചത് സ്വാഗതാര്‍ഹം; ഒ.ഐ.സി.സി റിയാദ്
ഓണത്തിന് മുമ്പ് പ്രവാസി പെന്‍ഷന്‍ അനുവദിച്ചത് സ്വാഗതാര്‍ഹം; ഒ.ഐ.സി.സി റിയാദ്
August 24, 2026
ഫോര്‍ക്ക ഉത്രാടപ്പാച്ചില്‍ നാളെ
ഫോര്‍ക്ക ഉത്രാടപ്പാച്ചില്‍ നാളെ
August 24, 2026
ഷാര്‍ജയില്‍ ഏഴു വയസ്സുകാരി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു; അബൂദാബിയില്‍ കാസര്‍കോട് സ്വദേശി നിര്യാതനായി
ഷാര്‍ജയില്‍ ഏഴു വയസ്സുകാരി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു; അബൂദാബിയില്‍ കാസര്‍കോട് സ്വദേശി നിര്യാതനായി
August 24, 2026
ഉല്‍ക്കവര്‍ഷം കണ്ട് മടങ്ങവെ  വാഹനാപകടത്തില്‍ പരിക്കേറ്റ 17കാരിയായ ഇന്ത്യന്‍ വിദ്യാര്‍ഥിനി മരിച്ചു; സഹോദരനുള്‍പ്പെടെ രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്
ഉല്‍ക്കവര്‍ഷം കണ്ട് മടങ്ങവെ വാഹനാപകടത്തില്‍ പരിക്കേറ്റ 17കാരിയായ ഇന്ത്യന്‍ വിദ്യാര്‍ഥിനി മരിച്ചു; സഹോദരനുള്‍പ്പെടെ രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്
August 24, 2026
വിമാനത്തിലെ ലാപ്ടോപ്പിനും തീപിടിക്കാം: മുന്നറിയിപ്പുമായി വ്യോമയാന മേഖല
വിമാനത്തിലെ ലാപ്ടോപ്പിനും തീപിടിക്കാം: മുന്നറിയിപ്പുമായി വ്യോമയാന മേഖല
August 24, 2026
ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം: ഒമാന്‍ വിദേശകാര്യ മന്ത്രി ഇറാനിലേക്ക്
ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം: ഒമാന്‍ വിദേശകാര്യ മന്ത്രി ഇറാനിലേക്ക്
August 24, 2026
അമേരിക്കന്‍ ഉപരോധ ഭീഷണിയില്‍ ഭയമില്ല; യു.എസ് നീക്കം നിരാശയില്‍ നിന്നെന്ന് ഇറാന്‍; പാകിസ്ഥാന്‍ സൈനിക മേധാവി ആസിം മുനീര്‍ ടെഹ്‌റാനിലേക്ക്
അമേരിക്കന്‍ ഉപരോധ ഭീഷണിയില്‍ ഭയമില്ല; യു.എസ് നീക്കം നിരാശയില്‍ നിന്നെന്ന് ഇറാന്‍; പാകിസ്ഥാന്‍ സൈനിക മേധാവി ആസിം മുനീര്‍ ടെഹ്‌റാനിലേക്ക്
August 24, 2026
ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭാര്യ കെട്ടിടത്തില്‍ നിന്ന് ചാടി; കരളും, വൃക്കയും കാണാനില്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭാര്യ കെട്ടിടത്തില്‍ നിന്ന് ചാടി; കരളും, വൃക്കയും കാണാനില്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
August 24, 2026