l o a d i n g

ഗൾഫ്

സൗദിയില്‍ ഈ ശരത്കാലത്ത് ശരാശരിയിലും കൂടുതല്‍ മഴയ്ക്ക് സാധ്യത; ഒക്ടോബറില്‍ ശക്തമായ പ്രളയസാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 28, 2026

റിയാദ്: ഈ ശരത്കാലത്ത് സൗദി അറേബ്യയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ശരാശരിയെക്കാള്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. ഒക്ടോബറിലായിരിക്കും ഏറ്റവും കൂടുതല്‍ മഴ ലഭിക്കുകയെന്നും ചില പ്രദേശങ്ങളില്‍ അതിശക്തമായ പ്രളയസാധ്യതയുണ്ടെന്നും സൗദി പ്രസ് ഏജന്‍സിയുടെ കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ കാലാവസ്ഥ മുന്‍കൂട്ടി കണ്ട് ജാഗ്രതാ നടപടികള്‍ സ്വീകരിക്കുന്നതിനും അധികൃതര്‍ക്ക് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനുമാണ് എന്‍.സി.എം റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുള്ളത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ ഇടിമിന്നലോടു കൂടിയ മഴ തുടരുന്ന പശ്ചാത്തലത്തിലാണ് പുതിയ പ്രവചനം. ജിസാന്‍, അസീര്‍, അല്‍ ബാഹ, മക്ക, മദീന എന്നീ പ്രദേശങ്ങളില്‍ മിതമായതോ ശക്തമായതോ ആയ മഴയ്ക്കും ആലിപ്പഴ വര്‍ഷത്തിനും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കൂടാതെ ഹായില്‍, തബൂക്ക്, അല്‍ ജൗഫ്, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍, നജ്‌റാന്‍, കിഴക്കന്‍ പ്രവിശ്യയുടെ തെക്കന്‍ ഭാഗങ്ങള്‍, റിയാദ് പ്രവിശ്യ എന്നിവിടങ്ങളിലും മഴമേഘങ്ങള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്.

വിവിധ മാസങ്ങളിലെ മഴ പ്രവചനം:

സെപ്റ്റംബര്‍: മദീന, തബൂക്ക്, അല്‍ ജൗഫ്, ഹായില്‍ എന്നിവടങ്ങളിലും മക്ക, റിയാദ്, ഖസീം, വടക്കന്‍ അതിര്‍ത്തികള്‍, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും ശരാശരിയിലും കൂടുതല്‍ മഴ ലഭിക്കും. എന്നാല്‍ ജിസാനില്‍ സാധാരണയില്‍ കുറഞ്ഞ മഴയായിരിക്കും ലഭിക്കുക.

ഒക്ടോബര്‍: ശരത്കാല മഴയുടെ പരമാവധി തീവ്രത ഒക്ടോബറിലായിരിക്കും. ജിസാന്‍, അസീര്‍, അല്‍ ബാഹ, മക്ക, മദീന, തബൂക്ക്, അല്‍ ജൗഫ്, ഹായില്‍, ഖസീം, വടക്കന്‍ അതിര്‍ത്തികള്‍, റിയാദ്, കിഴക്കന്‍ പ്രവിശ്യ, നജ്‌റാന്‍ എന്നിവിടങ്ങളില്‍ അതിശക്തമായ മഴയ്ക്കും കനത്ത വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.

നവംബര്‍: സാധാരണ നിലയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യത (40% മുതല്‍ 70% വരെ) നവംബറിലും തുടരും.

അതേസമയം മഴയ്‌ക്കൊപ്പം രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഒക്ടോബര്‍ വരെ ശരാശരിയെക്കാള്‍ ഉയര്‍ന്ന താപനില അനുഭവപ്പെടുമെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേര്‍ത്തു. ചിലയിടങ്ങളില്‍ സാധാരണ താപനിലയെക്കാള്‍ 2.5 ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ദ്ധനവുണ്ടായേക്കാം. ഹഫര്‍ അല്‍ ബാത്തിന്‍, അല്‍ ഹസ എന്നിവിടങ്ങളില്‍ ഉയര്‍ന്ന താപനില 48 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. ദമാമില്‍ 47 ഡിഗ്രിയും മദീന, ബുറൈദ ഉള്‍പ്പെടെയുള്ള മറ്റ് നഗരങ്ങളില്‍ 46 ഡിഗ്രിയും താപനില രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്.

Latest News

പാക് ക്രിക്കറ്റിനെ ഉലച്ച വിവാദം, ഇംറാന്റെ മക്കള്‍ പറഞ്ഞതെന്ത്?
പാക് ക്രിക്കറ്റിനെ ഉലച്ച വിവാദം, ഇംറാന്റെ മക്കള്‍ പറഞ്ഞതെന്ത്?
August 29, 2026
സോണിയയുടെ ആത്മകഥ തടയാന്‍ കേന്ദ്രം  ശ്രമിച്ചോ? എന്താണ് വിവാദ ഭാഗങ്ങളില്‍
സോണിയയുടെ ആത്മകഥ തടയാന്‍ കേന്ദ്രം ശ്രമിച്ചോ? എന്താണ് വിവാദ ഭാഗങ്ങളില്‍
August 29, 2026
വായ്പ 22000 കോടി, അടക്കേണ്ടത് ആറരക്കോടി; ദുരൂഹ ഒത്തുതീര്‍പ്പ് ചര്‍ച്ചയാവുന്നു
വായ്പ 22000 കോടി, അടക്കേണ്ടത് ആറരക്കോടി; ദുരൂഹ ഒത്തുതീര്‍പ്പ് ചര്‍ച്ചയാവുന്നു
August 29, 2026
എന്നെ പുറത്താക്കാന്‍ ശ്രമിക്കുന്നു, അവരുടെ കൈ വെട്ടും -കൊടുങ്കാറ്റിളക്കി കേന്ദ്ര മന്ത്രി
എന്നെ പുറത്താക്കാന്‍ ശ്രമിക്കുന്നു, അവരുടെ കൈ വെട്ടും -കൊടുങ്കാറ്റിളക്കി കേന്ദ്ര മന്ത്രി
August 29, 2026
ഹോര്‍മുസ് സുരക്ഷിതമെന്ന് യു.എസ്, നിര്‍ണായക വിജയം നേടിയെന്ന് ഇറാന്‍
ഹോര്‍മുസ് സുരക്ഷിതമെന്ന് യു.എസ്, നിര്‍ണായക വിജയം നേടിയെന്ന് ഇറാന്‍
August 29, 2026
ബുറൈദ അന്താരാഷ്ട്ര ഈന്തപ്പഴ മേളയ്ക്ക് വന്‍ ജനപങ്കാളിത്തം; സൗദി ഈന്തപ്പഴ കയറ്റുമതിയില്‍ വന്‍ വര്‍ദ്ധനവ്
ബുറൈദ അന്താരാഷ്ട്ര ഈന്തപ്പഴ മേളയ്ക്ക് വന്‍ ജനപങ്കാളിത്തം; സൗദി ഈന്തപ്പഴ കയറ്റുമതിയില്‍ വന്‍ വര്‍ദ്ധനവ്
August 28, 2026
സൗദിയില്‍ ഈ ശരത്കാലത്ത് ശരാശരിയിലും കൂടുതല്‍ മഴയ്ക്ക് സാധ്യത; ഒക്ടോബറില്‍ ശക്തമായ പ്രളയസാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്
സൗദിയില്‍ ഈ ശരത്കാലത്ത് ശരാശരിയിലും കൂടുതല്‍ മഴയ്ക്ക് സാധ്യത; ഒക്ടോബറില്‍ ശക്തമായ പ്രളയസാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്
August 28, 2026
 ജി.കെ.പി.എ. മണ്ണാര്‍ക്കാട് താലൂക്ക് കമ്മിറ്റി നിലവില്‍ വന്നു; 'പ്രവാസിക്ക് ഒരു കൈത്താങ്ങ്' സംഗമം സംഘടിപ്പിച്ചു
ജി.കെ.പി.എ. മണ്ണാര്‍ക്കാട് താലൂക്ക് കമ്മിറ്റി നിലവില്‍ വന്നു; 'പ്രവാസിക്ക് ഒരു കൈത്താങ്ങ്' സംഗമം സംഘടിപ്പിച്ചു
August 28, 2026
ഇന്ത്യയിലാദ്യമായി തീവണ്ടി ഓടിയ പാത തുരമ്പെടുത്ത് നശിക്കുന്നു
ഇന്ത്യയിലാദ്യമായി തീവണ്ടി ഓടിയ പാത തുരമ്പെടുത്ത് നശിക്കുന്നു
August 28, 2026
ഉള്ളിക്കും പഞ്ചസാരക്കും വില കുത്തനെ കുതിക്കുന്നു
ഉള്ളിക്കും പഞ്ചസാരക്കും വില കുത്തനെ കുതിക്കുന്നു
August 28, 2026