l o a d i n g

ഗൾഫ്

വെളിമുക്ക് ആലുങ്ങൽ സ്വദേശി ജിസാനിലെ അൽ ഹറൈളയിൽ മരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 31, 2026

ജിസാൻ: ​ജിസാനിലെ ദർബിനടുത്ത ഹുറൈളയിൽ ബഖാല ജീവനക്കാരൻ ഹൃദയാഘാതം മൂലം മരിച്ചു. ​മൂന്നിയൂർ വെളിമുക്ക് ആലുങ്ങൽ സ്വദേശി പരേതനായ കോഴിപ്പറമ്പത്ത് (വാക്കനാട്ടിൽ) മുഹമ്മദ് ഹാജിയുടെ മകൻ അബ്ദുസ്സലാം (41) ആണ് മരണപ്പെട്ടത്.

രാവിലത്തെ ഡ്യൂട്ടി കഴിഞ്ഞ് മുറിയിൽ വിശ്രമിക്കുന്നതിനിടെ ഉണ്ടായ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
​വിസയുമായി ബന്ധപ്പെട്ട പ്രതിബന്ധങ്ങൾ തീർത്ത് കഫാല മാറ്റം ഇന്നലെ പൂർത്തിയാക്കി അടുത്ത ആഴ്ച നാട്ടിലേക്ക് യാത്ര തിരിക്കാൻ ഒരുങ്ങുകയായിരുന്നു.

​നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം സൗദിയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മൃതദേഹം നിലവിൽ അൽ ഖഹ്‌മ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
​സഹോദരി ഭർത്താവ് ബഷീർ ജിദ്ദയിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്. നിയമനടപടികൾ പൂർത്തിയാക്കാനും ഖബറടക്കം വേഗത്തിലാക്കാനും ദർബ് കെ.എം.സി.സി ചെയർമാൻ സുൽഫിക്കർ വെള്ളിയഞ്ചേരിയുടെ നേതൃത്വത്തിൽ ജിസാൻ കെ.എം.സി.സി വെൽഫെയർ വിങ് രംഗത്തുണ്ട്.

Latest News

 ദേശീയഗാന മത്സരം:  ഗായിക അലീന വിജയകുമാറിനെ ആദരിച്ചു
ദേശീയഗാന മത്സരം: ഗായിക അലീന വിജയകുമാറിനെ ആദരിച്ചു
September 1, 2026
വര്‍ണാഭമായ പരിപാടികളോടെ റിയാദ് ടാക്കീസ്  ഓണാഘോഷം സംഘടിപ്പിച്ചു
വര്‍ണാഭമായ പരിപാടികളോടെ റിയാദ് ടാക്കീസ് ഓണാഘോഷം സംഘടിപ്പിച്ചു
September 1, 2026
മെസ്സി സമ്മാനിച്ച സുവര്‍ണ നിമിഷങ്ങള്‍
മെസ്സി സമ്മാനിച്ച സുവര്‍ണ നിമിഷങ്ങള്‍
September 1, 2026
കേരളത്തെ ആഗോള ടൂറിസം-വിജ്ഞാന-ആരോഗ്യ ഹബ്ബാക്കും: മുഖ്യമന്ത്രി വി. ഡി. സതീശന്‍
കേരളത്തെ ആഗോള ടൂറിസം-വിജ്ഞാന-ആരോഗ്യ ഹബ്ബാക്കും: മുഖ്യമന്ത്രി വി. ഡി. സതീശന്‍
September 1, 2026
യുഗാന്ത്യം; അര്‍ജന്റീന ജഴ്‌സിയില്‍ ഇനി ലയണല്‍ മെസ്സിയില്ല
യുഗാന്ത്യം; അര്‍ജന്റീന ജഴ്‌സിയില്‍ ഇനി ലയണല്‍ മെസ്സിയില്ല
September 1, 2026
വെളിമുക്ക് ആലുങ്ങൽ സ്വദേശി ജിസാനിലെ അൽ ഹറൈളയിൽ മരിച്ചു
വെളിമുക്ക് ആലുങ്ങൽ സ്വദേശി ജിസാനിലെ അൽ ഹറൈളയിൽ മരിച്ചു
August 31, 2026
സിന്ധു ജലകരാര്‍ പാലിക്കണമെന്ന്  മധ്യസ്ഥ കോടതി; വിധി തള്ളി ഇന്ത്യĺĺ
സിന്ധു ജലകരാര്‍ പാലിക്കണമെന്ന് മധ്യസ്ഥ കോടതി; വിധി തള്ളി ഇന്ത്യĺĺ
August 31, 2026
സോണിയയുടെ പുസ്തകത്തില്‍ എന്താണ്? ഉറ്റുനോക്കി ഇന്ത്യന്‍ രാഷ്ട്രീയം
സോണിയയുടെ പുസ്തകത്തില്‍ എന്താണ്? ഉറ്റുനോക്കി ഇന്ത്യന്‍ രാഷ്ട്രീയം
August 31, 2026
 ഫ്‌ലൈനാസ് കൊച്ചി - റിയാദ് സര്‍വീസ് സെപ്റ്റംബര്‍ 2 മുതല്‍
ഫ്‌ലൈനാസ് കൊച്ചി - റിയാദ് സര്‍വീസ് സെപ്റ്റംബര്‍ 2 മുതല്‍
August 31, 2026
ഒരു ഹെഡ്മാസ്റ്ററുടെ ഇടപെടല്‍, രക്ഷപ്പെട്ടത് ആയിരത്തോളം കുട്ടികള്‍
ഒരു ഹെഡ്മാസ്റ്ററുടെ ഇടപെടല്‍, രക്ഷപ്പെട്ടത് ആയിരത്തോളം കുട്ടികള്‍
August 31, 2026