ജിസാന്‍: ബെയ്ഷ് കെ.എം.സി.സി സംഘടിപ്പിച്ച തിദ്കാര്‍ അനുസ്മരണ പ്രാര്‍ത്ഥനാ സംഗമം ശ്രദ്ധേയമായി. ബെയ്ഷിലെ ചരിത്രകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന മര്‍ഹൂം അബ്ദുറഹ്‌മാന്‍ കുറ്റിക്കാട്ടില്‍, വാഗ്മിയും സാമൂഹിക സേവകനുമായിരുന്ന മര്‍ഹൂം കോമുഹാജി എന്നിവരുടെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ബെയ്ഷിലെ ബിരിയാണി സെന്റര്‍ ഹാളില്‍ സംഘടിപ്പിച്ച അനുസ്മരണ സംഗമം സൗദി കെ.എം.സി.സി സെക്രട്ടറി ഹാരിസ് കല്ലായി ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ സേവനരംഗത്ത് എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന ഒട്ടേറെ മാതൃകകള്‍ ബാക്കിയാക്കിയാണ് രണ്ടുപേരും നമ്മോട് വിടപറഞ്ഞതെന്ന് ഹാരിസ് കല്ലായി അനുസ്മരിച്ചു.
ജിസാന്‍ കെ.എം.സി.സി ചെയര്‍മാന്‍ മുനീര്‍ ഹുദവിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സംഗമത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി കണ്‍വീനര്‍ ബഷീര്‍ ആക്കോട്, ഏരിയ കമ്മിറ്റി ചെയര്‍മാന്‍ മുജീബ് അമ്പലഞ്ചേരി, ശിഹാബ് എം.സി ഉള്ളണം തുടങ്ങിയവര്‍ പ്രസംഗിച്ചു. ബാപ്പുട്ടി നാലകത്ത് അനുസ്മരണ ഗീതം ആലപിച്ചു. ഏരിയ പ്രസിഡന്റ് ശിഹാബ് ചാലില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാനവാസ് അത്തോളി സ്വാഗതവും ഇബ്രാഹീം കാട്ടുങ്ങല്‍ നന്ദിയും പറഞ്ഞു.
Related News