l o a d i n g

കേരള

സമൂഹമാധ്യമങ്ങള്‍ വഴി അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു: തൃക്കാക്കര ഭാരതമാതാ കോളജ് വിദ്യാര്‍ഥി അറസ്റ്റില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 4, 2026

കൊച്ചി: തൃക്കാക്കര ഭാരതമാതാ കോളജിലെ അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങളും വിഡിയോകളും മോര്‍ഫ് ചെയ്ത് അശ്ലീല രൂപത്തിലാക്കി പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ഥി എസ്. ശ്രീഹരി (20) അറസ്റ്റിലായി. കോളജ് അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഐടി ആക്ടിലെ 67 എ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി തൃക്കാക്കര പൊലീസാണ് കേസെടുത്തത്.

പൊലീസ് അനുമതിയോടെ ശ്രീഹരിയുടെ ഫോണ്‍ പരിശോധിച്ച വിദ്യാര്‍ത്ഥികളാണ് ഈ വിവരങ്ങള്‍ കണ്ടത്. ഫോണ്‍ പരിശോധിച്ച പെണ്‍കുട്ടിയുടെ ആടക്കം മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ചിത്രങ്ങള്‍ ടെലഗ്രാം, ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുകള്‍ വഴി ശ്രീഹരി പണം വാങ്ങി വിറ്റതിന്റെ തെളിവുകളും കണ്ടെത്തിയതായാണ് വിവരം.

കോളജ് പരിപാടികള്‍ക്കിടെ പകര്‍ത്തിയ ദൃശ്യങ്ങളും വ്യക്തികളുടെ സാധാരണ ചിത്രങ്ങളും വിഡിയോകളുമാണ് പ്രതി ദുരുപയോഗം ചെയ്തത്. ഇയാളുടെ ഫോണില്‍നിന്ന് ഇത്തരം മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തു. കുറ്റക്കാരനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് കോളജില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധ സമരം നടത്തിയിരുന്നു.

Latest News

ബംഗാളില്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനാ യോഗങ്ങള്‍ക്ക് നേരെ സംഘടിത ആക്രമണം
ബംഗാളില്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനാ യോഗങ്ങള്‍ക്ക് നേരെ സംഘടിത ആക്രമണം
September 5, 2026
സി.ജെ.പി പ്രതിഷേധം: ഒടുവില്‍  സ്വതന്ത്ര ഭരദ്വാജ് അറസ്റ്റില്‍
സി.ജെ.പി പ്രതിഷേധം: ഒടുവില്‍ സ്വതന്ത്ര ഭരദ്വാജ് അറസ്റ്റില്‍
September 5, 2026
കോണ്‍ഗ്രസുകാര്‍ തമ്മില്‍ കൈയാങ്കളി, വനിതാ എം.എല്‍.എക്ക് പരിക്ക്
കോണ്‍ഗ്രസുകാര്‍ തമ്മില്‍ കൈയാങ്കളി, വനിതാ എം.എല്‍.എക്ക് പരിക്ക്
September 5, 2026
കയ്പമംഗലത്ത് നിര്‍ത്തിയിട്ട ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി തമിഴ്നാട്ടിലെ 7 എന്‍ജിനീയറിങ് വിദ്യാര്‍ഥികളടക്കം 8 പേര്‍ മരിച്ചു
കയ്പമംഗലത്ത് നിര്‍ത്തിയിട്ട ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി തമിഴ്നാട്ടിലെ 7 എന്‍ജിനീയറിങ് വിദ്യാര്‍ഥികളടക്കം 8 പേര്‍ മരിച്ചു
September 5, 2026
ഇറാന്‍-യുഎസ് യുദ്ധം: കുവൈറ്റിലെ പേര്‍ഷ്യന്‍ റസ്റ്റോറന്റ് പേരുമാറ്റി; ആശങ്കയില്‍ പ്രവാസി ഇറാനികള്‍
ഇറാന്‍-യുഎസ് യുദ്ധം: കുവൈറ്റിലെ പേര്‍ഷ്യന്‍ റസ്റ്റോറന്റ് പേരുമാറ്റി; ആശങ്കയില്‍ പ്രവാസി ഇറാനികള്‍
September 4, 2026
പ്രവാസി നിര്‍മ്മാതാവ് ഷാജു വാലപ്പന് അന്താരാഷ്ട്ര നേട്ടം; 'സ്വാലിഹ്' ദുര്‍ഗാപുര്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രം
പ്രവാസി നിര്‍മ്മാതാവ് ഷാജു വാലപ്പന് അന്താരാഷ്ട്ര നേട്ടം; 'സ്വാലിഹ്' ദുര്‍ഗാപുര്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രം
September 4, 2026
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്: രാജ്യവ്യാപക റെയ്ഡ്
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്: രാജ്യവ്യാപക റെയ്ഡ്
September 4, 2026
സോണിയയുടെ ആത്മകഥ തിരുത്തലില്ലാതെ പുറത്തിറങ്ങും
സോണിയയുടെ ആത്മകഥ തിരുത്തലില്ലാതെ പുറത്തിറങ്ങും
September 4, 2026
8 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സ്‌നേഹത്തണലില്‍ അബൂക്ക നാടണഞ്ഞു
8 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സ്‌നേഹത്തണലില്‍ അബൂക്ക നാടണഞ്ഞു
September 4, 2026
യമനില്‍ ഹൂതി റിബലുകളും സര്‍ക്കാര്‍ സേനയും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍; 120 പേര്‍ കൊല്ലപ്പെട്ടു
യമനില്‍ ഹൂതി റിബലുകളും സര്‍ക്കാര്‍ സേനയും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍; 120 പേര്‍ കൊല്ലപ്പെട്ടു
September 4, 2026