ജിദ്ദ: ജിദ്ദയിലെ സാമൂഹിക-സാംസ്‌കാരിക സംഘടനയായ കൊണ്ടോട്ടി സെന്റര്‍ ജിദ്ദ ഈ വര്‍ഷത്തെ ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു. വിഭവസമൃദ്ധമായ ഓണസദ്യ, ഓണക്കളികള്‍, ഓണപ്പാട്ടുകള്‍ എന്നിവ പരിപാടികള്‍ക്ക് മാറ്റുകൂട്ടി.
ഓണാഘോഷ പരിപാടികള്‍ സലീം മധുവായിയുടെ അധ്യക്ഷതയില്‍ കബീര്‍ കൊണ്ടോട്ടി ഉദ്ഘാടനം ചെയ്തു. ഹസ്സന്‍ കൊണ്ടോട്ടി, കെ.കെ. മുഹമ്മദ്, ജാഫറലി പാലക്കോട്, ജംഷി ബാവ കാരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നൂഹ് ബീമാപള്ളി, അഷ്റഫ് വലിയോറ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.
ജംഷി കടവണ്ടി, അഷ്‌റഫ് കൊട്ടേല്‍സ്, ഇര്‍ഷാദ് കളത്തിങ്ങല്‍, റഫീഖ് മധുവായി, ജാബിര്‍ മധുവായി, ഹിദായത്ത് കൊണ്ടോട്ടി എന്നിവര്‍ വിവിധ കലാ-കായിക പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. റഹ്‌മത്തലി എരഞ്ഞിക്കല്‍ സ്വാഗതവും കബീര്‍ നീറാട് നന്ദിയും പറഞ്ഞു. നൗഷാദ് ആലങ്ങാടന്‍, ബഷീര്‍ കൊമ്മേരി, നംഷീര്‍ കൊണ്ടോട്ടി, കബീര്‍ തുറക്കല്‍, എ.ടി. നസ്‌റു, എ.ടി. നാണി എന്നിവര്‍ പരിപാടികള്‍ക്ക് മേല്‍നോട്ടം വഹിച്ചു.