l o a d i n g

വേള്‍ഡ്

പുതിയ ആഫ്രിക്കന്‍ ഭൂപടത്തിന് യു.എന്‍ അംഗീകാരം, ഏതിര്‍ത്ത ഏക രാജ്യം അമേരിക്ക

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 5, 2026

ന്യൂയോര്‍ക്ക്: ലോകഭൂപടത്തില്‍ ആഫ്രിക്കയുടെ യഥാര്‍ഥ വിസ്തീര്‍ണം പ്രതിഫലിപ്പിക്കുന്ന പുതിയ ഭൂപടത്തിന്് ഐക്യരാഷ്ട്രസഭ പൊതുസഭ അംഗീകാരം നല്‍കി. ടോഗോ അവതരിപ്പിച്ച 'കറക്റ്റ് ദ മാപ്പ്' പ്രമേയത്തിന് 164 രാജ്യങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ അമേരിക്ക മാത്രമാണ് എതിര്‍ത്തത്. ആറ് രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. പ്രമേയം നിയമപരമായി നിര്‍ബന്ധിതമല്ലെങ്കിലും യു.എന്‍ ഏജന്‍സികളും നിരവധി അന്താരാഷ്ട്ര സ്ഥാപനങ്ങളും ഉപയോഗിക്കുന്ന ഭൂപടങ്ങളില്‍ മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷ.
16ാം നൂറ്റാണ്ടില്‍ ജെറാര്‍ഡസ് മെര്‍ക്കേറ്റര്‍ തയ്യാറാക്കിയ മെര്‍ക്കേറ്റര്‍ പ്രൊജക്ഷന്‍ ഭൂപടമാണ് ഇതുവരെ ലോകത്ത് വ്യാപകമായി ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഭൂഗോളത്തെ പരന്ന പ്രതലത്തില്‍ വരയ്ക്കുന്നതിനുള്ള സാങ്കേതിക പരിമിതികള്‍ കാരണം ഭൂമധ്യരേഖയ്ക്ക് സമീപമുള്ള രാജ്യങ്ങള്‍ യഥാര്‍ഥത്തേക്കാള്‍ ചെറുതായും ധ്രുവപ്രദേശങ്ങള്‍ വലുതായും ഈ ഭൂപടത്തില്‍ പ്രത്യക്ഷപ്പെടുന്നു. ഇതിന്റെ ഫലമായി ആഫ്രിക്കയുടെ യഥാര്‍ഥ വലിപ്പവും വിഭവശേഷിയും വികസനസാധ്യതകളും ലോകത്തിന് മുന്നില്‍ കുറച്ചുകാണിക്കപ്പെടുന്നുവെന്ന വിമര്‍ശനം വര്‍ഷങ്ങളായി ഉയര്‍ന്നിരുന്നു.
2018ല്‍ ഭൂപടവിദഗ്ധര്‍ വികസിപ്പിച്ച ഈക്വല്‍ എര്‍ത്ത് പ്രൊജക്ഷന്‍ ആണ് ഇപ്പോള്‍ യു.എന്‍ അംഗീകരിച്ച മാതൃക. ഫെബ്രുവരിയില്‍ ആഫ്രിക്കന്‍ യൂണിയനിലെ 54 അംഗരാജ്യങ്ങളും ഈ ഭൂപടം ഔദ്യോഗികമായി സ്വീകരിച്ചിരുന്നു.
'അമേരിക്ക, ചൈന, ഇന്ത്യ, ജപ്പാന്‍, മെക്‌സിക്കോ, യൂറോപ്പിന്റെ വലിയൊരു ഭാഗം എന്നിവയെല്ലാം ചേര്‍ത്താലും ആഫ്രിക്കയ്ക്കുള്ളില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് പ്രമേയത്തിന്റെ അവതാരകര്‍ ചൂണ്ടിക്കാട്ടി.
'നീതിയുള്ള ലോകം ഒരു നീതിയുള്ള ഭൂപടത്തില്‍ നിന്നാണ് ആരംഭിക്കുന്നത്' എന്ന് ടോഗോ വിദേശകാര്യ മന്ത്രി റോബര്‍ട്ട് ഡുസ്സി പറഞ്ഞു. ഫ്രാന്‍സ് വിദേശകാര്യ മന്ത്രി ജീന്‍നോയല്‍ ബാരോയും മെര്‍ക്കേറ്റര്‍ ഭൂപടത്തിന്റെ ഉപയോഗം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് പ്രമേയത്തെ പിന്തുണച്ചു.
അതേസമയം, ലോകസമാധാനവും സുരക്ഷയും പോലുള്ള പ്രധാന വിഷയങ്ങള്‍ മാറ്റിവെച്ച് 16ാം നൂറ്റാണ്ടിലെ ഭൂപടങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് യു.എന്‍ സമയം ചെലവഴിക്കുന്നുവെന്ന് ആരോപിച്ചാണ് അമേരിക്ക എതിര്‍വോട്ട് ചെയ്തത്. എന്നാല്‍ ആഫ്രിക്കയുടെ തെറ്റായ ഭൂപടാവതരണം ഭൂമിശാസ്ത്രപരമായ പിഴവുമാത്രമല്ല, ചരിത്രപരവും രാഷ്ട്രീയവുമായ അനീതിയാണെന്ന് ആഫ്രിക്കന്‍ സംഘടനകള്‍ പ്രതികരിച്ചു. പുതിയ ഭൂപടം ആഫ്രിക്കയുടെ യഥാര്‍ഥ വലിപ്പവും പ്രാധാന്യവും ലോകത്തിന് മുന്നില്‍ കൂടുതല്‍ കൃത്യമായി അവതരിപ്പിക്കുമെന്നാണ് അവരുടെ വിലയിരുത്തല്‍.

Latest News

പുതിയ ആഫ്രിക്കന്‍ ഭൂപടത്തിന് യു.എന്‍ അംഗീകാരം, ഏതിര്‍ത്ത  ഏക രാജ്യം അമേരിക്ക
പുതിയ ആഫ്രിക്കന്‍ ഭൂപടത്തിന് യു.എന്‍ അംഗീകാരം, ഏതിര്‍ത്ത ഏക രാജ്യം അമേരിക്ക
September 5, 2026
തിരുവനന്തപുരം സ്വദേശി സംഗമം ജിദ്ദയ്ക്ക് പുതിയ നേതൃത്വം
തിരുവനന്തപുരം സ്വദേശി സംഗമം ജിദ്ദയ്ക്ക് പുതിയ നേതൃത്വം
September 5, 2026
ഇറാന്റെ മുന്ന് എണ്ണക്കപ്പലുകള്‍ തകര്‍ത്ത് അമേരിക്ക: ബാലിസ്റ്റിക് മിസൈലാക്രമണത്തിന് കനത്ത തിരിച്ചടി
ഇറാന്റെ മുന്ന് എണ്ണക്കപ്പലുകള്‍ തകര്‍ത്ത് അമേരിക്ക: ബാലിസ്റ്റിക് മിസൈലാക്രമണത്തിന് കനത്ത തിരിച്ചടി
September 5, 2026
 സൗദിയില്‍ ഉപഭോക്തൃ ചെലവഴിക്കലില്‍ വന്‍ വര്‍ധനവ്: കഴിഞ്ഞ ആഴ്ചയില്‍ 1,580 കോടി റിയാലിന്റെ ഇടപാടുകള്‍; ഹോട്ടല്‍, സ്വര്‍ണാഭരണ മേഖലകളില്‍ കുറവ്
സൗദിയില്‍ ഉപഭോക്തൃ ചെലവഴിക്കലില്‍ വന്‍ വര്‍ധനവ്: കഴിഞ്ഞ ആഴ്ചയില്‍ 1,580 കോടി റിയാലിന്റെ ഇടപാടുകള്‍; ഹോട്ടല്‍, സ്വര്‍ണാഭരണ മേഖലകളില്‍ കുറവ്
September 5, 2026
കൊണ്ടോട്ടി സെന്റര്‍ ഓണാഘോഷം സംഘടിപ്പിച്ചു
കൊണ്ടോട്ടി സെന്റര്‍ ഓണാഘോഷം സംഘടിപ്പിച്ചു
September 5, 2026
നേപ്പാള്‍ പ്രളയം: ദുരന്തം വിതച്ച് 10 ദിവസങ്ങള്‍ക്ക് ശേഷം രണ്ടുപേരെക്കൂടി ജീവനോടെ രക്ഷപ്പെടുത്തി
നേപ്പാള്‍ പ്രളയം: ദുരന്തം വിതച്ച് 10 ദിവസങ്ങള്‍ക്ക് ശേഷം രണ്ടുപേരെക്കൂടി ജീവനോടെ രക്ഷപ്പെടുത്തി
September 5, 2026
എയര്‍ ഷോയ്ക്കിടെ ഗ്രീക്ക് യുദ്ധവിമാനം തകര്‍ന്നുവീണു; പൈലറ്റുമാര്‍ക്കായി തെരച്ചില്‍ തുടരുന്നു
എയര്‍ ഷോയ്ക്കിടെ ഗ്രീക്ക് യുദ്ധവിമാനം തകര്‍ന്നുവീണു; പൈലറ്റുമാര്‍ക്കായി തെരച്ചില്‍ തുടരുന്നു
September 5, 2026
 *ടെക്കോണ്‍ 26' ടെക്‌നോളജി കോണ്‍ഫറന്‍സ്: അറിവുകള്‍ നിരന്തരം അപ്ഡേറ്റ് ചെയ്യപ്പെടണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍
*ടെക്കോണ്‍ 26' ടെക്‌നോളജി കോണ്‍ഫറന്‍സ്: അറിവുകള്‍ നിരന്തരം അപ്ഡേറ്റ് ചെയ്യപ്പെടണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍
September 5, 2026
 ലണ്ടനില്‍ കവര്‍ച്ചാശ്രമത്തിനിടെ സൗദി പൗരന് കുത്തേറ്റ സംഭവം; പ്രതി അറസ്റ്റില്‍,  പൗരന്മാര്‍ക്ക് സൗദി എംബസിയുടെ ജാഗ്രതാ നിര്‍ദ്ദേശം
ലണ്ടനില്‍ കവര്‍ച്ചാശ്രമത്തിനിടെ സൗദി പൗരന് കുത്തേറ്റ സംഭവം; പ്രതി അറസ്റ്റില്‍, പൗരന്മാര്‍ക്ക് സൗദി എംബസിയുടെ ജാഗ്രതാ നിര്‍ദ്ദേശം
September 5, 2026
മസ്ജിദുല്‍ ഹറം 2030-ഓടെ ലോകത്തെ ഏറ്റവും വലിയ 'സ്മാര്‍ട്ട്' തീര്‍ത്ഥാടന കേന്ദ്രമാകും; ഡിജിറ്റല്‍ മാറ്റങ്ങളിലൂടെ സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കി സൗദി
മസ്ജിദുല്‍ ഹറം 2030-ഓടെ ലോകത്തെ ഏറ്റവും വലിയ 'സ്മാര്‍ട്ട്' തീര്‍ത്ഥാടന കേന്ദ്രമാകും; ഡിജിറ്റല്‍ മാറ്റങ്ങളിലൂടെ സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കി സൗദി
September 5, 2026