l o a d i n g

ഗൾഫ്

തിരുവനന്തപുരം സ്വദേശി സംഗമം ജിദ്ദയ്ക്ക് പുതിയ നേതൃത്വം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 5, 2026

ജിദ്ദ: ജിദ്ദയിലെ പ്രമുഖ ജില്ലാ സംഘടനയായ തിരുവനന്തപുരം സ്വദേശി സംഗമം (TSS) ജിദ്ദയുടെ പുതിയ വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം നടന്ന ഓണാഘോഷ പരിപാടിയിലാണ് പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചത്. ഷബീര്‍ സുബൈറുദ്ദീന്‍ (പ്രസിഡന്റ്), മന്‍സൂര്‍ അബ്ദുള്‍ കലാം (ജനറല്‍ സെക്രട്ടറി), ഫൈനസ് വെഞ്ഞാറമൂട് (ട്രഷറര്‍) എന്നിവര്‍ പ്രധാന ചുമതലകള്‍ ഏറ്റെടുത്തു.

നജീബ് വെഞ്ഞാറമൂട്, കൃഷ്ണമൂര്‍ത്തി എന്നിവരെ വൈസ് പ്രസിഡന്റുമാരായും റാം കുമാര്‍, സക്കറിയ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. മുഹമ്മദ് ബിജു ചാരിറ്റി കണ്‍വീനറായും ഹരീഷ് കൃഷ്ണന്‍ സാംസ്‌കാരിക കണ്‍വീനറായും ചുമതലയേറ്റു.

സംഘടനയുടെ സാമൂഹിക, കാരുണ്യ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനും പുതിയ നേതൃത്വം മുന്‍ഗണന നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള ജിദ്ദ പ്രവാസികളുടെ കൂട്ടായ്മ കൂടുതല്‍ സജീവമാക്കുന്നതിനും അംഗങ്ങളുടെ ക്ഷേമത്തിനും ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു മുന്നോട്ടുകൊണ്ടുപോകുമെന്നും അവര്‍ വ്യക്തമാക്കി.

Latest News

പുതിയ ആഫ്രിക്കന്‍ ഭൂപടത്തിന് യു.എന്‍ അംഗീകാരം, ഏതിര്‍ത്ത  ഏക രാജ്യം അമേരിക്ക
പുതിയ ആഫ്രിക്കന്‍ ഭൂപടത്തിന് യു.എന്‍ അംഗീകാരം, ഏതിര്‍ത്ത ഏക രാജ്യം അമേരിക്ക
September 5, 2026
തിരുവനന്തപുരം സ്വദേശി സംഗമം ജിദ്ദയ്ക്ക് പുതിയ നേതൃത്വം
തിരുവനന്തപുരം സ്വദേശി സംഗമം ജിദ്ദയ്ക്ക് പുതിയ നേതൃത്വം
September 5, 2026
ഇറാന്റെ മുന്ന് എണ്ണക്കപ്പലുകള്‍ തകര്‍ത്ത് അമേരിക്ക: ബാലിസ്റ്റിക് മിസൈലാക്രമണത്തിന് കനത്ത തിരിച്ചടി

 സൗദിയില്‍ ഉപഭോക്തൃ ചെലവഴിക്കലില്‍ വന്‍ വര്‍ധനവ്: കഴിഞ്ഞ ആഴ്ചയില്‍ 1,580 കോടി റിയാലിന്റെ ഇടപാടുകള്‍; ഹോട്ടല്‍, സ്വര്‍ണാഭരണ മേഖലകളില്‍ കുറവ്

കൊണ്ടോട്ടി സെന്റര്‍ ഓണാഘോഷം സംഘടിപ്പിച്ചു

നേപ്പാള്‍ പ്രളയം: ദുരന്തം വിതച്ച് 10 ദിവസങ്ങള്‍ക്ക് ശേഷം രണ്ടുപേരെക്കൂടി ജീവനോടെ രക്ഷപ്പെടുത്തി

എയര്‍ ഷോയ്ക്കിടെ ഗ്രീക്ക് യുദ്ധവിമാനം തകര്‍ന്നുവീണു; പൈലറ്റുമാര്‍ക്കായി തെരച്ചില്‍ തുടരുന്നു

 *ടെക്കോണ്‍ 26' ടെക്‌നോളജി കോണ്‍ഫറന്‍സ്: അറിവുകള്‍ നിരന്തരം അപ്ഡേറ്റ് ചെയ്യപ്പെടണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

 ലണ്ടനില്‍ കവര്‍ച്ചാശ്രമത്തിനിടെ സൗദി പൗരന് കുത്തേറ്റ സംഭവം; പ്രതി അറസ്റ്റില്‍,  പൗരന്മാര്‍ക്ക് സൗദി എംബസിയുടെ ജാഗ്രതാ നിര്‍ദ്ദേശം

മസ്ജിദുല്‍ ഹറം 2030-ഓടെ ലോകത്തെ ഏറ്റവും വലിയ 'സ്മാര്‍ട്ട്' തീര്‍ത്ഥാടന കേന്ദ്രമാകും; ഡിജിറ്റല്‍ മാറ്റങ്ങളിലൂടെ സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കി സൗദി