l o a d i n g

കേരള

സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ സ്വപ്ന സുരേഷും സരിത്തും വിവാഹിതരായി

Thumbnail
Publisher By     Staff Reporter
September 12, 2026

കൊച്ചി: കേരളത്തില്‍ ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവച്ച സ്വര്‍ണക്കടത്ത് കേസിലെ രണ്ടു പ്രധാന പ്രതികള്‍ ജീവിതത്തില്‍ പുതിയ അധ്യായത്തിന് തുടക്കമിട്ടു. നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും പി.എസ്. സരിത്തും വിവാഹിതരായി. കൊച്ചി നെട്ടൂര്‍ വടക്കേ പാട്ടുപുരയ്ക്കല്‍ ക്ഷേത്രത്തില്‍ ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇരുവരും ഒരുമിച്ചു താമസിച്ചു വരികയായിരുന്നു. സ്വപ്‌നയുടെ മൂന്നാമത്തേതും സരിത്തിന്റെ രണ്ടാമത്തേതും വിവാഹമാണ്. വിവാഹ ചിത്രങ്ങള്‍ സ്വപ്ന തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
പുതിയ ജീവിതത്തിനായി പ്രാര്‍ഥനയും ആശംസകളും തേടുന്നുവെന്ന കുറിപ്പ് സ്വപ്ന വിവാഹചിത്രങ്ങള്‍ക്കൊപ്പം പങ്കുവച്ചു. ഒരുമിച്ച് ജീവിക്കുക എന്നതിലുപരി, തങ്ങളുടെ മക്കള്‍ക്ക് സത്യവും ബഹുമാനവും മൂല്യങ്ങളും പഠിക്കാന്‍ കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കുകയും ഒരുമിച്ച് ജീവിതം പടുത്തുയര്‍ത്തുകയുമാണ് വിവാഹത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കുറിപ്പില്‍ വ്യക്തമാക്കി. വിവാഹജീവിതം മരണംവരെ സന്തോഷത്തോടെ മുന്നോട്ടുകൊണ്ടുപോകാന്‍ പ്രാര്‍ഥിക്കണമെന്നും ആവശ്യപ്പെട്ടു.
തിരുവനന്തപുരം തൈക്കാട് സ്വദേശിയാണ് സ്വപ്ന സുരേഷ്. തിരുവല്ലം സ്വദേശിയായ പി.എസ്. സരിത്തും കൊച്ചിയിലാണ് ഇപ്പോള്‍ താമസിക്കുന്നത്.
2019-20 കാലയളവില്‍ കേരള രാഷ്ട്രീയത്തിലും ദേശീയതലത്തിലും വലിയ വിവാദമായ നയതന്ത്ര ചാനല്‍ സ്വര്‍ണക്കടത്ത് കേസിലാണ് സ്വപ്നയും സരിത്തും പ്രതികളായത്. യു.എ.ഇ. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് അന്വേഷണത്തിനിടെയാണ് ഇരുവരുടെയും പേരുകള്‍ പ്രധാനമായും ഉയര്‍ന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു.
കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാലഘട്ടത്തിലാണ് സ്വപ്നയും സരിത്തും പരിചയത്തിലായതെന്ന് റിപ്പോര്‍ട്ടുകള്‍. സ്വപ്ന കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്ന സമയത്ത് സരിത്തും അവിടെ ജോലി ചെയ്തിരുന്നു. പിന്നീട് കേസുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിലും ഇരുവരുടെയും പേരുകള്‍ ഒരുമിച്ച് ഉയര്‍ന്നു.
ലൈഫ് മിഷന്‍ കോഴക്കേസുമായി ബന്ധപ്പെട്ടും സ്വപ്നയെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തിരുന്നു.

Latest News

വോട്ടര്‍ പട്ടകയില്‍ സ്ഥാനം നേടാനാവാതെ മുന്‍ ഇന്ത്യന്‍ കളിക്കാര്‍
വോട്ടര്‍ പട്ടകയില്‍ സ്ഥാനം നേടാനാവാതെ മുന്‍ ഇന്ത്യന്‍ കളിക്കാര്‍
September 12, 2026
അഭ്രപാളിയില്‍ സ്‌നേഹമധുരം, മലയാളം സിനിമക്ക് സുവര്‍ണകാലം
അഭ്രപാളിയില്‍ സ്‌നേഹമധുരം, മലയാളം സിനിമക്ക് സുവര്‍ണകാലം
September 12, 2026
സൈനിക ക്യാമ്പിലെ ആയുധ  മോഷണം, മുന്‍ സൈനികന്‍ അറസ്റ്റില്‍
സൈനിക ക്യാമ്പിലെ ആയുധ മോഷണം, മുന്‍ സൈനികന്‍ അറസ്റ്റില്‍
September 12, 2026
അധിക വൈദ്യുതിയില്‍ പ്രതീക്ഷ, പ്രതിസന്ധി ഈ മാസം തീര്‍ന്നേക്കും
അധിക വൈദ്യുതിയില്‍ പ്രതീക്ഷ, പ്രതിസന്ധി ഈ മാസം തീര്‍ന്നേക്കും
September 12, 2026
സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍  സ്വപ്ന സുരേഷും സരിത്തും വിവാഹിതരായി
സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ സ്വപ്ന സുരേഷും സരിത്തും വിവാഹിതരായി
September 12, 2026
ശ്രീശാന്തിന്റെ പിതാവ്  ശാന്തകുമാരന്‍ നായര്‍ അന്തരിച്ചു
ശ്രീശാന്തിന്റെ പിതാവ് ശാന്തകുമാരന്‍ നായര്‍ അന്തരിച്ചു
September 12, 2026
ലോക ടൂറിസം ഭൂപടത്തില്‍ ചരിത്രമെഴുതി സൗദി അറേബ്യ; ഒഴിവുകാല ടൂറിസം 93 ശതമാനം വളര്‍ച്ച നേടുമെന്ന് പ്രവചനം
ലോക ടൂറിസം ഭൂപടത്തില്‍ ചരിത്രമെഴുതി സൗദി അറേബ്യ; ഒഴിവുകാല ടൂറിസം 93 ശതമാനം വളര്‍ച്ച നേടുമെന്ന് പ്രവചനം
September 12, 2026
 സൗദിയിലെ കിഴക്ക്-പടിഞ്ഞാറന്‍ പൈപ്പ് ലൈനു നേരെ ഡ്രോണ്‍ ആക്രമണം; മുന്‍കരുതല്‍ നടപടിയായി പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
സൗദിയിലെ കിഴക്ക്-പടിഞ്ഞാറന്‍ പൈപ്പ് ലൈനു നേരെ ഡ്രോണ്‍ ആക്രമണം; മുന്‍കരുതല്‍ നടപടിയായി പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
September 12, 2026
ഹഫര്‍ അല്‍ ബാത്തിനില്‍ ആത്മഹത്യ ചെയ്ത പ്രവാസിയുടേതുള്‍പ്പെടെ രണ്ട് പേരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
ഹഫര്‍ അല്‍ ബാത്തിനില്‍ ആത്മഹത്യ ചെയ്ത പ്രവാസിയുടേതുള്‍പ്പെടെ രണ്ട് പേരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
September 12, 2026
 *പകർപ്പവകാശ സംരക്ഷണത്തിനും എ.ഐ വെല്ലുവിളികൾക്കും നിയമപരമായ മാറ്റങ്ങൾ അനിവാര്യം: മുഖ്യമന്ത്രി വി. ഡി സതീശൻ*
*പകർപ്പവകാശ സംരക്ഷണത്തിനും എ.ഐ വെല്ലുവിളികൾക്കും നിയമപരമായ മാറ്റങ്ങൾ അനിവാര്യം: മുഖ്യമന്ത്രി വി. ഡി സതീശൻ*
September 11, 2026