l o a d i n g

കേരള

അധിക വൈദ്യുതിയില്‍ പ്രതീക്ഷ, പ്രതിസന്ധി ഈ മാസം തീര്‍ന്നേക്കും

Thumbnail
Publisher By     Staff Reporter
September 12, 2026

തിരുവനന്തപുരം: കേരളം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് സെപ്റ്റംബര്‍ അവസാനത്തോടെ താല്‍ക്കാലിക ആശ്വാസം ലഭിച്ചേക്കുമെന്ന് കെ.എസ്.ഇ.ബി. വൃത്തങ്ങള്‍. ഒക്ടോബര്‍ മുതല്‍ ഏകദേശം 600 മെഗാവാട്ട് അധിക വൈദ്യുതി ലഭ്യമാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ അതുവരെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരേണ്ടിവരുമെന്നാണ് നിലവിലെ സാഹചര്യം. സെപ്റ്റംബര്‍ 10ന് വൈകിട്ട് കേരളത്തിന്റെ വൈദ്യുതി ആവശ്യകത 5,024 മെഗാവാട്ട് എന്ന പുതിയ ഉയരത്തിലെത്തി.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിനെ അപേക്ഷിച്ച് ഇത്തവണ വൈദ്യുതി ആവശ്യകത ഏകദേശം 40 ശതമാനം ഉയര്‍ന്നിട്ടുണ്ട്. 2025 സെപ്റ്റംബറില്‍ ഏകദേശം 3,600 മെഗാവാട്ടായിരുന്ന ആവശ്യം ഇപ്പോള്‍ 5,000 മെഗാവാട്ടിന് മുകളിലാണ്. രാത്രി 2 മണിവരെയും ഉയര്‍ന്ന ആവശ്യകത തുടരുന്നതാണ് കെ.എസ്.ഇ.ബിക്ക് ഏറ്റവും വലിയ വെല്ലുവിളി. സെപ്റ്റംബര്‍ 10ന് സംസ്ഥാനത്ത് ആകെ 96.02 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചപ്പോള്‍ ആഭ്യന്തര ഉല്‍പ്പാദനം 27.58 ദശലക്ഷം യൂണിറ്റും പുറത്തുനിന്നുള്ള വൈദ്യുതി 68.44 ദശലക്ഷം യൂണിറ്റുമായിരുന്നു.
കടുത്ത ചൂട്, എ.സി. ഉപയോഗത്തിലെ വര്‍ധന, വൈദ്യുത വാഹനങ്ങളുടെ രാത്രി ചാര്‍ജിങ്, ആഭ്യന്തര ഉല്‍പ്പാദനത്തിലെ പരിമിതി എന്നിവയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണങ്ങള്‍. രാജ്യവ്യാപകമായ വൈദ്യുതി ക്ഷാമവും കല്‍ക്കരി ലഭ്യതയിലെ കുറവും വിപണിയില്‍ നിന്ന് അധിക വൈദ്യുതി വാങ്ങുന്നതും പ്രയാസകരമാക്കിയിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് കല്‍ക്കരി അധിഷ്ഠിത നിലയങ്ങളുടെ പ്രവര്‍ത്തനത്തിലും തടസ്സമുണ്ടായതായി കെ.എസ്.ഇ.ബി. വ്യക്തമാക്കി.
പ്രതിസന്ധി പെട്ടെന്ന് പരിഹരിക്കാവുന്നതല്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. 'സ്വിച്ച് ഇട്ടതുപോലെ പ്രതിസന്ധി അവസാനിപ്പിക്കാനാവില്ല; വൈദ്യുതി എവിടെനിന്നും സൃഷ്ടിച്ചെടുക്കാനാകില്ല,' എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ജനങ്ങളുടെ സഹകരണം ആവശ്യപ്പെട്ട അദ്ദേഹം, ആവശ്യമായ വൈദ്യുതി ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നും പറഞ്ഞു. വൈദ്യുതി മേഖല സ്വകാര്യവല്‍ക്കരിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍ റദ്ദാക്കിയതും രാഷ്ട്രീയ വിവാദമായി. കെ.എസ്.ഇ.ബിയുടെ ദീര്‍ഘകാല ആസൂത്രണത്തിലെ വീഴ്ചകളും ഉല്‍പ്പാദനസംഭരണ ശേഷി വര്‍ധിപ്പിക്കുന്നതിലെ കാലതാമസവും മുന്‍ ചെയര്‍മാന്‍ ഉള്‍പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. 465 മെഗാവാട്ട് വൈദ്യുതി 25 വര്‍ഷത്തേക്ക് കുറഞ്ഞ നിരക്കില്‍ വാങ്ങാനുള്ള കരാര്‍ തുടരാനായിരുന്നെങ്കില്‍ ഇപ്പോഴത്തെ ചെലവ് കുറയ്ക്കാനാകുമായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാദം. ബാറ്ററി എനര്‍ജി സ്‌റ്റോറേജ് സിസ്റ്റം, പമ്പ്ഡ് സ്‌റ്റോറേജ് പദ്ധതികള്‍, പുതിയ ജലവൈദ്യുത പദ്ധതികള്‍, ദീര്‍ഘകാല വൈദ്യുതി കരാറുകള്‍ എന്നിവയാണ് പ്രതിസന്ധിക്ക് സ്ഥിരപരിഹാരമായി വിദഗ്ധരും മുന്‍ ഉദ്യോഗസ്ഥരും മുന്നോട്ടുവയ്ക്കുന്നത്. പകല്‍ ലഭിക്കുന്ന അധിക സൗരോര്‍ജം സംഭരിച്ച് വൈകുന്നേരത്തെ പീക്ക് സമയത്ത് ഉപയോഗിക്കുകയാണ് പ്രധാന സാധ്യത. സര്‍ക്കാര്‍ കാസര്‍കോട്, കണ്ണൂര്‍, തിരുവനന്തപുരം, മലപ്പുറം എന്നിവിടങ്ങളില്‍ ബാറ്ററി സംഭരണ പദ്ധതികള്‍ നടപ്പാക്കുന്നതായും മന്ത്രി അറിയിച്ചു.
സെപ്റ്റംബര്‍ 30 വരെ നിയന്ത്രണം തുടരാനാണ് കെ.എസ്.ഇ.ബിയുടെ നിലവിലെ തീരുമാനം. ഒക്ടോബറില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന 600 മെഗാവാട്ട് അധിക വൈദ്യുതി പ്രതിസന്ധിയുടെ തീവ്രത കുറയ്ക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, ദീര്‍ഘകാല പരിഹാരത്തിന് ഉല്‍പ്പാദനശേഷിയും സംഭരണശേഷിയും വര്‍ധിപ്പിക്കുകയും കൃത്യമായ ഡിമാന്‍ഡ് പ്രവചനം നടത്തുകയും വേണമെന്ന ആവശ്യം ശക്തമാകുകയാണ്.

Latest News

വോട്ടര്‍ പട്ടകയില്‍ സ്ഥാനം നേടാനാവാതെ മുന്‍ ഇന്ത്യന്‍ കളിക്കാര്‍
വോട്ടര്‍ പട്ടകയില്‍ സ്ഥാനം നേടാനാവാതെ മുന്‍ ഇന്ത്യന്‍ കളിക്കാര്‍
September 12, 2026
അഭ്രപാളിയില്‍ സ്‌നേഹമധുരം, മലയാളം സിനിമക്ക് സുവര്‍ണകാലം
അഭ്രപാളിയില്‍ സ്‌നേഹമധുരം, മലയാളം സിനിമക്ക് സുവര്‍ണകാലം
September 12, 2026
സൈനിക ക്യാമ്പിലെ ആയുധ  മോഷണം, മുന്‍ സൈനികന്‍ അറസ്റ്റില്‍
സൈനിക ക്യാമ്പിലെ ആയുധ മോഷണം, മുന്‍ സൈനികന്‍ അറസ്റ്റില്‍
September 12, 2026
അധിക വൈദ്യുതിയില്‍ പ്രതീക്ഷ, പ്രതിസന്ധി ഈ മാസം തീര്‍ന്നേക്കും
അധിക വൈദ്യുതിയില്‍ പ്രതീക്ഷ, പ്രതിസന്ധി ഈ മാസം തീര്‍ന്നേക്കും
September 12, 2026
സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍  സ്വപ്ന സുരേഷും സരിത്തും വിവാഹിതരായി
സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ സ്വപ്ന സുരേഷും സരിത്തും വിവാഹിതരായി
September 12, 2026
ശ്രീശാന്തിന്റെ പിതാവ്  ശാന്തകുമാരന്‍ നായര്‍ അന്തരിച്ചു
ശ്രീശാന്തിന്റെ പിതാവ് ശാന്തകുമാരന്‍ നായര്‍ അന്തരിച്ചു
September 12, 2026
ലോക ടൂറിസം ഭൂപടത്തില്‍ ചരിത്രമെഴുതി സൗദി അറേബ്യ; ഒഴിവുകാല ടൂറിസം 93 ശതമാനം വളര്‍ച്ച നേടുമെന്ന് പ്രവചനം
ലോക ടൂറിസം ഭൂപടത്തില്‍ ചരിത്രമെഴുതി സൗദി അറേബ്യ; ഒഴിവുകാല ടൂറിസം 93 ശതമാനം വളര്‍ച്ച നേടുമെന്ന് പ്രവചനം
September 12, 2026
 സൗദിയിലെ കിഴക്ക്-പടിഞ്ഞാറന്‍ പൈപ്പ് ലൈനു നേരെ ഡ്രോണ്‍ ആക്രമണം; മുന്‍കരുതല്‍ നടപടിയായി പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
സൗദിയിലെ കിഴക്ക്-പടിഞ്ഞാറന്‍ പൈപ്പ് ലൈനു നേരെ ഡ്രോണ്‍ ആക്രമണം; മുന്‍കരുതല്‍ നടപടിയായി പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
September 12, 2026
ഹഫര്‍ അല്‍ ബാത്തിനില്‍ ആത്മഹത്യ ചെയ്ത പ്രവാസിയുടേതുള്‍പ്പെടെ രണ്ട് പേരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
ഹഫര്‍ അല്‍ ബാത്തിനില്‍ ആത്മഹത്യ ചെയ്ത പ്രവാസിയുടേതുള്‍പ്പെടെ രണ്ട് പേരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
September 12, 2026
 *പകർപ്പവകാശ സംരക്ഷണത്തിനും എ.ഐ വെല്ലുവിളികൾക്കും നിയമപരമായ മാറ്റങ്ങൾ അനിവാര്യം: മുഖ്യമന്ത്രി വി. ഡി സതീശൻ*
*പകർപ്പവകാശ സംരക്ഷണത്തിനും എ.ഐ വെല്ലുവിളികൾക്കും നിയമപരമായ മാറ്റങ്ങൾ അനിവാര്യം: മുഖ്യമന്ത്രി വി. ഡി സതീശൻ*
September 11, 2026