ജിസാന്‍: 'ഖല്‍ബിലുണ്ട് എന്റെ നബി' എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച മീലാദ് കാമ്പയിന്റെ ഭാഗമായി, ജിസാനിലെ സാംസ്‌കാരിക-സാമൂഹിക രംഗങ്ങളിലെ പ്രമുഖരെ പങ്കെടുപ്പിച്ച് ഐ.സി.എഫ് ജിസാന്‍ റീജിയന്‍ സ്‌നേഹസംഗമം സംഘടിപ്പിച്ചു. എല്ലാ മതങ്ങളുടെയും അന്തസ്സത്ത കാരുണ്യവും പാരസ്പര്യവും സഹവര്‍ത്തിത്വവുമാണെന്നും മനുഷ്യര്‍ മതങ്ങളുടെ നന്മകളിലേക്ക് മടങ്ങണമെന്നും സംഗമം അഭിപ്രായപ്പെട്ടു.
ജിസാന്‍ യൂണിവേഴ്‌സിറ്റിയിലെ ജോ വര്‍ഗീസ്, രമേശന്‍ മൂച്ചിക്കല്‍, സതീശന്‍ നീലാമ്പരി, മനോജ് കണ്ണൂര്‍, രാധാകൃഷ്ണന്‍, സുരേഷ്, ഷാജു മുക്കം തുടങ്ങിയവര്‍ ചടങ്ങില്‍ അതിഥികളായെത്തി.
ഐ.സി.എഫ് റീജിയന്‍ പ്രസിഡന്റ് താഹ കിണാശേരി അധ്യക്ഷത വഹിച്ച യോഗം നാഷണല്‍ സെക്രട്ടറി സിറാജ് കുറ്റ്യാടി ഉദ്ഘാടനം ചെയ്തു. മുസ്തഫ സഅദി ക്ലാരി മുഖ്യസന്ദേശം നല്‍കി. മുഹമ്മദ് ബിന്‍ സ്വാലിഹ്, സത്താര്‍ പെടേന, ഹാരിസ് പട്‌ള എന്നിവര്‍ സംബന്ധിച്ചു. രഹനാസ് കുറ്റ്യാടി സ്വാഗതവും എമിനെന്റ്‌സ് സെക്രട്ടറി നാസര്‍ കല്ലായി നന്ദിയും പറഞ്ഞു.
Related News