തായിഫ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സമസ്ത ഇസ്ലാമിക് സെന്റര്‍ (SIC) തായിഫ് സെന്‍ട്രല്‍ കമ്മിറ്റി വര്‍ക്കിംഗ് സെക്രട്ടറി അബ്ദുല്‍ ജബ്ബാര്‍ കരുളായിക്ക് ഊഷ്മളമായ യാത്രയയപ്പ് നല്‍കി. തായിഫ് ഇസ്ലാമിക് സെന്ററില്‍ വെച്ച് നടന്ന ചടങ്ങ് ജനറല്‍ സെക്രട്ടറി അസീസ് റഹ്‌മാനി പെരിന്തല്‍മണ്ണ ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം പുല്ലാളൂര്‍ അധ്യക്ഷത വഹിച്ചു. സാലിഹ് ഫൈസി കൂടത്തായി പ്രാര്‍ത്ഥന നിര്‍വഹിച്ചു. ചടങ്ങില്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെയും ഹലഗ, ഗസ്സാലി, അസീസിയ്യ, ഹവിയ്യ, റുദ്ധഫ്, ശിഹാര്‍ എന്നീ ഏരിയ കമ്മിറ്റികളുടെയും ഉപഹാരങ്ങള്‍ നേതാക്കള്‍ അദ്ദേഹത്തിന് കൈമാറി.
അഷ്റഫ് താനാളൂര്‍, അലി ഒറ്റപ്പാലം, അലിയാര്‍ കോതമംഗലം, റഊഫ് ഫൈസി, മുഹമ്മദ് ശിവപുരം, അബ്ബാസ് രാമപുരം, ഖാസിം ഹവിയ്യ, അനസ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. അബ്ദുല്‍ ജബ്ബാര്‍ യാത്രയയപ്പിന് മറുപടി പ്രസംഗം നടത്തി.
ലത്തീഫ് ഫറോക്ക് സ്വാഗതവും അബ്ദുറഹ്‌മാന്‍ വടക്കഞ്ചേരി നന്ദിയും പറഞ്ഞു. ഉസ്മാന്‍ ചെറുകര, ഷുക്കൂര്‍ പുതുപ്പറമ്പ്, ബഷീര്‍ ചെര്‍പ്പുളശേരി, ജലീല്‍ പുഴക്കാട്ടിരി, നജീബ് മാനന്തവാടി, ഹംസ കോട്ടോപ്പാടം, അബ്ദുസ്സമദ് പറമ്പത്ത്, ബാവ പെരിന്തല്‍മണ്ണ, ഫൈസല്‍ ബാലുശ്ശേരി, ശഫീഖ് എടക്കര, സലാം കോഡൂര്‍, ഷിബിലി, ഫിറോസ് കാളികാവ്, റഫീഖ് വഴിപ്പാറ തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.
Related News