l o a d i n g

ഗൾഫ്

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് എന്ന പദവി യു.എ.ഇ നിലനിര്‍ത്തി; 128 രാജ്യങ്ങളില്‍ വിസ രഹിത പ്രവേശനം

Thumbnail
Publisher By     Staff Reporter
September 14, 2026

ദുബായ്: 2026-ലെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടെന്ന പദവി യു.എ.ഇ. പാസ്പോര്‍ട്ട് നിലനിര്‍ത്തി. ലോകമെമ്പാടുമുള്ള 182 രാജ്യങ്ങളിലേക്ക് ലളിതമായ യാത്രാസൗകര്യമാണ് യു.എ.ഇ. പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ലഭിക്കുന്നത്.

'പാസ്പോര്‍ട്ട് റിപ്പോര്‍ട്ട്‌സ്' സെപ്റ്റംബര്‍ മാസത്തില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. 182-ന്റെ മൊബിലിറ്റി സ്‌കോറാണ് യു.എ.ഇ. കരസ്ഥമാക്കിയത്. ഇത് ലോകമെമ്പാടുമുള്ള 91.9 ശതമാനം യാത്രാ പ്രവേശനത്തിന് തുല്യമാണ്. മുന്‍കൂര്‍ വിസ ഇല്ലാതെ, ഓണ്‍-എറൈവല്‍ വിസയിലൂടെയോ മറ്റ് ലളിതമായ സംവിധാനങ്ങളിലൂടെയോ, അല്ലെങ്കില്‍ ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ (ഇ.ടി.എ) വഴിയോ പ്രവേശിക്കാന്‍ കഴിയുന്ന രാജ്യങ്ങളെയാണ് ഈ സ്‌കോറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

യാത്രാ സൗകര്യങ്ങളുടെ കണക്കുകള്‍:
യു.എ.ഇ.യുടെ മൊബിലിറ്റി സ്‌കോറില്‍ ഉള്‍പ്പെടുന്ന 182 ലക്ഷ്യസ്ഥാനങ്ങളില്‍ 128 എണ്ണത്തിലും വിസ രഹിത പ്രവേശനം സാധ്യമാണ്. 44 രാജ്യങ്ങളില്‍ ഓണ്‍-എറൈവല്‍ വിസയോ മറ്റ് ലളിതമായ പ്രവേശന സംവിധാനങ്ങളോ ലഭ്യമാണ്. 10 രാജ്യങ്ങളിലേക്ക് പ്രവേശിക്കാന്‍ ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ ആവശ്യമാണ്.

അഫ്ഗാനിസ്ഥാന്‍, അമേരിക്ക, ഓസ്ട്രേലിയ, ബെലീസ്, ഭൂട്ടാന്‍, അള്‍ജീരിയ, എറിത്രിയ, കാമറൂണ്‍, ഉത്തര കൊറിയ, ലെസോത്തോ, ലിബിയ, മ്യാന്‍മര്‍, നിക്കരാഗ്വ, സൊമാലിയ, തുര്‍ക്‌മെനിസ്ഥാന്‍, വെനസ്വേല എന്നീ 16 രാജ്യങ്ങളിലേക്ക് മാത്രമാണ് യു.എ.ഇ. പൗരന്മാര്‍ക്ക് നിലവില്‍ വിസ ആവശ്യമായി വരുന്നത്.


യൂറോപ്പിലും ഗള്‍ഫിലും സമ്പൂര്‍ണ്ണ പ്രവേശനം

യൂറോപ്പിലെ 46 രാജ്യങ്ങളിലേക്കും വിസ രഹിത പ്രവേശനം ഉള്‍പ്പെടെ 100 ശതമാനം പ്രവേശനക്ഷമത യു.എ.ഇ. പാസ്പോര്‍ട്ട് ഉറപ്പാക്കുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളായ ബഹ്റൈന്‍, ഖത്തര്‍, കുവൈറ്റ്, സൗദി അറേബ്യ, ഒമാന്‍ എന്നിവിടങ്ങളിലേക്കും യു.എ.ഇ. പൗരന്മാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാം.

കൂടാതെ ഏഷ്യയിലെ 50 രാജ്യങ്ങള്‍, 17 മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍, 6 ഗള്‍ഫ് രാജ്യങ്ങള്‍, അറബി ഔദ്യോഗിക ഭാഷയായ 24 രാജ്യങ്ങള്‍ എന്നിവയിലും യു.എ.ഇ. പാസ്പോര്‍ട്ട് ഒന്നാം സ്ഥാനത്താണ്. ലോക വ്യാപാര സംഘടനയിലെ 159 അംഗങ്ങള്‍, ഒ.ഐ.സി. രാജ്യങ്ങള്‍, അറബ് ലീഗ് അംഗങ്ങള്‍ എന്നിവര്‍ക്കിടയിലും യു.എ.ഇ. തന്നെയാണ് മുന്നില്‍.

മൊബിലിറ്റി സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് പാസ്പോര്‍ട്ട് റിപ്പോര്‍ട്ട്‌സ് റാങ്കിംഗ് നിര്‍ണയിക്കുന്നത്. തുല്യ സ്‌കോര്‍ വരുന്ന ഘട്ടങ്ങളില്‍ വിസ രഹിത ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് മുന്‍ഗണന നല്‍കുന്നത്.

Latest News

 ഇന്ത്യന്‍ അംബാസഡറുമായി പ്രവാസി ലീഗല്‍ സെല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി; പി.എല്‍.സി. വാര്‍ത്താപത്രിക 'ദി ബ്രിഡ്ജ്' പ്രകാശനം ചെയ്തു
ഇന്ത്യന്‍ അംബാസഡറുമായി പ്രവാസി ലീഗല്‍ സെല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി; പി.എല്‍.സി. വാര്‍ത്താപത്രിക 'ദി ബ്രിഡ്ജ്' പ്രകാശനം ചെയ്തു
November 12, 2026
സൗദിയില്‍ പുതിയ വിസ്മയങ്ങളുമായി 'അല്‍-അഹ്‌സ പാം വില്ലേജ്'; ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍
സൗദിയില്‍ പുതിയ വിസ്മയങ്ങളുമായി 'അല്‍-അഹ്‌സ പാം വില്ലേജ്'; ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍
November 12, 2026
 ഇറാം ഹോള്‍ഡിങ്സ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദിന് പ്രോഫിറ്റ് ടസ്‌കര്‍ പുരസ്‌കാരം മുഖ്യമന്ത്രി വി.ഡി. സതീശന്‍ സമ്മാനിച്ചു
ഇറാം ഹോള്‍ഡിങ്സ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദിന് പ്രോഫിറ്റ് ടസ്‌കര്‍ പുരസ്‌കാരം മുഖ്യമന്ത്രി വി.ഡി. സതീശന്‍ സമ്മാനിച്ചു
November 12, 2026
ഇന്‍സ്റ്റാഗ്രാമില്‍ 680 ദശലക്ഷം ഫോളോവേഴ്‌സ്; ചരിത്രനേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ഇന്‍സ്റ്റാഗ്രാമില്‍ 680 ദശലക്ഷം ഫോളോവേഴ്‌സ്; ചരിത്രനേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
November 12, 2026
ദമാമിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആറ് വിദേശ വനിതകൾ പിടിയിൽ
ദമാമിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആറ് വിദേശ വനിതകൾ പിടിയിൽ
November 12, 2026
സൗദി അറേബ്യയിലേക്കുള്ള സർവീസുകൾ നവംബർ 30 വരെ നീട്ടി അകാസ എയർ; യാത്രക്കാർക്ക് മുഴുവൻ തുകയും തിരികെ ലഭിക്കും
സൗദി അറേബ്യയിലേക്കുള്ള സർവീസുകൾ നവംബർ 30 വരെ നീട്ടി അകാസ എയർ; യാത്രക്കാർക്ക് മുഴുവൻ തുകയും തിരികെ ലഭിക്കും
November 12, 2026
 എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 1 ന് ആരംഭിക്കും; മേയ് ആദ്യവാരം ഫലപ്രഖ്യാപനം; ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 8 മുതല്‍ 17 വരെ
എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 1 ന് ആരംഭിക്കും; മേയ് ആദ്യവാരം ഫലപ്രഖ്യാപനം; ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 8 മുതല്‍ 17 വരെ
November 12, 2026
സമ്പൂര്‍ണ്ണ ഡിജിറ്റല്‍ പ്ലാറ്റ്ഫോമാകും, ബില്ലടക്കാം, ഇടപാടുകള്‍ നടത്താം... അടിമുടി മാറാന്‍ വാട്‌സ്ആപ്പ്
സമ്പൂര്‍ണ്ണ ഡിജിറ്റല്‍ പ്ലാറ്റ്ഫോമാകും, ബില്ലടക്കാം, ഇടപാടുകള്‍ നടത്താം... അടിമുടി മാറാന്‍ വാട്‌സ്ആപ്പ്
November 12, 2026
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥനുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥനുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
November 12, 2026
ഭാരത് മ്യൂസിയത്തിന് കേന്ദ്ര അംഗീകാരം;  ആദ്യ ഗാലറി 2027ല്‍ തുറക്കും
ഭാരത് മ്യൂസിയത്തിന് കേന്ദ്ര അംഗീകാരം; ആദ്യ ഗാലറി 2027ല്‍ തുറക്കും
November 12, 2026