l o a d i n g

ഗൾഫ്

സൗദിക്കു നേരെ ഹൂതി ആക്രമണം: 13 പൗരന്മാര്‍ക്ക് പരിക്കേറ്റു; വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍: ജിദ്ദ ഉള്‍പ്പെടെ വിവിധ നഗരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

Thumbnail
Publisher By     Staff Reporter
September 15, 2026

റിയാദ്: യെമന്‍ ആസ്ഥാനമായുള്ള ഹൂതി മിസൈല്‍ ആക്രമണത്തില്‍ സൗദി അറേബ്യയില്‍ 13 സാധാരണക്കാര്‍ക്ക് പരിക്കേറ്റു. രാജ്യത്തെ വിവിധ നഗരങ്ങളില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. തിങ്കളാഴ്ച ഖമീസ് മുഷൈത്ത്, അബ്ഹ ,തായിഫ് എന്നീ നഗരങ്ങളിലെ സിവിലിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ പിന്തുണയുള്ള ഹൂതി സംഘം ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു.ആക്രമണത്തില്‍ 13 സാധാരണക്കാര്‍ക്ക് പരിക്കേറ്റു. ഇതില്‍ ചിലരുടെ പരിക്ക് സാരമുള്ളതാണ്. ഇതിനു പുറമെ 7 വീടുകള്‍ക്കും 2 വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായും യെമനിലെ നിയമപരമായ ഭരണകൂടത്തെ പിന്തുണയ്ക്കുന്ന സഖ്യസേനയുടെ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍-മാലികി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

സൗദിയുടെ തെക്കന്‍, പടിഞ്ഞാറന്‍ പ്രവിശ്യകളിലെ അബഹ, ജിദ്ദ, ജിസാന്‍, തായിഫ്, യാന്‍ബു, അല്‍-ഉല തുടങ്ങിയ നഗരങ്ങളില്‍ സൗദി സിവില്‍ ഡിഫന്‍സ് ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 'രാജ്യത്തെ സാധാരണക്കാരെയും സിവിലിയന്‍ വസ്തുക്കളെയും ലക്ഷ്യമിട്ട് ഹൂതി ഭീകരവാദികള്‍ നടത്തുന്ന ഹീനവും ബോധപൂര്‍വ്വവുമായ ആക്രമണങ്ങള്‍ തുടരുകയാണ്' എന്ന് ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.

സഖ്യകക്ഷികളുടെ പരമാധികാരവും പൗരന്മാരെയും സംരക്ഷിക്കാന്‍ ശക്തവും ഉത്തരവാദിത്തപരവുമായ നടപടികള്‍ കൈക്കൊള്ളുമെന്നും സഖ്യസേന കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ആഴ്ച നടന്ന സമാനമായ ആക്രമണത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമടക്കം എഴുപതിലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു. കൂടാതെ, റിയാദ്, മദീന മേഖലകളിലെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈനിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച സൗദി അറേബ്യ ഇത് താല്‍ക്കാലികമായി അടച്ചുപൂട്ടുകയും ചെയ്തിരുന്നു. പൈപ്പ്ലൈന്‍ ആക്രമണത്തെ ഗള്‍ഫ് രാജ്യങ്ങളും വിവിധ മുസ്ലിം സംഘടനകളും ശക്തമായി അപലപിക്കുകയും സൗദി അറേബ്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

Latest News

ജീന്‍ സ്മാര്‍ട്ടിന് എട്ടാം തവണയും എമ്മി അവാര്‍ഡ്
ജീന്‍ സ്മാര്‍ട്ടിന് എട്ടാം തവണയും എമ്മി അവാര്‍ഡ്
September 15, 2026
കോടിപതിയായ എം.എല്‍.എ  യാചകനായി മുംബൈ തെരുവില്‍
കോടിപതിയായ എം.എല്‍.എ യാചകനായി മുംബൈ തെരുവില്‍
September 15, 2026
റിയാദില്‍ നാലാമത് ആഗോള മെഡിക്കല്‍ ത്രിദിന ബയോടെക്‌നോളജി ഉച്ചകോടിക്ക് തുടക്കം
റിയാദില്‍ നാലാമത് ആഗോള മെഡിക്കല്‍ ത്രിദിന ബയോടെക്‌നോളജി ഉച്ചകോടിക്ക് തുടക്കം
September 15, 2026
 റിയാദില്‍ നാലാമത് ആഗോള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എത്തിക്‌സ് ഫോറത്തിന് തുടക്കം; ഫോറത്തിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ അറബ് രാജ്യം
റിയാദില്‍ നാലാമത് ആഗോള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എത്തിക്‌സ് ഫോറത്തിന് തുടക്കം; ഫോറത്തിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ അറബ് രാജ്യം
September 15, 2026
ഏക സിവില്‍കോഡ്: ടി.ഡി.പി പിന്തുണ, ജെ.ഡി.യു എതിര്‍ക്കും
ഏക സിവില്‍കോഡ്: ടി.ഡി.പി പിന്തുണ, ജെ.ഡി.യു എതിര്‍ക്കും
September 15, 2026
സൗദിക്കു നേരെ ഹൂതി ആക്രമണം: 13 പൗരന്മാര്‍ക്ക് പരിക്കേറ്റു; വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍:  ജിദ്ദ ഉള്‍പ്പെടെ വിവിധ നഗരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം
സൗദിക്കു നേരെ ഹൂതി ആക്രമണം: 13 പൗരന്മാര്‍ക്ക് പരിക്കേറ്റു; വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍: ജിദ്ദ ഉള്‍പ്പെടെ വിവിധ നഗരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം
September 15, 2026
ഈന്തപ്പന അവശിഷ്ടങ്ങളെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റാന്‍ പദ്ധതി
ഈന്തപ്പന അവശിഷ്ടങ്ങളെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റാന്‍ പദ്ധതി
September 14, 2026
വിശ്വാസ വ്യതിചലനം ഗൗരവതരം: അബ്ദുല്‍ ജബ്ബാര്‍ മദീനി
വിശ്വാസ വ്യതിചലനം ഗൗരവതരം: അബ്ദുല്‍ ജബ്ബാര്‍ മദീനി
September 14, 2026
ഇറാനുമായി ചര്‍ച്ചകള്‍ നടത്താന്‍ സന്നദ്ധമെന്ന് ട്രംപ്
ഇറാനുമായി ചര്‍ച്ചകള്‍ നടത്താന്‍ സന്നദ്ധമെന്ന് ട്രംപ്
September 14, 2026
വിമര്‍ശനം ഭയക്കുന്ന പാര്‍ട്ടിയല്ല;  തിരുത്തല്‍ താഴെത്തട്ടിലേക്കും: എം.വി. ഗോവിന്ദന്‍
വിമര്‍ശനം ഭയക്കുന്ന പാര്‍ട്ടിയല്ല; തിരുത്തല്‍ താഴെത്തട്ടിലേക്കും: എം.വി. ഗോവിന്ദന്‍
September 14, 2026