l o a d i n g

ഗൾഫ്

ഇറാനുമായി ചര്‍ച്ചകള്‍ നടത്താന്‍ സന്നദ്ധമെന്ന് ട്രംപ്

Thumbnail
Publisher By     Staff Reporter
September 14, 2026

ദുബായ്: ഇറാനുമായി ചര്‍ച്ചകള്‍ നടത്താന്‍ താന്‍ സന്നദ്ധനാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ടെഹ്റാനുമായുള്ള കരാറിന് ഇനിയും സമയമായിട്ടില്ലെന്ന് ആഴ്ചകളോളം നിലപാടെടുത്ത ശേഷമാണ് ട്രംപിന്റെ ഈ പുതിയ പ്രസ്താവന. 'പരാജയപ്പെട്ട ഇറാന്‍ രാഷ്ട്രത്തിന് പെട്ടെന്ന് തന്നെ ഒരു കരാറിലെത്തണം. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ചര്‍ച്ചകളില്‍ ഏര്‍പ്പെടുമോ എന്ന് ഞങ്ങള്‍ തീരുമാനിക്കും ഞങ്ങള്‍ അതിന് തയ്യാറാണ്,' ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

ഗള്‍ഫ് അറബ് രാജ്യങ്ങള്‍ ഇറാനുമായി നടത്താനിരുന്ന യോഗം മാറ്റിവെച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം വന്നിരിക്കുന്നത്. ഫെബ്രുവരി അവസാനം യുഎസും ഇസ്രായേലും ഇറാനെ ആക്രമിച്ചതിനെത്തുടര്‍ന്ന് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പല്‍ പാതയായ ഹോര്‍മുസ് കടലിടുക്ക് വലിയതോതില്‍ അടഞ്ഞുകിടക്കുകയാണ്. ഇത് വീണ്ടും തുറക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി ഒമാന്റെ ആതിഥേയത്വത്തില്‍ തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന ഗള്‍ഫ് രാജ്യങ്ങളുടെയും ഇറാന്റെയും യോഗമാണ് മാറ്റിവെച്ചത്.

അതേസമയം, ഹോര്‍മുസ് കടലിടുക്കില്‍ തങ്ങളുടെ പ്രവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 77 കപ്പലുകളുടെ പട്ടിക ഇറാന്‍ പുറത്തുവിട്ടു. ഭാവിയില്‍ ഈ പാതയിലൂടെ യാത്ര ചെയ്യുമ്പോള്‍ ഇത്തരം കപ്പലുകള്‍ക്ക് പിഴയോ തടഞ്ഞുവെക്കലോ കണ്ടുകെട്ടലോ നേരിടേണ്ടിവരുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.

യുഎസിന്റെ പിന്തുണയോടെ രഹസ്യമായി കടലിടുക്ക് മുറിച്ചുകടക്കുന്ന കപ്പലുകളുടെ ശരാശരി എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് യുഎസ് ഊര്‍ജ സെക്രട്ടറി ക്രിസ് റൈറ്റ് പറഞ്ഞു. എന്നാല്‍ ആഗസ്റ്റ് മാസത്തിന് ശേഷം വീണ്ടും സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് ഈ മാസം എണ്ണ കയറ്റുമതി കുറഞ്ഞതായി സ്വതന്ത്ര നിരീക്ഷകര്‍ വ്യക്തമാക്കി.

Latest News

വിശ്വാസ വ്യതിചലനം ഗൗരവതരം: അബ്ദുല്‍ ജബ്ബാര്‍ മദീനി
വിശ്വാസ വ്യതിചലനം ഗൗരവതരം: അബ്ദുല്‍ ജബ്ബാര്‍ മദീനി
September 14, 2026
ഇറാനുമായി ചര്‍ച്ചകള്‍ നടത്താന്‍ സന്നദ്ധമെന്ന് ട്രംപ്
ഇറാനുമായി ചര്‍ച്ചകള്‍ നടത്താന്‍ സന്നദ്ധമെന്ന് ട്രംപ്
September 14, 2026
വിമര്‍ശനം ഭയക്കുന്ന പാര്‍ട്ടിയല്ല;  തിരുത്തല്‍ താഴെത്തട്ടിലേക്കും: എം.വി. ഗോവിന്ദന്‍
വിമര്‍ശനം ഭയക്കുന്ന പാര്‍ട്ടിയല്ല; തിരുത്തല്‍ താഴെത്തട്ടിലേക്കും: എം.വി. ഗോവിന്ദന്‍
September 14, 2026
 ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് എന്ന പദവി യു.എ.ഇ  നിലനിര്‍ത്തി; 128 രാജ്യങ്ങളില്‍ വിസ രഹിത പ്രവേശനം
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് എന്ന പദവി യു.എ.ഇ നിലനിര്‍ത്തി; 128 രാജ്യങ്ങളില്‍ വിസ രഹിത പ്രവേശനം
September 14, 2026
റിയാദ് ഫാല്‍ക്കണ്‍ അസോസിയേഷന്റെ 'ഓണം പൊന്നോണം 2026' ശ്രദ്ധേയമായി
റിയാദ് ഫാല്‍ക്കണ്‍ അസോസിയേഷന്റെ 'ഓണം പൊന്നോണം 2026' ശ്രദ്ധേയമായി
September 14, 2026
ഇന്റര്‍നാഷണല്‍ സ്പീച്ച് കോണ്‍ടെസ്റ്റ്:  പ്രൊഫറ്റ് മുഹമ്മദ് നബി(സ) എന്റെ റോള്‍ മോഡല്‍
ഇന്റര്‍നാഷണല്‍ സ്പീച്ച് കോണ്‍ടെസ്റ്റ്: പ്രൊഫറ്റ് മുഹമ്മദ് നബി(സ) എന്റെ റോള്‍ മോഡല്‍
September 14, 2026
 ഒറ്റതിരിഞ്ഞുള്ള ആക്രമണങ്ങളെ ചെറുക്കണം; പ്രസ്ഥാനത്തെ തകര്‍ക്കാന്‍ അനുവദിക്കില്ല: കേളി
ഒറ്റതിരിഞ്ഞുള്ള ആക്രമണങ്ങളെ ചെറുക്കണം; പ്രസ്ഥാനത്തെ തകര്‍ക്കാന്‍ അനുവദിക്കില്ല: കേളി
September 14, 2026
മന്ത്രിസഭയ്ക്കു പിന്നാലെ ഡി.സി.സികളിലും; കര്‍ണാടക കോണ്‍ഗ്രസില്‍ സ്ത്രീകള്‍ പുറത്ത്
മന്ത്രിസഭയ്ക്കു പിന്നാലെ ഡി.സി.സികളിലും; കര്‍ണാടക കോണ്‍ഗ്രസില്‍ സ്ത്രീകള്‍ പുറത്ത്
September 14, 2026
കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതി ഇന്ത്യക്കാരനായ യുവാവ് ജീവനൊടുക്കി
കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതി ഇന്ത്യക്കാരനായ യുവാവ് ജീവനൊടുക്കി
September 14, 2026
എല്‍ നിനോയും യുദ്ധഭീതിയും;  ഭക്ഷ്യവില കുതിച്ചുയര്‍ന്നേക്കും
എല്‍ നിനോയും യുദ്ധഭീതിയും; ഭക്ഷ്യവില കുതിച്ചുയര്‍ന്നേക്കും
September 14, 2026