l o a d i n g

ഇന്ത്യ

എല്‍ നിനോയും യുദ്ധഭീതിയും; ഭക്ഷ്യവില കുതിച്ചുയര്‍ന്നേക്കും

Thumbnail
Publisher By     Staff Reporter
September 14, 2026

ന്യൂഡല്‍ഹി: എല്‍നിനോ കാലാവസ്ഥാ വ്യതിയാനവും പശ്ചിമേഷ്യയിലെ സംഘര്‍ഷവും വരിഞ്ഞുമുറുക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ ഭക്ഷ്യവില വരും ദിനങ്ങളില്‍ കുതിച്ചുയര്‍ന്നേക്കുമെന്ന് ആശങ്ക. ദുര്‍ബലമായ, അപ്രതീക്ഷിതമായ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍, ശക്തിപ്രാപിക്കുന്ന എല്‍ നിനോ പ്രതിഭാസം, പശ്ചിമേഷ്യയിലെയും റഷ്യ-യുക്രെയ്ന്‍ മേഖലയിലെയും സംഘര്‍ഷങ്ങള്‍ എന്നിവ ഭക്ഷ്യവസ്തുക്കളുടെ ഉല്‍പാദനത്തെയും ആഗോള വിതരണശൃംഖലയെയും ബാധിക്കുമെന്നാണ് ആശങ്ക.
ജൂണ്‍ മാസത്തില്‍ രാജ്യത്ത് ലഭിച്ച മഴ പതിവ്ിനെക്കാള്‍ 38 ശതമാനം കുറവാണ്. ജൂലൈയില്‍ 1 ശതമാനം അധികമഴ ലഭിച്ചെങ്കിലും ഓഗസ്റ്റില്‍ വീണ്ടും 16.3 ശതമാനം മഴക്കുറവ് രേഖപ്പെടുത്തി. സെപ്റ്റംബര്‍ 13 വരെയുള്ള കണക്കില്‍ രാജ്യത്തെ കാലവര്‍ഷത്തിലെ മൊത്തം മഴ സാധാരണ ശരാശരിയേക്കാള്‍ 14.7 ശതമാനം കുറവാണ്.
ഇത് വിളവില്‍ കാര്യമായ കുറവ് ഉണ്ടാക്കിയേക്കാമന്നാണ് റിപ്പോര്‍ട്ട്. മഴയുടെ ദീര്‍ഘമായ ഇടവേളകള്‍ക്കിടയില്‍ ചിലയിടങ്ങളില്‍ ശക്തമായ മഴ ലഭിച്ചതും വിളകളുടെ ഉല്‍പാദനക്ഷമത കുറയ്ക്കാം. ഇതിന്റെ പ്രതിഫലനം ഇതിനകം വിപണിയിലും പ്രകടമാണ്. മധ്യപ്രദേശിലെ ചിന്ദ്‌വാരയില്‍ ചോളം ക്വിന്റലിന് ഏകദേശം 2,625 രൂപയായി, കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 2,165 രൂപയായിരുന്നു. മഹാരാഷ്ട്രയിലെ അകോലയില്‍ തുവരപ്പരിപ്പ് 8,600 രൂപയിലെത്തി; കഴിഞ്ഞ വര്‍ഷം 6,280 രൂപയായിരുന്നു. മധ്യപ്രദേശിലെ ദേവാസില്‍ സോയാബീന്‍ വില 4,300ല്‍നിന്ന് 6,150 രൂപയായി ഉയര്‍ന്നു.
വരാനിരിക്കുന്ന റാബി സീസണാണ് കൂടുതല്‍ ആശങ്കപ്പെടുത്തുന്നത്. എല്‍ നിനോ ശക്തമായാല്‍ ഇന്ത്യയില്‍ ചൂട് കൂടുകയും ശൈത്യകാലം ചുരുങ്ങുകയും ചെയ്യാം. അങ്ങനെ സംഭവിച്ചാല്‍ ഗോതമ്പ്, കടുക്, ചണ, മസൂര്‍ പരിപ്പ്, ഉരുളക്കിഴങ്ങ്, സവാള, വെളുത്തുള്ളി, ജീരകം, പെരുംജീരകം, മല്ലി തുടങ്ങിയ വിളകളുടെ ഉല്‍പാദനത്തെ ബാധിക്കാം.
ആഗോള വിപണിയിലും സമ്മര്‍ദം വര്‍ധിക്കുന്നു. യു.എന്‍. ഭക്ഷ്യകാര്‍ഷിക സംഘടനയുടെ ഭക്ഷ്യവില സൂചിക ഓഗസ്റ്റില്‍ 133.3 പോയിന്റിലെത്തി. 2022 നവംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നില. പ്രത്യേകിച്ച് ഭക്ഷ്യഎണ്ണകളുടെ വില ശക്തമായി ഉയര്‍ന്നു. മുംബൈയിലെ ഇറക്കുമതി ചെയ്ത ക്രൂഡ് പാം ഓയില്‍, സോയാബീന്‍ ഓയില്‍, സണ്‍ഫ്‌ളവര്‍ ഓയില്‍ എന്നിവയുടെ വില കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലാണ്.
റഷ്യയുക്രെയ്ന്‍ യുദ്ധവും പശ്ചിമേഷ്യയിലെ സംഘര്‍ഷവും കടല്‍ ഗതാഗതത്തെയും ഇറക്കുമതി ചെലവിനെയും ബാധിച്ചാല്‍ എണ്ണ, ഗോതമ്പ്, ചോളം, അരി തുടങ്ങിയവയുടെ വില വീണ്ടും ഉയരാം. ആഗോള ഗോതമ്പ് കയറ്റുമതി വിലകളിലും ഇതിനകം വര്‍ധനയുണ്ട്.
വിലക്കയറ്റം രൂക്ഷമാകുന്നതിന് മുമ്പ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കരുതല്‍ നടപടികളെക്കുറിച്ച് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ആവശ്യമായ അരി, ഗോതമ്പ്, പയര്‍വര്‍ഗങ്ങള്‍, ഭക്ഷ്യഎണ്ണ എന്നിവയുടെ ബഫര്‍ സ്‌റ്റോക്ക് ശക്തിപ്പെടുത്തണം. ഇറക്കുമതികയറ്റുമതി നയങ്ങളില്‍ പെട്ടെന്നുള്ള മാറ്റങ്ങള്‍ ഒഴിവാക്കി ആഭ്യന്തര ലഭ്യത ഉറപ്പാക്കണം. കര്‍ഷകര്‍ക്ക് ജലസേചന സഹായവും കാലാവസ്ഥാ മുന്നറിയിപ്പുകളും നല്‍കുകയും, മഴക്കുറവ് ബാധിച്ച പ്രദേശങ്ങളില്‍ അടിയന്തര കാര്‍ഷിക സഹായം ഉറപ്പാക്കുകയും വേണം.
അതോടൊപ്പം, സംഭരണക്കാര്‍ കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നുണ്ടോ എന്നത് കര്‍ശനമായി നിരീക്ഷിക്കണം. പൊതുവിതരണ സംവിധാനത്തിലൂടെ സാധാരണക്കാര്‍ക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കുകയും വേണം.

Latest News

വിശ്വാസ വ്യതിചലനം ഗൗരവതരം: അബ്ദുല്‍ ജബ്ബാര്‍ മദീനി
വിശ്വാസ വ്യതിചലനം ഗൗരവതരം: അബ്ദുല്‍ ജബ്ബാര്‍ മദീനി
September 14, 2026
ഇറാനുമായി ചര്‍ച്ചകള്‍ നടത്താന്‍ സന്നദ്ധമെന്ന് ട്രംപ്
ഇറാനുമായി ചര്‍ച്ചകള്‍ നടത്താന്‍ സന്നദ്ധമെന്ന് ട്രംപ്
September 14, 2026
വിമര്‍ശനം ഭയക്കുന്ന പാര്‍ട്ടിയല്ല;  തിരുത്തല്‍ താഴെത്തട്ടിലേക്കും: എം.വി. ഗോവിന്ദന്‍
വിമര്‍ശനം ഭയക്കുന്ന പാര്‍ട്ടിയല്ല; തിരുത്തല്‍ താഴെത്തട്ടിലേക്കും: എം.വി. ഗോവിന്ദന്‍
September 14, 2026
 ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് എന്ന പദവി യു.എ.ഇ  നിലനിര്‍ത്തി; 128 രാജ്യങ്ങളില്‍ വിസ രഹിത പ്രവേശനം
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് എന്ന പദവി യു.എ.ഇ നിലനിര്‍ത്തി; 128 രാജ്യങ്ങളില്‍ വിസ രഹിത പ്രവേശനം
September 14, 2026
റിയാദ് ഫാല്‍ക്കണ്‍ അസോസിയേഷന്റെ 'ഓണം പൊന്നോണം 2026' ശ്രദ്ധേയമായി
റിയാദ് ഫാല്‍ക്കണ്‍ അസോസിയേഷന്റെ 'ഓണം പൊന്നോണം 2026' ശ്രദ്ധേയമായി
September 14, 2026
ഇന്റര്‍നാഷണല്‍ സ്പീച്ച് കോണ്‍ടെസ്റ്റ്:  പ്രൊഫറ്റ് മുഹമ്മദ് നബി(സ) എന്റെ റോള്‍ മോഡല്‍
ഇന്റര്‍നാഷണല്‍ സ്പീച്ച് കോണ്‍ടെസ്റ്റ്: പ്രൊഫറ്റ് മുഹമ്മദ് നബി(സ) എന്റെ റോള്‍ മോഡല്‍
September 14, 2026
 ഒറ്റതിരിഞ്ഞുള്ള ആക്രമണങ്ങളെ ചെറുക്കണം; പ്രസ്ഥാനത്തെ തകര്‍ക്കാന്‍ അനുവദിക്കില്ല: കേളി
ഒറ്റതിരിഞ്ഞുള്ള ആക്രമണങ്ങളെ ചെറുക്കണം; പ്രസ്ഥാനത്തെ തകര്‍ക്കാന്‍ അനുവദിക്കില്ല: കേളി
September 14, 2026
മന്ത്രിസഭയ്ക്കു പിന്നാലെ ഡി.സി.സികളിലും; കര്‍ണാടക കോണ്‍ഗ്രസില്‍ സ്ത്രീകള്‍ പുറത്ത്
മന്ത്രിസഭയ്ക്കു പിന്നാലെ ഡി.സി.സികളിലും; കര്‍ണാടക കോണ്‍ഗ്രസില്‍ സ്ത്രീകള്‍ പുറത്ത്
September 14, 2026
കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതി ഇന്ത്യക്കാരനായ യുവാവ് ജീവനൊടുക്കി