l o a d i n g

ഗൾഫ്

ഒറ്റതിരിഞ്ഞുള്ള ആക്രമണങ്ങളെ ചെറുക്കണം; പ്രസ്ഥാനത്തെ തകര്‍ക്കാന്‍ അനുവദിക്കില്ല: കേളി

Thumbnail
Publisher By     Staff Reporter
September 14, 2026

റിയാദ്: പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്താനും തകര്‍ക്കാനും ലക്ഷ്യമിട്ടുള്ള ഒറ്റതിരിഞ്ഞുള്ള ആക്രമണങ്ങളെ എന്തുവിലകൊടുത്തും ചെറുക്കണമെന്ന് കേളി കലാസാംസ്‌കാരിക വേദി ആവശ്യപ്പെട്ടു. പ്രതിസന്ധികളെയും വേട്ടയാടലുകളെയും അതിജീവിച്ചാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം മുന്നോട്ടുവന്നതെന്നും, നേതാക്കളെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങള്‍ക്കു മുന്നില്‍ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ കരുത്ത് ചോര്‍ന്നുപോകരുതെന്നും ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ യോഗത്തില്‍ അഭിപ്രായപ്പെട്ടു.

കേളി രക്ഷാധികാരി സമിതിയുടെ ആഭിമുഖ്യത്തില്‍ ബത്ത ലൂഹ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ ചടങ്ങില്‍ രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു.

പാര്‍ട്ടി പ്രവര്‍ത്തനത്തിന് ഏറ്റവും ദുഷ്‌കരമായ കാലഘട്ടങ്ങളിലൊന്നില്‍ ചടയന്‍ ഗോവിന്ദന്‍ നേരിട്ട രാഷ്ട്രീയ വേട്ടയാടലുകളും അടിച്ചമര്‍ത്തലുകളും അനുസ്മരണ പ്രസംഗങ്ങളില്‍ പരാമര്‍ശിച്ചു. വ്യക്തികളെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങളിലൂടെ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ തകര്‍ക്കാനാകില്ലെന്ന ചരിത്രപാഠം ഇന്നത്തെ സാഹചര്യത്തിലും പ്രസക്തമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.

കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചുള്ള നടപടികളും രാഷ്ട്രീയ എതിരാളികളുടെ ഇടപെടലുകളും ചൂണ്ടിക്കാട്ടി, നേതാക്കളെ ഒറ്റതിരിഞ്ഞ് ലക്ഷ്യമിടാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന വിമര്‍ശനവും യോഗത്തില്‍ ഉയര്‍ന്നു. രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ നേതാക്കളെ വേട്ടയാടുകയും അതുവഴി പ്രസ്ഥാനത്തെ സമ്മര്‍ദത്തിലാക്കുകയും ചെയ്യാനുള്ള നീക്കങ്ങളെ ജനാധിപത്യപരമായും രാഷ്ട്രീയമായും നേരിടണമെന്ന് പ്രസംഗകര്‍ വ്യക്തമാക്കി.

ചടയന്‍ ഗോവിന്ദന്‍ പ്രവര്‍ത്തിച്ച കാലത്തും പാര്‍ട്ടിക്കെതിരെ കടുത്ത ആക്രമണങ്ങളും വേട്ടയാടലുകളും ഉണ്ടായിരുന്നെങ്കിലും അതിനെയെല്ലാം അതിജീവിച്ച് പ്രസ്ഥാനം ശക്തിപ്പെട്ട ചരിത്രമാണ് കേരളത്തിനുള്ളത്. അതേ പോരാട്ടപാരമ്പര്യം ഉള്‍ക്കൊണ്ട് ഇന്നത്തെ വെല്ലുവിളികളെയും നേരിടേണ്ടതുണ്ടെന്ന് അനുസ്മരണ യോഗത്തില്‍ അഭിപ്രായപ്പെട്ടു.

രക്ഷാധികാരി സമിതി അംഗം സുരേഷ് കണ്ണപുരം അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗം പ്രഭാകരന്‍ കണ്ടോന്താര്‍, കേളി സെക്രട്ടേറിയറ്റ് അംഗം നസീര്‍ മുള്ളൂര്‍ക്കര എന്നിവര്‍ അനുസ്മരണ പ്രസംഗം നടത്തി. രക്ഷാധികാരി സമിതി അംഗം ഗഫൂര്‍ ആനമങ്ങാട് സ്വാഗതവും ശ്രീഷ സുകേഷ് നന്ദിയും പറഞ്ഞു.

Latest News

വിശ്വാസ വ്യതിചലനം ഗൗരവതരം: അബ്ദുല്‍ ജബ്ബാര്‍ മദീനി
വിശ്വാസ വ്യതിചലനം ഗൗരവതരം: അബ്ദുല്‍ ജബ്ബാര്‍ മദീനി
September 14, 2026
ഇറാനുമായി ചര്‍ച്ചകള്‍ നടത്താന്‍ സന്നദ്ധമെന്ന് ട്രംപ്
ഇറാനുമായി ചര്‍ച്ചകള്‍ നടത്താന്‍ സന്നദ്ധമെന്ന് ട്രംപ്
September 14, 2026
വിമര്‍ശനം ഭയക്കുന്ന പാര്‍ട്ടിയല്ല;  തിരുത്തല്‍ താഴെത്തട്ടിലേക്കും: എം.വി. ഗോവിന്ദന്‍
വിമര്‍ശനം ഭയക്കുന്ന പാര്‍ട്ടിയല്ല; തിരുത്തല്‍ താഴെത്തട്ടിലേക്കും: എം.വി. ഗോവിന്ദന്‍
September 14, 2026
 ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് എന്ന പദവി യു.എ.ഇ  നിലനിര്‍ത്തി; 128 രാജ്യങ്ങളില്‍ വിസ രഹിത പ്രവേശനം
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് എന്ന പദവി യു.എ.ഇ നിലനിര്‍ത്തി; 128 രാജ്യങ്ങളില്‍ വിസ രഹിത പ്രവേശനം
September 14, 2026
റിയാദ് ഫാല്‍ക്കണ്‍ അസോസിയേഷന്റെ 'ഓണം പൊന്നോണം 2026' ശ്രദ്ധേയമായി
റിയാദ് ഫാല്‍ക്കണ്‍ അസോസിയേഷന്റെ 'ഓണം പൊന്നോണം 2026' ശ്രദ്ധേയമായി
September 14, 2026
ഇന്റര്‍നാഷണല്‍ സ്പീച്ച് കോണ്‍ടെസ്റ്റ്:  പ്രൊഫറ്റ് മുഹമ്മദ് നബി(സ) എന്റെ റോള്‍ മോഡല്‍
ഇന്റര്‍നാഷണല്‍ സ്പീച്ച് കോണ്‍ടെസ്റ്റ്: പ്രൊഫറ്റ് മുഹമ്മദ് നബി(സ) എന്റെ റോള്‍ മോഡല്‍
September 14, 2026
 ഒറ്റതിരിഞ്ഞുള്ള ആക്രമണങ്ങളെ ചെറുക്കണം; പ്രസ്ഥാനത്തെ തകര്‍ക്കാന്‍ അനുവദിക്കില്ല: കേളി
ഒറ്റതിരിഞ്ഞുള്ള ആക്രമണങ്ങളെ ചെറുക്കണം; പ്രസ്ഥാനത്തെ തകര്‍ക്കാന്‍ അനുവദിക്കില്ല: കേളി
September 14, 2026
മന്ത്രിസഭയ്ക്കു പിന്നാലെ ഡി.സി.സികളിലും; കര്‍ണാടക കോണ്‍ഗ്രസില്‍ സ്ത്രീകള്‍ പുറത്ത്
മന്ത്രിസഭയ്ക്കു പിന്നാലെ ഡി.സി.സികളിലും; കര്‍ണാടക കോണ്‍ഗ്രസില്‍ സ്ത്രീകള്‍ പുറത്ത്
September 14, 2026
കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതി ഇന്ത്യക്കാരനായ യുവാവ് ജീവനൊടുക്കി
കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതി ഇന്ത്യക്കാരനായ യുവാവ് ജീവനൊടുക്കി
September 14, 2026
എല്‍ നിനോയും യുദ്ധഭീതിയും;  ഭക്ഷ്യവില കുതിച്ചുയര്‍ന്നേക്കും
എല്‍ നിനോയും യുദ്ധഭീതിയും; ഭക്ഷ്യവില കുതിച്ചുയര്‍ന്നേക്കും
September 14, 2026