റിയാദ്: റിയാദിലെ കലാ-സാംസ്‌കാരിക, സാമൂഹിക രംഗങ്ങളില്‍ സജീവമായ യുവതീയുവാക്കളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന റിയാദ് ഫാല്‍ക്കണ്‍ അസോസിയേഷന്‍ (ആര്‍.എഫ്.എ) സംഘടിപ്പിച്ച 'ഓണം പൊന്നോണം 2026' വൈവിധ്യമാര്‍ന്ന പരിപാടികളോടെ ശ്രദ്ധേയമായി. റിയാദിലെ അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റ് പാര്‍ട്ടി ഹാളില്‍ നടന്ന ആഘോഷത്തില്‍ വിവിധ കലാപരിപാടികള്‍, വിനോദ മത്സരങ്ങള്‍, സാംസ്‌കാരിക സദസ്സ് എന്നിവ അരങ്ങേറി.
കേരളത്തിന്റെ തനത് സംസ്‌കാരവും പാരമ്പര്യവും വിളിച്ചോതിയ അത്തപ്പൂക്കളം, മാവേലി തമ്പുരാന്റെ എഴുന്നള്ളത്ത്, തിരുവാതിര തുടങ്ങിയ കലാ-സാംസ്‌കാരിക പരിപാടികള്‍ ആഘോഷത്തിന് മാറ്റുകൂട്ടി. ഓണത്തോടനുബന്ധിച്ച് പ്രത്യേക സംഗീത-നൃത്തവിരുന്നും പരിപാടിയുടെ ഭാഗമായി അരങ്ങേറി.
പരിപാടിയുടെ ഏകോപകരായ സുധീര്‍ പാലക്കാട്, ജെയിന്‍ ജോണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഷിഹാബ് കൊട്ടുകാട് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയും റിയാദ് ഫാല്‍ക്കണ്‍ അസോസിയേഷന്റെ ലോഗോ പ്രകാശനം നിര്‍വഹിക്കുകയും ചെയ്തു. ആര്‍.എഫ്.എ പ്രസിഡന്റ് മുഹമ്മദ് സിയാദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സജീര്‍ ചിതറ ആമുഖപ്രസംഗവും സെക്രട്ടറി അരുണ്‍ കൃഷ്ണ ആശംസാപ്രസംഗവും നടത്തി.
ഫോര്‍ക്ക ചെയര്‍മാന്‍ റഹ്‌മാന്‍ മുനമ്പത്ത്, ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കര, അബ്ദുള്ള വല്ലാഞ്ചിറ, റിയാദ് മീഡിയ ഫോറം പ്രതിനിധികളായ ഷിബു ഉസ്മാന്‍, ജയന്‍ കൊടുങ്ങല്ലൂര്‍, ഷംനാദ് കരുനാഗപ്പള്ളി, ജി.എം.എഫ് ചെയര്‍മാന്‍ റാഫി പാങ്ങോട്, മഞ്ചീസ് റെസ്റ്റോറന്റ് പ്രതിനിധി നൗഷാദ് എ.കെ., ട്രിവ നാസര്‍ കല്ലറ, ന്യൂ ഏജ് പ്രതിനിധികളായ മുഹമ്മദ് സാലി, സബീന സാലി, ഷിഫ മലയാളി സമാജം പ്രതിനിധി സാബു പത്തടി, ജി.എം.എഫ് പ്രസിഡന്റ് ഷാജി മഠത്തില്‍, മൈത്രി പ്രതിനിധി മജീദ് കരുനാഗപ്പള്ളി, മിത്ര പ്രസിഡന്റ് നൗഷാദ് ചിറ്റാര്‍, പ്രമുഖ പ്രചോദന പ്രഭാഷക സുഷമ ഷാന്‍, ഒ.ഐ.സി.സി വനിതാ വേദി പ്രസിഡന്റ് മൃദുല വിനീഷ് എന്നിവരും റിയാദിലെ വിവിധ കലാ-സാംസ്‌കാരിക, സാമൂഹിക രംഗങ്ങളിലെ പ്രതിനിധികളും ആശംസകള്‍ നേര്‍ന്നു. ആര്‍.എഫ്.എ ട്രഷറര്‍ സുധി നായര്‍ നന്ദി പറഞ്ഞു.
ആര്‍.എഫ്.എ ജോയിന്റ് സെക്രട്ടറി അജീഷ സജീര്‍, മാധ്യമ വിഭാഗം പ്രതിനിധികളായ നബീല്‍ ഷറഫ്, ദീപു ജി., ഷാജഹാന്‍ കോട്ടയം, സിനി നായര്‍, സജീര്‍ ഷെരീഫ്, പ്രീതി നിതിന്‍, ഡോ. വിദ്യ, ജാവിദ് ഇഹ്സാന്‍, നിതിന്‍ ശ്രീധര്‍, വിനീഷ് വിജയന്‍, പ്രണവ് ടി.എം., ജോളി വിന്‍സെന്റ്, ഷജീര്‍ ആറ്റിങ്ങല്‍, അഫ്‌സല്‍ കെ.പി., അന്‍വര്‍ ആലുവ, ബിന്ദു സുധീര്‍, അഞ്ജലി നാദ്, ശ്രുതി, ടിന്‍സി, പ്രശാന്ത്, അഞ്ജലി സുധീര്‍, അക്ഷയ് സുധീര്‍, ദില്‍ന, സ്‌നേഹ, ചൈതന്യ, റാഹത്, ഷിഫാന എന്നിവരും റിയാദ് ഫാല്‍ക്കണ്‍ അസോസിയേഷന്റെ നിരവധി അംഗങ്ങളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.