l o a d i n g

ബിസിനസ്

ഫോബ്‌സ് 'ടോപ്പ് ഹെല്‍ത്ത് കെയര്‍ ലീഡേഴ്‌സ്' പട്ടികയില്‍ വീണ്ടും തിളങ്ങി ആലുങ്ങല്‍ മുഹമ്മദ്; അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിന്റെ കുതിപ്പ് തുടരുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 16, 2026

റിയാദ്: ലോകപ്രശസ്തമായ ഫോബ്‌സ് മാഗസിന്റെ 2026-ലെ 'ടോപ്പ് ഹെല്‍ത്ത് കെയര്‍ ലീഡേഴ്‌സ്' പട്ടികയില്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ആലുങ്ങല്‍ മുഹമ്മദ് തുടര്‍ച്ചയായ രണ്ടാം തവണയും ഇടംനേടി. പശ്ചിമേഷ്യയിലെ ആരോഗ്യമേഖലയില്‍ ചരിത്രം കുറിച്ച പ്രമുഖ വ്യവസായ പ്രതിഭകളെ ആദരിക്കുന്ന ഈ പട്ടികയില്‍ ഇടംപിടിച്ചത് മലയാളി സമൂഹത്തിനും പ്രവാസി ലോകത്തിനും അഭിമാനകരമായ നേട്ടമാണ്.

1999-ല്‍ ജിദ്ദയില്‍ ഒരു ചെറിയ പോളിക്ലിനിക്കായി പ്രവര്‍ത്തനമാരംഭിച്ച അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ്, ഇന്ന് സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, ഇന്ത്യ എന്നീ രാജ്യങ്ങളിലായി പടര്‍ന്നുപന്തലിച്ച വമ്പന്‍ ആരോഗ്യ ശൃംഖലയായി വളര്‍ന്നു കഴിഞ്ഞു. മള്‍ട്ടി-സ്പെഷ്യാലിറ്റി ആശുപത്രികള്‍, ഫാര്‍മസികള്‍ ഉള്‍പ്പെടെയുള്ള 50-ലധികം കേന്ദ്രങ്ങളിലൂടെ പ്രതിവര്‍ഷം 40 ലക്ഷത്തിലധികം രോഗികള്‍ക്കാണ് ഗ്രൂപ്പ് സേവനം നല്‍കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം 12 പുതിയ മെഡിക്കല്‍ കേന്ദ്രങ്ങളാണ് പുതുതായി പ്രവര്‍ത്തനം ആരംഭിച്ചത്.

സൗദിയിലെ അല്‍ ഖോബാര്‍, ജിസാന്‍, യാമ്പു എന്നിവിടങ്ങളില്‍ പുതിയ മള്‍ട്ടി-സ്‌പെഷ്യാലിറ്റി ആശുപത്രികളുടെയും, ദഹ്റാന്‍, റിയാദ് എന്നിവിടങ്ങളില്‍ ഡേ-സര്‍ജറി സെന്ററുകളുടെയും പണികള്‍ അതിവേഗം പുരോഗമിക്കുകയാണ്.

ഗിന്നസ് റെക്കോര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ അബീര്‍ ഗ്രൂപ്പ് നേടിയിട്ടുണ്ട്. ആരോഗ്യരംഗത്തിന് പുറമേ മാധ്യമ-വിദ്യാഭ്യാസ മേഖലകളിലെ സജീവ സാന്നിധ്യമായ അദ്ദേഹത്തിന്റെ ഈ നേട്ടം പ്രവാസി സമൂഹത്തിന് പുതിയ ഊര്‍ജ്ജമാണ് പകരുന്നത്.

Latest News

വ്യാജം, അടിസ്ഥാനരഹിതം, യു.പി.ഐ  ഫീസിനെക്കുറിച്ച് കഴിഞ്ഞ വര്‍ഷം പറഞ്ഞത്
വ്യാജം, അടിസ്ഥാനരഹിതം, യു.പി.ഐ ഫീസിനെക്കുറിച്ച് കഴിഞ്ഞ വര്‍ഷം പറഞ്ഞത്
September 17, 2026
ഇറാനുമായി നേരിട്ട് ചര്‍ച്ച  തുടങ്ങിയെന്ന് ട്രംപ്
ഇറാനുമായി നേരിട്ട് ചര്‍ച്ച തുടങ്ങിയെന്ന് ട്രംപ്
September 17, 2026
സൈനിക താവളങ്ങള്‍ക്ക് വ്യാപക നാശം;  യു.എസ് പൗരന്മാരില്‍ നിന്ന് മറച്ചു വെച്ചു
സൈനിക താവളങ്ങള്‍ക്ക് വ്യാപക നാശം; യു.എസ് പൗരന്മാരില്‍ നിന്ന് മറച്ചു വെച്ചു
September 17, 2026
 ഗാസയില്‍ കെട്ടിടം തകര്‍ന്നു വീണ് മരിച്ച 21 പേരില്‍  5 കുട്ടികളും
ഗാസയില്‍ കെട്ടിടം തകര്‍ന്നു വീണ് മരിച്ച 21 പേരില്‍ 5 കുട്ടികളും
September 17, 2026
സെന്റ് ജോര്‍ജ് ദേവാലയത്തിന് ഇരട്ട ലോക റെക്കോര്‍ഡ്
സെന്റ് ജോര്‍ജ് ദേവാലയത്തിന് ഇരട്ട ലോക റെക്കോര്‍ഡ്
September 17, 2026
ഇഷ്ട മതം ആചരിക്കാം, ഇസ്‌ലാം സ്വീകരിച്ച യുവാവിനെ സ്വതന്ത്രനാക്കി കോടതി
ഇഷ്ട മതം ആചരിക്കാം, ഇസ്‌ലാം സ്വീകരിച്ച യുവാവിനെ സ്വതന്ത്രനാക്കി കോടതി
September 17, 2026
 മദ്യശേഖരം: തര്‍ക്കത്തിനൊടുവില്‍ ആന്റോ അഗസ്റ്റിന്‍ അറസ്റ്റില്‍
മദ്യശേഖരം: തര്‍ക്കത്തിനൊടുവില്‍ ആന്റോ അഗസ്റ്റിന്‍ അറസ്റ്റില്‍
September 17, 2026
 ബാലണ്‍ ഡി ഓറിലെ വോട്ടുപോരാട്ടം: ആരാകും ഫുട്‌ബോള്‍ ലോകത്തെ പുതിയ രാജാവ്?
ബാലണ്‍ ഡി ഓറിലെ വോട്ടുപോരാട്ടം: ആരാകും ഫുട്‌ബോള്‍ ലോകത്തെ പുതിയ രാജാവ്?
September 16, 2026
കപ്പല്‍ അറ്റകുറ്റപ്പണി വ്യവസായം ശക്തിപ്പെടുത്താന്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡും ഡ്രൈഡോക്‌സ് വേള്‍ഡും സംയുക്ത സംരംഭത്തിന് ധാരണ
കപ്പല്‍ അറ്റകുറ്റപ്പണി വ്യവസായം ശക്തിപ്പെടുത്താന്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡും ഡ്രൈഡോക്‌സ് വേള്‍ഡും സംയുക്ത സംരംഭത്തിന് ധാരണ
September 16, 2026
നോര്‍ക്ക കെയര്‍ പ്ലസ് ഇന്‍ഷൂറന്‍സ്: സമയപരിധി നീട്ടണമെന്ന് ജിദ്ദ കെ.എം.സി.സി;  മുഖ്യമന്ത്രിക്ക് കത്ത് നല്‍കി
നോര്‍ക്ക കെയര്‍ പ്ലസ് ഇന്‍ഷൂറന്‍സ്: സമയപരിധി നീട്ടണമെന്ന് ജിദ്ദ കെ.എം.സി.സി; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി
September 16, 2026