l o a d i n g

ഗൾഫ്

നോര്‍ക്ക കെയര്‍ പ്ലസ് ഇന്‍ഷൂറന്‍സ്: സമയപരിധി നീട്ടണമെന്ന് ജിദ്ദ കെ.എം.സി.സി; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 16, 2026

ജിദ്ദ: പ്രവാസി മലയാളികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ആഗസ്റ്റ് 18-ന് ആരംഭിച്ച നോര്‍ക്ക കെയര്‍ പ്ലസ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകാനുള്ള സമയപരിധി സെപ്റ്റംബര്‍ 18-ല്‍ നിന്ന് ഒരു മാസത്തേക്ക് കൂടി നീട്ടാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി സംസ്ഥാന മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

പ്രവാസി സമൂഹത്തിന് ഏറെ ആശ്വാസകരമായ പദ്ധതികളിലൊന്നാണ് നോര്‍ക്ക കെയര്‍ പ്ലസ്. സാധാരണക്കാരായ പ്രവാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ചികിത്സാ ചെലവുകള്‍ നേരിടുന്നതിനും അപ്രതീക്ഷിതമായ ആരോഗ്യപ്രശ്‌നങ്ങളില്‍ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനും പദ്ധതി വലിയ സഹായമാണ്.

വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികളില്‍ വലിയൊരു വിഭാഗം പരിമിതമായ വരുമാനത്തില്‍ കഴിയുന്നവരാണ്. ഉയര്‍ന്നുവരുന്ന ചികിത്സാ ചെലവുകളും ഇന്‍ഷുറന്‍സ് പരിരക്ഷയുടെ ആവശ്യകതയും കണക്കിലെടുത്ത് നോര്‍ക്ക കെയര്‍ പ്ലസ് പോലുള്ള പദ്ധതികള്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതും പരമാവധി പ്രവാസികളിലേക്ക് എത്തിക്കേണ്ടതും വളരെ അത്യാവശ്യമാണ്.

പദ്ധതിയുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ നിരവധി പ്രവാസികള്‍ക്ക് ഇതിന്റെ തുടര്‍ച്ചയെക്കുറിച്ച് ആശങ്കയുണ്ട്. അതിനാല്‍ നിലവിലുള്ള ആനുകൂല്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് പദ്ധതി പുതുക്കുകയും കൂടുതല്‍ പ്രവാസികള്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ പരിരക്ഷ വിപുലീകരിക്കുകയും ചെയ്യണമെന്ന് ജിദ്ദ കെ.എം.സി.സി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ജിദ്ദ കെ.എം.സി.സി ഓഫീസിലെ ഹെല്‍പ് ഡസ്‌കിലെത്തിയ നൂറുകണക്കിന് പ്രവാസികള്‍ക്ക് പദ്ധതിയില്‍ ചേരാന്‍ കെ.എം.സി.സി അവസരമൊരുക്കിയിട്ടുണ്ട്. എന്നാല്‍, ഇനിയും ചേരാന്‍ താല്പര്യമുള്ള ആയിരക്കണക്കിന് പേര്‍ ബാക്കിയുണ്ടെന്ന് ജിദ്ദ കെ.എം.സി.സി പ്രസിഡന്റ് അബൂബക്കര്‍ അരിമ്പ്രയും ജനറല്‍ സെക്രട്ടറി വി.പി. മുസ്തഫയും പ്രസ്താവനയില്‍ പറഞ്ഞു.

Latest News

വ്യാജം, അടിസ്ഥാനരഹിതം, യു.പി.ഐ  ഫീസിനെക്കുറിച്ച് കഴിഞ്ഞ വര്‍ഷം പറഞ്ഞത്
വ്യാജം, അടിസ്ഥാനരഹിതം, യു.പി.ഐ ഫീസിനെക്കുറിച്ച് കഴിഞ്ഞ വര്‍ഷം പറഞ്ഞത്
September 17, 2026
ഇറാനുമായി നേരിട്ട് ചര്‍ച്ച  തുടങ്ങിയെന്ന് ട്രംപ്
ഇറാനുമായി നേരിട്ട് ചര്‍ച്ച തുടങ്ങിയെന്ന് ട്രംപ്
September 17, 2026
സൈനിക താവളങ്ങള്‍ക്ക് വ്യാപക നാശം;  യു.എസ് പൗരന്മാരില്‍ നിന്ന് മറച്ചു വെച്ചു
സൈനിക താവളങ്ങള്‍ക്ക് വ്യാപക നാശം; യു.എസ് പൗരന്മാരില്‍ നിന്ന് മറച്ചു വെച്ചു
September 17, 2026
 ഗാസയില്‍ കെട്ടിടം തകര്‍ന്നു വീണ് മരിച്ച 21 പേരില്‍  5 കുട്ടികളും
ഗാസയില്‍ കെട്ടിടം തകര്‍ന്നു വീണ് മരിച്ച 21 പേരില്‍ 5 കുട്ടികളും
September 17, 2026
സെന്റ് ജോര്‍ജ് ദേവാലയത്തിന് ഇരട്ട ലോക റെക്കോര്‍ഡ്
സെന്റ് ജോര്‍ജ് ദേവാലയത്തിന് ഇരട്ട ലോക റെക്കോര്‍ഡ്
September 17, 2026
ഇഷ്ട മതം ആചരിക്കാം, ഇസ്‌ലാം സ്വീകരിച്ച യുവാവിനെ സ്വതന്ത്രനാക്കി കോടതി
ഇഷ്ട മതം ആചരിക്കാം, ഇസ്‌ലാം സ്വീകരിച്ച യുവാവിനെ സ്വതന്ത്രനാക്കി കോടതി
September 17, 2026
 മദ്യശേഖരം: തര്‍ക്കത്തിനൊടുവില്‍ ആന്റോ അഗസ്റ്റിന്‍ അറസ്റ്റില്‍
മദ്യശേഖരം: തര്‍ക്കത്തിനൊടുവില്‍ ആന്റോ അഗസ്റ്റിന്‍ അറസ്റ്റില്‍
September 17, 2026
 ബാലണ്‍ ഡി ഓറിലെ വോട്ടുപോരാട്ടം: ആരാകും ഫുട്‌ബോള്‍ ലോകത്തെ പുതിയ രാജാവ്?
ബാലണ്‍ ഡി ഓറിലെ വോട്ടുപോരാട്ടം: ആരാകും ഫുട്‌ബോള്‍ ലോകത്തെ പുതിയ രാജാവ്?
September 16, 2026
കപ്പല്‍ അറ്റകുറ്റപ്പണി വ്യവസായം ശക്തിപ്പെടുത്താന്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡും ഡ്രൈഡോക്‌സ് വേള്‍ഡും സംയുക്ത സംരംഭത്തിന് ധാരണ