കൊച്ചി: ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയെ കേരളത്തില്‍ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം. കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അഞ്ചിടങ്ങളില്‍ പൊലീസ് ഒരേസമയം പരിശോധന നടത്തി.
കൊച്ചി കളമശേരിയിലെ റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫീസിലും, കേസിലെ പ്രധാനിയായ ആന്റോ അഗസ്റ്റിനുമായി ബന്ധപ്പെട്ട കൊച്ചിയിലെ ഫ്‌ലാറ്റിലും വയനാട്ടിലെ കുടുംബ വീടുകളിലുമാണ് ഇന്ന് പുലര്‍ച്ചെ മുതല്‍ പരിശോധന ആരംഭിച്ചത്. എറണാകുളം ജില്ലയിലെ നാല് കേന്ദ്രങ്ങളിലും വയനാട്ടിലെ ഒരിടത്തുമാണ് നിലവില്‍ എസ്ഐടിയുടെ നടപടികള്‍ പുരോഗമിക്കുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി റിപ്പോര്‍ട്ടര്‍ ചാനല്‍ ന്യൂസ് ഡെസ്‌കിലെ ചില ജീവനക്കാരുടെ മൊബൈല്‍ ഫോണുകളും ഡിജിറ്റല്‍ രേഖകളും പൊലീസ് പരിശോധിച്ചതായാണ് വിവരം. കേസിന് ആധാരമായ തെളിവുകളും നിര്‍ണായക രേഖകളും കണ്ടെത്തുക ലക്ഷ്യമിട്ടാണ് ഈ വ്യാപക പരിശോധന. മെസ്സിയുടെ സന്ദര്‍ശനത്തിന്റെ പേരില്‍ വന്‍ തുക തട്ടിയെടുത്തെന്ന പരാതിയില്‍ കളമശേരി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നത്.
Related News