l o a d i n g

കായികം

ഇനിയീ കാഴ്ചയില്ല, മെസ്സിയുടെ അവസാന മത്സരം ഒക്ടോ. 6ന്

Thumbnail
Publisher By     Staff Reporter
September 16, 2026

ബ്യൂണസ് ഐറിസ്: അര്‍ജന്റീനയുടെ ആകാശ നീല ജഴ്‌സിയോട് ലിയണല്‍ മെസ്സി അവസാനമായി ബൈ പറയുന്നു. മെസ്സിയുടെ വിടവാങ്ങല്‍ മത്സരം ഒക്ടോബര്‍ ആറിന് അരങ്ങേറും. ബെനിനാണ് മെസ്സിയുടെ അവസാന രാജ്യാന്തര മത്സരത്തില്‍ അര്‍ജന്റീനയുടെ എതിരാളികള്‍.
ഒക്ടോബര്‍ 6ന് ബെനിനെതിരെ നടക്കുന്ന സൗഹൃദ മത്സരത്തില്‍ മെസ്സി അര്‍ജന്റീനയ്ക്കായി അവസാനമായി കളത്തിലിറങ്ങുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപിയ അറിയിച്ചു. ബ്യൂണസ് ഐറിസിലെ പ്രശസ്തമായ എസ്റ്റാഡിയോ മോനുമെന്റലിലാണ് മുപ്പത്തൊമ്പതുകാരനായ മെസ്സിയുടെ വിടവാങ്ങല്‍ മത്സരം നടക്കുക. അര്‍ജന്റീനയുടെ നായകനും രാജ്യാന്തര ഫുട്‌ബോളിലെ ഏറ്റവും ശ്രദ്ധേയമായ താരങ്ങളിലൊരാളുമായ മെസ്സിക്ക് സ്വന്തം ആരാധകരുടെ മുന്നില്‍ വിടവാങ്ങല്‍ ഒരുക്കാനുള്ള പ്രത്യേക മത്സരമായിരിക്കും ഇത്.
ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനോടേറ്റ തോല്‍വിക്ക് രണ്ട് മാസത്തിന് ശേഷമാണ് മെസ്സി രാജ്യാന്തര കരിയര്‍ അവസാനിപ്പിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. രാജ്യത്തിനായി ദീര്‍ഘകാലം കളിച്ച താരം ലോകകപ്പ്, കോപ്പ അമേരിക്ക തുടങ്ങിയ വേദികളില്‍ അര്‍ജന്റീനയുടെ ഏറ്റവും പ്രധാനപ്പെട്ട താരമായിരുന്നു. എന്നാല്‍ ലോകകപ്പ് ഫൈനലിലെ പരാജയത്തിന് പിന്നാലെ രാജ്യാന്തര ഫുട്‌ബോളില്‍നിന്ന് പിന്മാറുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു.
'ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനും ഞങ്ങളുടെ നായകനുമായ ലയണല്‍ ആന്ദ്രെസ് മെസ്സിയെ ഒക്ടോബര്‍ 6ന് അര്‍ജന്റീനയില്‍ അവസാനമായി കളിക്കാന്‍ ഞങ്ങള്‍ ക്ഷണിച്ചു. അദ്ദേഹത്തിന് അര്‍ഹമായ വിടവാങ്ങല്‍ നല്‍കുകയാണ് ലക്ഷ്യം,' ടാപിയ സാമൂഹികമാധ്യമത്തിലൂടെ അറിയിച്ചു.
ബെനിനെതിരായ മത്സരത്തിന് മുമ്പ് അര്‍ജന്റീന രണ്ട് സൗഹൃദ മത്സരങ്ങള്‍ കൂടി കളിക്കും. സെപ്റ്റംബര്‍ 30ന് കോര്‍ഡോബയിലെ മരിയോ കെംപസ് സ്‌റ്റേഡിയത്തില്‍ ബൊളീവിയയെയാണ് നേരിടുക. ഒക്ടോബര്‍ 3ന് ബ്യൂണസ് അയേഴ്‌സില്‍ ബുര്‍ക്കിന ഫാസോയ്‌ക്കെതിരെയാണ് അടുത്ത മത്സരം. അതിന് ശേഷമായിരിക്കും മെസ്സിയുടെ വിടവാങ്ങല്‍ മത്സരം.
ലാകകപ്പ് ഫൈനലിലെ അനിഷ്ട സംഭവങ്ങളുടെ പേരില്‍ അര്‍ജന്റീനയ്ക്ക് ഫിഫയുടെ ശിക്ഷയും തുടരുകയാണ്. ബൊളീവിയക്കെതിരായ മത്സരം സ്‌റ്റേഡിയത്തിന്റെ 50 ശതമാനം ശേഷിയില്‍ മാത്രമായിരിക്കും നടക്കുക. ലോകകപ്പ് ഫൈനലിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പങ്കെടുത്തതിന് അര്‍ജന്റീന താരങ്ങളായ ലിയാന്‍ഡ്രോ പരേഡസ്, നാഹുവല്‍ മോളിന, തിയാഗോ അല്‍മാഡ എന്നിവര്‍ക്ക് യഥാക്രമം 10, ഏഴ്, ഒന്ന് മത്സരങ്ങളുടെ വിലക്കും നേരിടേണ്ടിവരും.

Latest News

വ്യാജം, അടിസ്ഥാനരഹിതം, യു.പി.ഐ  ഫീസിനെക്കുറിച്ച് കഴിഞ്ഞ വര്‍ഷം പറഞ്ഞത്
വ്യാജം, അടിസ്ഥാനരഹിതം, യു.പി.ഐ ഫീസിനെക്കുറിച്ച് കഴിഞ്ഞ വര്‍ഷം പറഞ്ഞത്
September 17, 2026
ഇറാനുമായി നേരിട്ട് ചര്‍ച്ച  തുടങ്ങിയെന്ന് ട്രംപ്
ഇറാനുമായി നേരിട്ട് ചര്‍ച്ച തുടങ്ങിയെന്ന് ട്രംപ്
September 17, 2026
സൈനിക താവളങ്ങള്‍ക്ക് വ്യാപക നാശം;  യു.എസ് പൗരന്മാരില്‍ നിന്ന് മറച്ചു വെച്ചു
സൈനിക താവളങ്ങള്‍ക്ക് വ്യാപക നാശം; യു.എസ് പൗരന്മാരില്‍ നിന്ന് മറച്ചു വെച്ചു
September 17, 2026
 ഗാസയില്‍ കെട്ടിടം തകര്‍ന്നു വീണ് മരിച്ച 21 പേരില്‍  5 കുട്ടികളും
ഗാസയില്‍ കെട്ടിടം തകര്‍ന്നു വീണ് മരിച്ച 21 പേരില്‍ 5 കുട്ടികളും
September 17, 2026
സെന്റ് ജോര്‍ജ് ദേവാലയത്തിന് ഇരട്ട ലോക റെക്കോര്‍ഡ്
സെന്റ് ജോര്‍ജ് ദേവാലയത്തിന് ഇരട്ട ലോക റെക്കോര്‍ഡ്
September 17, 2026
ഇഷ്ട മതം ആചരിക്കാം, ഇസ്‌ലാം സ്വീകരിച്ച യുവാവിനെ സ്വതന്ത്രനാക്കി കോടതി
ഇഷ്ട മതം ആചരിക്കാം, ഇസ്‌ലാം സ്വീകരിച്ച യുവാവിനെ സ്വതന്ത്രനാക്കി കോടതി
September 17, 2026
 മദ്യശേഖരം: തര്‍ക്കത്തിനൊടുവില്‍ ആന്റോ അഗസ്റ്റിന്‍ അറസ്റ്റില്‍
മദ്യശേഖരം: തര്‍ക്കത്തിനൊടുവില്‍ ആന്റോ അഗസ്റ്റിന്‍ അറസ്റ്റില്‍
September 17, 2026
 ബാലണ്‍ ഡി ഓറിലെ വോട്ടുപോരാട്ടം: ആരാകും ഫുട്‌ബോള്‍ ലോകത്തെ പുതിയ രാജാവ്?
ബാലണ്‍ ഡി ഓറിലെ വോട്ടുപോരാട്ടം: ആരാകും ഫുട്‌ബോള്‍ ലോകത്തെ പുതിയ രാജാവ്?
September 16, 2026
കപ്പല്‍ അറ്റകുറ്റപ്പണി വ്യവസായം ശക്തിപ്പെടുത്താന്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡും ഡ്രൈഡോക്‌സ് വേള്‍ഡും സംയുക്ത സംരംഭത്തിന് ധാരണ
കപ്പല്‍ അറ്റകുറ്റപ്പണി വ്യവസായം ശക്തിപ്പെടുത്താന്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡും ഡ്രൈഡോക്‌സ് വേള്‍ഡും സംയുക്ത സംരംഭത്തിന് ധാരണ
September 16, 2026
നോര്‍ക്ക കെയര്‍ പ്ലസ് ഇന്‍ഷൂറന്‍സ്: സമയപരിധി നീട്ടണമെന്ന് ജിദ്ദ കെ.എം.സി.സി;  മുഖ്യമന്ത്രിക്ക് കത്ത് നല്‍കി
നോര്‍ക്ക കെയര്‍ പ്ലസ് ഇന്‍ഷൂറന്‍സ്: സമയപരിധി നീട്ടണമെന്ന് ജിദ്ദ കെ.എം.സി.സി; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി
September 16, 2026