l o a d i n g

ഗൾഫ്

പാകിസ്ഥാന്‍ പോലീസ് കോംപ്ലക്‌സിനു സമീപമുള്ള പള്ളിയില്‍ ചാവേര്‍ ആക്രമണം; 16 മരണം, 50-ലധികം പേര്‍ക്ക് പരിക്ക്

Thumbnail
Publisher By     Staff Reporter
September 18, 2026


പെഷവാര്‍: വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ഖൈബര്‍ പക്തൂണ്‍ഖ്വ പ്രവിശ്യയില്‍ പോലീസ് കോംപ്ലക്‌സിനു സമീപമുള്ള പള്ളിയിലുണ്ടായ ശക്തമായ ചാവേര്‍ സ്‌ഫോടനത്തില്‍ 16 പേര്‍ കൊല്ലപ്പെടുകയും 50-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനിടെയായിരുന്നു ദാരുണമായ സംഭവം.

പെഷവാറില്‍ നിന്ന് ഏകദേശം 60 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറുള്ള കോഹത്ത് ജില്ലയിലെ പഴയ പോലീസ് ലൈന്‍സിന് സമീപമുള്ള പള്ളിയിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം കോംപ്ലക്‌സിന്റെ ഗേറ്റിലേക്ക് ഇടിച്ചുകയറ്റി പൊട്ടിത്തെറിപ്പിക്കുകയായിരുന്നുവെന്നും, തൊട്ടുപിന്നാലെ വെടിവെപ്പും രണ്ടാമതൊരു ചാവേര്‍ സ്‌ഫോടനവും ഉണ്ടായതായും അധികൃതര്‍ അറിയിച്ചു.

വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥനയ്ക്കായി വിശ്വാസികള്‍ പള്ളിയില്‍ ഒത്തുകൂടിയിരുന്ന സമയത്താണ് ആക്രമണം ഉണ്ടായത്. കൊല്ലപ്പെട്ടവരില്‍ 5 പോലീസ് ഉദ്യോഗസ്ഥരും 11 സാധാരണക്കാരും ഉള്‍പ്പെടുന്നുവെന്ന് ഖൈബര്‍ പക്തൂണ്‍ഖ്വ പോലീസ് മേധാവി സുല്‍ഫിക്കര്‍ ഹമീദ് സ്ഥിരീകരിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി അധികൃതരാണ് മരണസംഖ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

സ്‌ഫോടനത്തെ തുടര്‍ന്ന് 16 മൃതദേഹങ്ങളും പരിക്കേറ്റ 50-ലധികം ആളുകളെയും ആശുപത്രിയില്‍ എത്തിച്ചതായി മെഡിക്കല്‍ സൂപ്രണ്ട് താഹിര്‍ അലി ഷാ അറിയിച്ചു. പരിക്കേറ്റവരില്‍ ഭൂരിഭാഗവും പള്ളിക്കുള്ളിലോ പരിസരത്തോ പ്രാര്‍ത്ഥനയ്ക്കായി എത്തിയവരാണ്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ പള്ളിക്ക് പുറത്ത് വലിയൊരു ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

വിവരമറിഞ്ഞ ഉടന്‍ തന്നെ ഖൈബര്‍ പക്തൂണ്‍ഖ്വയിലെ റെസ്‌ക്യൂ 1122 സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി റെസ്‌ക്യൂ 1122 വക്താവ് ബിലാല്‍ അഹമ്മദ് ഫൈസി വ്യക്തമാക്കി. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനുമായി സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഖൈബര്‍ പക്തൂണ്‍ഖ്വയില്‍ നിലനില്‍ക്കുന്ന സുരക്ഷാ ഭീഷണികള്‍ക്കിടയിലാണ് ഈ ആക്രമണം നടന്നിരിക്കുന്നത്.

Latest News

 ഇന്ത്യന്‍ അംബാസഡറുമായി പ്രവാസി ലീഗല്‍ സെല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി; പി.എല്‍.സി. വാര്‍ത്താപത്രിക 'ദി ബ്രിഡ്ജ്' പ്രകാശനം ചെയ്തു
ഇന്ത്യന്‍ അംബാസഡറുമായി പ്രവാസി ലീഗല്‍ സെല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി; പി.എല്‍.സി. വാര്‍ത്താപത്രിക 'ദി ബ്രിഡ്ജ്' പ്രകാശനം ചെയ്തു
November 12, 2026
സൗദിയില്‍ പുതിയ വിസ്മയങ്ങളുമായി 'അല്‍-അഹ്‌സ പാം വില്ലേജ്'; ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍
സൗദിയില്‍ പുതിയ വിസ്മയങ്ങളുമായി 'അല്‍-അഹ്‌സ പാം വില്ലേജ്'; ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍
November 12, 2026
 ഇറാം ഹോള്‍ഡിങ്സ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദിന് പ്രോഫിറ്റ് ടസ്‌കര്‍ പുരസ്‌കാരം മുഖ്യമന്ത്രി വി.ഡി. സതീശന്‍ സമ്മാനിച്ചു
ഇറാം ഹോള്‍ഡിങ്സ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദിന് പ്രോഫിറ്റ് ടസ്‌കര്‍ പുരസ്‌കാരം മുഖ്യമന്ത്രി വി.ഡി. സതീശന്‍ സമ്മാനിച്ചു
November 12, 2026
ഇന്‍സ്റ്റാഗ്രാമില്‍ 680 ദശലക്ഷം ഫോളോവേഴ്‌സ്; ചരിത്രനേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ഇന്‍സ്റ്റാഗ്രാമില്‍ 680 ദശലക്ഷം ഫോളോവേഴ്‌സ്; ചരിത്രനേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
November 12, 2026
ദമാമിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആറ് വിദേശ വനിതകൾ പിടിയിൽ
ദമാമിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആറ് വിദേശ വനിതകൾ പിടിയിൽ
November 12, 2026
സൗദി അറേബ്യയിലേക്കുള്ള സർവീസുകൾ നവംബർ 30 വരെ നീട്ടി അകാസ എയർ; യാത്രക്കാർക്ക് മുഴുവൻ തുകയും തിരികെ ലഭിക്കും
സൗദി അറേബ്യയിലേക്കുള്ള സർവീസുകൾ നവംബർ 30 വരെ നീട്ടി അകാസ എയർ; യാത്രക്കാർക്ക് മുഴുവൻ തുകയും തിരികെ ലഭിക്കും
November 12, 2026
 എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 1 ന് ആരംഭിക്കും; മേയ് ആദ്യവാരം ഫലപ്രഖ്യാപനം; ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 8 മുതല്‍ 17 വരെ
എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 1 ന് ആരംഭിക്കും; മേയ് ആദ്യവാരം ഫലപ്രഖ്യാപനം; ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 8 മുതല്‍ 17 വരെ
November 12, 2026
സമ്പൂര്‍ണ്ണ ഡിജിറ്റല്‍ പ്ലാറ്റ്ഫോമാകും, ബില്ലടക്കാം, ഇടപാടുകള്‍ നടത്താം... അടിമുടി മാറാന്‍ വാട്‌സ്ആപ്പ്
സമ്പൂര്‍ണ്ണ ഡിജിറ്റല്‍ പ്ലാറ്റ്ഫോമാകും, ബില്ലടക്കാം, ഇടപാടുകള്‍ നടത്താം... അടിമുടി മാറാന്‍ വാട്‌സ്ആപ്പ്
November 12, 2026
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥനുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥനുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
November 12, 2026
ഭാരത് മ്യൂസിയത്തിന് കേന്ദ്ര അംഗീകാരം;  ആദ്യ ഗാലറി 2027ല്‍ തുറക്കും
ഭാരത് മ്യൂസിയത്തിന് കേന്ദ്ര അംഗീകാരം; ആദ്യ ഗാലറി 2027ല്‍ തുറക്കും
November 12, 2026