l o a d i n g

കായികം

'കായിക മിത്രം' പദ്ധതിക്ക് തുടക്കം: കായികരംഗം സജീവമാകുന്നത് സാമൂഹിക ജീര്‍ണ്ണതകള്‍ തടയാന്‍ ഉപകരിക്കും -വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍

Thumbnail

'കായികമിത്രം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പെനാൽറ്റി കിക്ക് എടുക്കുന്നു.

Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 18, 2026

കൊച്ചി: കായികരംഗം സജീവമാകുന്നത് ഇന്നത്തെ തലമുറ നേരിടുന്ന ലഹരി ഉള്‍പ്പെടെയുള്ള വിവിധ സാമൂഹിക ജീര്‍ണ്ണതകളില്‍ നിന്ന് കുട്ടികളെ അകറ്റിനിര്‍ത്താന്‍ ഉപകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ എന്‍ ഷംസുദിന്‍. സംസ്ഥാന ഗവണ്‍മെന്റിന്റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന 'കായിക മിത്രം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തൃക്കാക്കര കാര്‍ഡിനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മത്സരങ്ങള്‍ക്ക് വേണ്ടി മാത്രമായിരിക്കരുത് കായിക വിനോദങ്ങള്‍. കുട്ടികളില്‍ ആരോഗ്യമുള്ള മനസ്സും ശരീരവും നിലനിര്‍ത്താനും കായികക്ഷമത ഉറപ്പാക്കാനും എല്ലാ കുട്ടികളെയും ഏതെങ്കിലും ഒരു കായിക ഇനത്തിന്റെ ഭാഗമാക്കേണ്ടതുണ്ടെന്നും, ഇതിനെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായിട്ടാണ് സര്‍ക്കാര്‍ കാണുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് കായികാധ്യാപകരുള്ള 1850 സ്‌കൂളുകള്‍ക്ക് ആവശ്യമായ സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ ഉള്‍പ്പെടുത്തിയ സ്‌പോര്‍ട്‌സ് കിറ്റുകള്‍ വിതരണം ചെയ്യുന്നതാണ് 'കായിക മിത്രം' പദ്ധതി. വിദ്യാഭ്യാസ ഓഫീസര്‍മാരുടെ പ്രത്യേക നിരീക്ഷണത്തില്‍ കിറ്റ് വിതരണം ചെയ്യും.

സംസ്ഥാനത്ത് കായികാധ്യാപകരുടെ കുറവ് പരിഹരിക്കുന്നതിനായി തസ്തിക നിലനിര്‍ത്താനുള്ള കുട്ടികളുടെ എണ്ണത്തിന്റെ പരിധി 500-ല്‍ നിന്ന് 300 ആയി കുറച്ചിട്ടുണ്ട്. ഭാവിയില്‍ ഘട്ടംഘട്ടമായി എല്ലാ സ്‌കൂളുകളിലും കായികാധ്യാപകരുടെ സേവനം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പ്ലാന്‍ ചെയ്യുന്നുണ്ട്.
പൊതുവിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ച 100 ദിന കര്‍മ്മപരിപാടിയിലെ 16 പദ്ധതികളില്‍ വൈവിധ്യമാര്‍ന്ന നേട്ടങ്ങളാണ് കൈവരിക്കാനായത്.

എല്‍.പി., യു.പി. സ്‌കൂളുകളില്‍ കമ്പ്യൂട്ടര്‍ ഡിജിറ്റല്‍ പഠനത്തിനായി 6000 സ്‌കൂളുകളില്‍ 'ഡിജിറ്റല്‍ സ്‌ക്വയര്‍' സജ്ജമാക്കി. ഹൈസ്‌കൂളുകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പരിചയപ്പെടുത്തുന്ന 'എറൈസ്' (ARISE) പദ്ധതി നടപ്പിലാക്കി. കുട്ടികളെ നീന്തല്‍ പഠിപ്പിക്കുന്നതിനായി 'അക്വാഫിറ്റ്' പദ്ധതി വഴി ഒരു ജില്ലയില്‍ 1000 കുട്ടികള്‍ക്ക് വീതം പരിശീലനം നല്‍കിവരുന്നു. കൊഴിഞ്ഞുപോക്ക് പൂര്‍ണ്ണമായി തടയുന്ന 'സീറോ ഡ്രോപ്പ് ഔട്ട്' പദ്ധതിയിലൂടെ അട്ടപ്പാടി ഉള്‍പ്പെടെയുള്ള മലയോര, ആദിവാസി, തീരദേശ മേഖലകളില്‍ നിന്ന് സ്‌കൂളില്‍ പോകാതിരുന്ന കുട്ടികളെ തിരികെ എ എത്തിക്കാനായി. കൂടാതെ, ഹയര്‍ സെക്കന്‍ഡറിയില്‍ 120 പുതിയ അഡീഷണല്‍ ബാച്ചുകള്‍ അനുവദിക്കുകയും, ഭിന്നശേഷി സംവരണ കുരുക്കില്‍പ്പെട്ട് അപ്രൂവല്‍ ലഭിക്കാതിരുന്ന അധ്യാപകരുടെ നിയമന പ്രശ്‌നങ്ങള്‍ അദാലത്തുകളിലൂടെ പരിഹരിക്കുകയും ചെയ്തു.

ലഹരിക്കെതിരെ ആഭ്യന്തര വകുപ്പ് പ്രഖ്യാപിച്ച 'ഓപ്പറേഷന്‍ തൂഫാന്' ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിദ്യാലയങ്ങളില്‍ ആരംഭിച്ച 'വണ്‍ മില്യണ്‍ തൂഫാന്‍ ഗോളുകള്‍' കാമ്പയിനില്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ കുട്ടികള്‍ പങ്കാളികളായി. ഓഗസ്റ്റ് 20 വരെ സമയം അനുവദിച്ചിരുന്ന പദ്ധതിയില്‍ ജൂണ്‍ 25 ഉച്ചയായപ്പോഴേക്കും കുട്ടികള്‍ 10 ലക്ഷം ഗോളുകള്‍ അടിച്ച് കൈറ്റ് ഡാഷ്‌ബോര്‍ഡില്‍ അപ്ലോഡ് ചെയ്ത് റെക്കോര്‍ഡിട്ടതായും മന്ത്രി പറഞ്ഞു.

തൃക്കാക്കര എം.എല്‍.എ. ഉമാ തോമസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന്‍ എം.പി. മുഖ്യപ്രഭാഷണം നടത്തി. പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ സി എ സന്തോഷ് സ്വാഗതം ആശംസിച്ചു. തൃക്കാക്കര നഗരസഭാ ചെയര്‍മാന്‍ റഷീദ് ഉള്ളംപിള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന്‍, പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പത്മഭൂഷന്‍ ഒളിമ്പ്യന്‍ പി.ആര്‍. ശ്രീജേഷ് എന്നിവര്‍ വിശിഷ്ഠ സാന്നിധ്യമായി. ഹയര്‍ സെക്കന്‍ഡറി ജില്ലാ കോര്‍ഡിനേറ്റര്‍ കെ വി ഷര്‍മിള, എറണാകുളം വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സുബിന്‍ പോള്‍, ജനപ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, പി.ടി.എ. പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Latest News

മക്ക, റിയാദ് ഗവര്‍ണര്‍മാരുടെ സേവന കാലാവധി നാല് വര്‍ഷത്തേക്ക് നീട്ടി
മക്ക, റിയാദ് ഗവര്‍ണര്‍മാരുടെ സേവന കാലാവധി നാല് വര്‍ഷത്തേക്ക് നീട്ടി
September 19, 2026
അപകട സാധ്യതയൊഴിഞ്ഞതായി സൗദി സിവില്‍ ഡിഫന്‍സ്: വിവിധ പ്രദേശങ്ങളില്‍ ജാഗ്രത തുടരണമെന്ന് നിര്‍ദ്ദേശം
അപകട സാധ്യതയൊഴിഞ്ഞതായി സൗദി സിവില്‍ ഡിഫന്‍സ്: വിവിധ പ്രദേശങ്ങളില്‍ ജാഗ്രത തുടരണമെന്ന് നിര്‍ദ്ദേശം
September 19, 2026
കേന്ദ്ര നേതാക്കള്‍ പിന്നണിയില്‍, പഞ്ചാബില്‍ കേരളാ മോഡലുമായി കോണ്‍ഗ്രസ്
കേന്ദ്ര നേതാക്കള്‍ പിന്നണിയില്‍, പഞ്ചാബില്‍ കേരളാ മോഡലുമായി കോണ്‍ഗ്രസ്
September 19, 2026
വിവാദങ്ങള്‍ വാണ കാലം, അഗാര്‍ക്കര്‍ ഒഴിയുന്നു
വിവാദങ്ങള്‍ വാണ കാലം, അഗാര്‍ക്കര്‍ ഒഴിയുന്നു
September 19, 2026
കേരള സര്‍വകലാശാലയില്‍  ക്യാമ്പസ് രാഷ്ട്രീയത്തിന് വിലക്ക്
കേരള സര്‍വകലാശാലയില്‍ ക്യാമ്പസ് രാഷ്ട്രീയത്തിന് വിലക്ക്
September 19, 2026
ഏഷ്യാഡിന് തിരി തെളിഞ്ഞു:  വാനോളം പ്രതീക്ഷകളുമായി ഇന്ത്യ
ഏഷ്യാഡിന് തിരി തെളിഞ്ഞു: വാനോളം പ്രതീക്ഷകളുമായി ഇന്ത്യ
September 19, 2026
റഷ്യന്‍ എണ്ണ വാങ്ങുന്നവരെ ലക്ഷ്യമിട്ട് റഷ്യന്‍ ഉപരോധ ബില്ലില്‍ ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു; റഷ്യന്‍ ഊര്‍ജ്ജത്തിന്റെ പ്രധാന ഇറക്കുമതിക്കാര്‍ക്ക് മേല്‍ 100% താരിഫ് ചുമത്താന്‍ നീക്കം, ലക്ഷ്യം ഇന്ത്യയും ചൈനയും

യു.എന്‍ പൊതുസഭയില്‍ പങ്കെടുക്കാന്‍ ഇറാനിയന്‍ പ്രതിനിധികള്‍ക്ക് യാത്രാവിലക്കുകളോടെ വിസ അനുവദിച്ചു; പലസ്തീന്‍ പ്രസിഡന്റിന്റെ അപേക്ഷ യു.എസ് തള്ളി
യു.എന്‍ പൊതുസഭയില്‍ പങ്കെടുക്കാന്‍ ഇറാനിയന്‍ പ്രതിനിധികള്‍ക്ക് യാത്രാവിലക്കുകളോടെ വിസ അനുവദിച്ചു; പലസ്തീന്‍ പ്രസിഡന്റിന്റെ അപേക്ഷ യു.എസ് തള്ളി
September 19, 2026
പരീക്ഷയ്ക്കിടെ ഫോണ്‍ പിടിച്ചു, ഐ.ഐ.ടി വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു
പരീക്ഷയ്ക്കിടെ ഫോണ്‍ പിടിച്ചു, ഐ.ഐ.ടി വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു
September 19, 2026
അടുത്ത വര്‍ഷത്തെ ഹജ്ജ്: കാറ്ററിംഗ് കോണ്‍ട്രാക്ടര്‍മാരുടെ യോഗ്യതാ നിര്‍ണ്ണയത്തിന് ഇപ്പോള്‍ അപേക്ഷ നല്‍കാം
അടുത്ത വര്‍ഷത്തെ ഹജ്ജ്: കാറ്ററിംഗ് കോണ്‍ട്രാക്ടര്‍മാരുടെ യോഗ്യതാ നിര്‍ണ്ണയത്തിന് ഇപ്പോള്‍ അപേക്ഷ നല്‍കാം
September 19, 2026