വാഷിംഗ്ടണ്‍: ഉക്രെയ്‌നിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യക്കമേല്‍ കൂടുതല്‍ സാമ്പത്തിക സമ്മര്‍ദ്ദം ചെലുത്തുന്ന പുതിയ ഉപരോധ ബില്ലില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. കോണ്‍ഗ്രസിന്റെ അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് ഈ നിര്‍ണായക നടപടി.
റഷ്യയുടെ ഊര്‍ജ്ജ, പ്രതിരോധ മേഖലകളെ ലക്ഷ്യമിടുന്നതാണ് പുതിയ നിയമം. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെയും ബില്‍ ലക്ഷ്യമിടുന്നുണ്ട്. പടിഞ്ഞാറന്‍ ഉപരോധങ്ങള്‍ മറികടക്കാന്‍ റഷ്യ ഉപയോഗിക്കുന്ന 'ഷാഡോ ഫ്‌ലീറ്റ്' കപ്പലുകള്‍ക്കെതിരെയും നടപടികളുണ്ട്. റഷ്യന്‍ എണ്ണയും വാതകവും വാങ്ങുന്ന പ്രധാന രാജ്യങ്ങള്‍ക്ക് മേല്‍ 100 ശതമാനം വരെ തീരുവ ചുമത്താനുള്ള അധികാരം ട്രംപിന് നല്‍കുന്നതാണ് ഈ ബില്‍. ഇത് ചൈനയെയും ഇന്ത്യയെയും ബാധിച്ചേക്കാം.
റഷ്യന്‍ യുദ്ധത്തിനുള്ള സാമ്പത്തിക സ്രോതസ്സുകള്‍ തടയുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി വാഷിംഗ്ടണില്‍ കൂടിക്കാഴ്ച നടത്തുന്നതിന് ഒരാഴ്ച മുമ്പാണ് ട്രംപ് ഈ ബില്ലില്‍ ഒപ്പുവെച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. അതേസമയം, വൈവിധ്യമാര്‍ന്ന സ്രോതസ്സുകളിലൂടെ എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.
Related News