l o a d i n g

കേരള

കേരള സര്‍വകലാശാലയില്‍ ക്യാമ്പസ് രാഷ്ട്രീയത്തിന് വിലക്ക്

Thumbnail
Publisher By     Staff Reporter
September 19, 2026

തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ ക്യാമ്പസുകളിലും അഫിലിയേറ്റഡ് കോളജുകളിലും വിദ്യാര്‍ഥികളുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങളുമായി പുതിയ പെരുമാറ്റച്ചട്ടം. സര്‍വകലാശാല സിന്‍ഡിക്കേറ്റ് രൂപപ്പെടുത്തിയ പുതിയ വിദ്യാര്‍ഥി ചട്ടപ്രകാരം റാലി, പണിമുടക്ക്, ധര്‍ണ, ഘെരാവോ, മുദ്രാവാക്യം വിളിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഓണ്‍ലൈന്‍ രാഷ്ട്രീയ പ്രവര്‍ത്തനവും ചട്ടത്തിന്റെ പരിധിയില്‍ വരുന്നതായാണ് റിപ്പോര്‍ട്ട്.
ക്ലാസ് മുറികള്‍, ഓഫീസുകള്‍, മറ്റ് ക്യാമ്പസ് ഇടങ്ങള്‍ എന്നിവിടങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. വിദ്യാര്‍ഥി സംഘടനകള്‍ക്ക് അംഗത്വ റിക്രൂട്ട്‌മെന്റ്, ഫണ്ട് ശേഖരണം, ചുമരുകളില്‍ പോസ്റ്റര്‍ പതിക്കല്‍, ഗ്രാഫിറ്റി എന്നിവയ്ക്കും നിയന്ത്രണമുണ്ട്. രാഷ്ട്രീയ ബന്ധമുള്ള വ്യക്തികളെ പങ്കെടുപ്പിച്ചുള്ള സെമിനാറുകള്‍ക്കും വിലക്കുണ്ട്. അധ്യാപക മേല്‍നോട്ടത്തില്‍ നടക്കുന്ന അക്കാദമിക് ചര്‍ച്ചകള്‍ക്കും ക്ലാസ് റൂം ഡിബേറ്റുകള്‍ക്കും ഇളവുണ്ടെങ്കിലും അവ രാഷ്ട്രീയ പ്രചാരണമായി മാറരുതെന്നാണ് വ്യവസ്ഥ.
ചട്ടലംഘനങ്ങള്‍ക്കെതിരെ വേഗത്തിലുള്ള അച്ചടക്കനടപടിയാണ് നിര്‍ദേശിക്കുന്നത്. പ്രാഥമിക തെളിവിന്റെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും വകുപ്പ് മേധാവികള്‍ക്കും 30 ദിവസം വരെ വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്യാം. അക്രമം, മര്‍ദ്ദനം, പണം ആവശ്യപ്പെട്ടുള്ള ഭീഷണി തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ക്ക് അന്വേഷണ കാലയളവില്‍ ഒരു വര്‍ഷത്തെ സസ്‌പെന്‍ഷന്‍ വരെ നിര്‍ബന്ധമാക്കാം. മുന്നറിയിപ്പ്, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, സ്ഥിരം പുറത്താക്കല്‍ തുടങ്ങിയ നടപടികളും വ്യവസ്ഥയിലുണ്ട്. 5,000 മുതല്‍ പിഴയും രാഷ്ട്രീയ സംഘടനകള്‍ക്ക് 10,000 മുതല്‍ പിഴയും ഏര്‍പ്പെടുത്താം. ആവര്‍ത്തിച്ചുള്ള ലംഘനങ്ങളില്‍ പിഴ 1 ലക്ഷം വരെ ഉയരാം. പിഴ അടയ്ക്കാത്ത പക്ഷം റവന്യൂ കുടിശ്ശികയായി ഈടാക്കുന്നതിനും മറ്റ് നിയമനടപടികള്‍ക്കും വ്യവസ്ഥയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
നീക്കത്തിനെതിരെ ഇടത് അനുകൂല കേരള സര്‍വകലാശാല എംപ്ലോയീസ് യൂണിയന്‍ രംഗത്തെത്തി. ക്യാമ്പസുകള്‍ രാഷ്ട്രീയ ബോധവും ജനാധിപത്യ ചിന്തയും വളര്‍ത്തേണ്ട ഇടങ്ങളാണെന്നും പുതിയ ചട്ടം അതിനെ പരിമിതപ്പെടുത്തുമെന്നും സംഘടന ആരോപിച്ചു. ആര്‍.എസ്.എസ് ഉള്‍പ്പെടെയുള്ള ശക്തികളുടെ ആശയപരമായ ഇടപെടലിന്റെ ഭാഗമായാണ് നടപടിയെന്ന് സംഘടന ആരോപിച്ചു.
അതേസമയം, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന പുതിയ ചട്ടം പ്രാബല്യത്തില്‍ വരുന്നതിന്റെ പശ്ചാത്തലത്തില്‍ തന്നെ കേരള സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ 2026-27 കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പിനുള്ള അറിയിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Latest News

മക്ക, റിയാദ് ഗവര്‍ണര്‍മാരുടെ സേവന കാലാവധി നാല് വര്‍ഷത്തേക്ക് നീട്ടി
മക്ക, റിയാദ് ഗവര്‍ണര്‍മാരുടെ സേവന കാലാവധി നാല് വര്‍ഷത്തേക്ക് നീട്ടി
September 19, 2026
അപകട സാധ്യതയൊഴിഞ്ഞതായി സൗദി സിവില്‍ ഡിഫന്‍സ്: വിവിധ പ്രദേശങ്ങളില്‍ ജാഗ്രത തുടരണമെന്ന് നിര്‍ദ്ദേശം
അപകട സാധ്യതയൊഴിഞ്ഞതായി സൗദി സിവില്‍ ഡിഫന്‍സ്: വിവിധ പ്രദേശങ്ങളില്‍ ജാഗ്രത തുടരണമെന്ന് നിര്‍ദ്ദേശം
September 19, 2026
കേന്ദ്ര നേതാക്കള്‍ പിന്നണിയില്‍, പഞ്ചാബില്‍ കേരളാ മോഡലുമായി കോണ്‍ഗ്രസ്
കേന്ദ്ര നേതാക്കള്‍ പിന്നണിയില്‍, പഞ്ചാബില്‍ കേരളാ മോഡലുമായി കോണ്‍ഗ്രസ്
September 19, 2026
വിവാദങ്ങള്‍ വാണ കാലം, അഗാര്‍ക്കര്‍ ഒഴിയുന്നു
വിവാദങ്ങള്‍ വാണ കാലം, അഗാര്‍ക്കര്‍ ഒഴിയുന്നു
September 19, 2026
കേരള സര്‍വകലാശാലയില്‍  ക്യാമ്പസ് രാഷ്ട്രീയത്തിന് വിലക്ക്
കേരള സര്‍വകലാശാലയില്‍ ക്യാമ്പസ് രാഷ്ട്രീയത്തിന് വിലക്ക്
September 19, 2026
ഏഷ്യാഡിന് തിരി തെളിഞ്ഞു:  വാനോളം പ്രതീക്ഷകളുമായി ഇന്ത്യ
ഏഷ്യാഡിന് തിരി തെളിഞ്ഞു: വാനോളം പ്രതീക്ഷകളുമായി ഇന്ത്യ
September 19, 2026
റഷ്യന്‍ എണ്ണ വാങ്ങുന്നവരെ ലക്ഷ്യമിട്ട് റഷ്യന്‍ ഉപരോധ ബില്ലില്‍ ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു; റഷ്യന്‍ ഊര്‍ജ്ജത്തിന്റെ പ്രധാന ഇറക്കുമതിക്കാര്‍ക്ക് മേല്‍ 100% താരിഫ് ചുമത്താന്‍ നീക്കം, ലക്ഷ്യം ഇന്ത്യയും ചൈനയും

യു.എന്‍ പൊതുസഭയില്‍ പങ്കെടുക്കാന്‍ ഇറാനിയന്‍ പ്രതിനിധികള്‍ക്ക് യാത്രാവിലക്കുകളോടെ വിസ അനുവദിച്ചു; പലസ്തീന്‍ പ്രസിഡന്റിന്റെ അപേക്ഷ യു.എസ് തള്ളി
യു.എന്‍ പൊതുസഭയില്‍ പങ്കെടുക്കാന്‍ ഇറാനിയന്‍ പ്രതിനിധികള്‍ക്ക് യാത്രാവിലക്കുകളോടെ വിസ അനുവദിച്ചു; പലസ്തീന്‍ പ്രസിഡന്റിന്റെ അപേക്ഷ യു.എസ് തള്ളി
September 19, 2026
പരീക്ഷയ്ക്കിടെ ഫോണ്‍ പിടിച്ചു, ഐ.ഐ.ടി വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു
പരീക്ഷയ്ക്കിടെ ഫോണ്‍ പിടിച്ചു, ഐ.ഐ.ടി വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു
September 19, 2026
അടുത്ത വര്‍ഷത്തെ ഹജ്ജ്: കാറ്ററിംഗ് കോണ്‍ട്രാക്ടര്‍മാരുടെ യോഗ്യതാ നിര്‍ണ്ണയത്തിന് ഇപ്പോള്‍ അപേക്ഷ നല്‍കാം
അടുത്ത വര്‍ഷത്തെ ഹജ്ജ്: കാറ്ററിംഗ് കോണ്‍ട്രാക്ടര്‍മാരുടെ യോഗ്യതാ നിര്‍ണ്ണയത്തിന് ഇപ്പോള്‍ അപേക്ഷ നല്‍കാം
September 19, 2026