മക്ക: 1448 ഹിജ്‌റ (2027) ഹജ്ജ് സീസണിനായുള്ള കാറ്ററിംഗ് കോണ്‍ട്രാക്ടര്‍മാരുടെ യോഗ്യതാ നിര്‍ണ്ണയ അപേക്ഷകള്‍ മക്ക നഗരസഭ സ്വീകരിച്ചുതുടങ്ങി.
തീര്‍ത്ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ഉയര്‍ന്ന ഗുണനിലവാരവും ഭക്ഷ്യ സുരക്ഷയും ഉറപ്പാക്കുന്നതിനുമുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണിത്. ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴിയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നതെന്ന് നഗരസഭ വ്യക്തമാക്കി.
കാറ്ററിംഗ് സേവനങ്ങള്‍ നല്‍കാന്‍ താല്‍പ്പര്യമുള്ള സ്ഥാപനങ്ങള്‍ അംഗീകൃത യോഗ്യതാ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് തങ്ങളുടെ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നും, സാങ്കേതിക-ഭരണപരമായ ചട്ടങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും ഹജ്ജ് വേളയിലെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുമാണ് ഈ യോഗ്യതാ പ്രക്രിയ ലക്ഷ്യമിടുന്നത്.
Related News