റിയാദ്: മക്ക, റിയാദ് പ്രവിശ്യകളുടെ ഗവര്‍ണര്‍മാരുടെ സേവന കാലാവധി നാല് വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കി തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് ഉത്തരവിട്ടു.
മക്ക മേഖല ഗവര്‍ണറും രാജാവിന്റെ ഉപദേശകനുമായ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്റെ സേവന കാലാവധിയാണ് മന്ത്രി പദവിയോടെ നാല് വര്‍ഷത്തേക്ക് നീട്ടിയത്. ഇതോടൊപ്പം, റിയാദ് മേഖല ഗവര്‍ണറായ ഫൈസല്‍ ബിന്‍ ബന്ദര്‍ രാജകുമാരന്റെ സേവന കാലാവധിയും മന്ത്രി പദവിയോടെ നാല് വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കി.
2007-ലാണ് ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ ആദ്യമായി മക്ക മേഖല ഗവര്‍ണറായി നിയമിതനാകുന്നത്. തുടര്‍ന്ന് 2015 ജനുവരി 29-ന് സല്‍മാന്‍ രാജാവിന്റെ ഉത്തരവ് പ്രകാരം മന്ത്രി പദവിയോടെ രണ്ടാം തവണ മക്ക ഗവര്‍ണറായും നിയമിതനായി. 2015 ജനുവരി 29-നാണ് ഫൈസല്‍ ബിന്‍ ബന്ദര്‍ രാജകുമാരന്‍ റിയാദ് മേഖല ഗവര്‍ണറായി സ്ഥാനമേറ്റെടുത്തത്.
Related News