l o a d i n g

കായികം

സൗദി കിഴക്കന്‍ പ്രവിശ്യയില്‍ വീണ്ടും കാല്‍പ്പന്ത് ആവേശം: 'HMR മാഡ്രിഡ് സോക്കര്‍ 2026' ഇലവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് നാളെ തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 23, 2026

ദമ്മാം: സൗദി കിഴക്കന്‍ പ്രവിശ്യയില്‍ ഒരിടവേളയ്ക്ക് ശേഷം കാല്‍പ്പന്ത് പോരാട്ടങ്ങളുടെ ആവേശജ്വല ആരവങ്ങള്‍ തീര്‍ത്ത് ദമ്മാം മാഡ്രിഡ് എഫ്.സി സംഘടിപ്പിക്കുന്ന 'HMR മാഡ്രിഡ് സോക്കര്‍ 2026' ഇലവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് നാളെ (വ്യാഴം) തുടക്കമാകും. ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ (DIFA) സഹകരണത്തോടെ ദമ്മാമിലെ ദഹ്‌റാന്‍ സ്‌പോര്‍ട്‌സ് അക്കാദമിയോട് ചേര്‍ന്നുള്ള ഓഫ് സൈഡ് അറീന സ്റ്റേഡിയത്തിലാണ് ആവേശകരമായ മത്സരങ്ങള്‍ അരങ്ങേറുന്നത്. ഡിഫയ്ക്ക് കീഴിലുള്ള പ്രമുഖരായ 13 ടീമുകളും, അണ്ടര്‍-16 വിഭാഗത്തില്‍ കിഴക്കന്‍ പ്രവിശ്യയിലെ പ്രഗത്ഭരായ 4 അക്കാദമി ടീമുകളുമാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്.

മാഡ്രിഡ് എഫ്.സി, ബദര്‍ എഫ്.സി, കോര്‍ണിഷ് സോക്കര്‍ ക്ലബ് അല്‍ ഖോബാര്‍, ദമ്മാം സോക്കര്‍ എഫ്.സി, ഡി.എഫ്.സി ഖത്തീഫ്, എഫ്.സി ദമ്മാം, ഫോര്‍സ എഫ്.സി, ഇംകോ അല്‍ ഖോബാര്‍, ജുബൈല്‍ എഫ്.സി, കേപ്വ എഫ്.സി ദമ്മാം, ഖാലിദിയ സ്‌പോര്‍ട്‌സ് ക്ലബ്, യുണിഗാര്‍ബ് ദല്ല എഫ്.സി, യൂത്ത് ക്ലബ് എന്നീ ടീമുകളാണ് സീനിയര്‍ വിഭാഗത്തില്‍ മത്സരിക്കുന്നത്. അക്കാദമി തല അണ്ടര്‍-16 വിഭാഗത്തില്‍ ഫോക്കോ സോക്കര്‍ അക്കാദമി, ഗ്രാസ് റൂട്ട് അക്കാദമി, ഡി.എഫ്.സി അക്കാദമി, ജുബൈല്‍ എഫ്.സി അക്കാദമി എന്നീ ടീമുകളും കളത്തിലിറങ്ങും.

സൗദി അറേബ്യയിലെ ഇന്‍ഡസ്ട്രിയല്‍ നിര്‍മ്മാണ മേഖലയിലെ പ്രശസ്തരായ HMR കമ്പനി ലിമിറ്റഡ് ടൈറ്റില്‍ സ്‌പോണ്‍സറാകുന്ന ടൂര്‍ണമെന്റില്‍ എഞ്ചിനീയറിംഗ് മേഖലയിലെ പ്രമുഖരായ AR എഞ്ചിനീയറിംഗ് ആണ് കോ-സ്‌പോണ്‍സര്‍. നഹ്ല അല്‍ വാദി ഗ്രൂപ്പ്, ഗള്‍ഫ് ഗ്രെയ്സ് എഞ്ചിനീയറിംഗ്, ഫ്യൂച്ചര്‍ ലോജിസ്റ്റിക്, സഫ മെഡിക്കല്‍ സെന്റര്‍, ടീ ടൈം, സെറ്റക്ക്‌സ്, ജയ് മസാല-ഫുഡ് എന്നിവരാണ് അസോസിയേറ്റ് സ്‌പോണ്‍സര്‍മാര്‍. ദാറുസ്സിഹ മെഡിക്കല്‍ സെന്റര്‍ മെഡിക്കല്‍ സ്‌പോണ്‍സറായും, നഹ്ല അല്‍ വാദി അക്കാദമി തല മത്സരങ്ങളുടെ മുഖ്യ സ്‌പോണ്‍സറായും പ്രവര്‍ത്തിക്കുന്നു.

കാല്‍പ്പന്ത് ആവേശത്തോടൊപ്പം കേരള സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതിയായ 'തൂഫാന്' പ്രവാസ ലോകത്തിന്റെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ടൂര്‍ണമെന്റിനോടനുബന്ധിച്ച് മാഡ്രിഡ് എഫ്.സി 'തൂഫാന്‍ കിക്ക്' സംഘടിപ്പിക്കും. ദമ്മാം, അല്‍ഖോബാര്‍, ജുബൈല്‍, അല്‍ ഹസ്സ തുടങ്ങിയ കിഴക്കന്‍ പ്രവിശ്യയിലെ പ്രധാന നഗരങ്ങളില്‍ നിന്നായി ആയിരത്തോളം ഫുട്‌ബോള്‍ പ്രേമികളും പ്രമുഖ അതിഥികളും ഈ ലഹരി വിരുദ്ധ കാമ്പയിനില്‍ പങ്കാളികളാകും.

വ്യാഴാഴ്ച മുതല്‍ ആരംഭിക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തിലേക്ക് കിഴക്കന്‍ പ്രവിശ്യയിലെ മുഴുവന്‍ കായിക പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി മാഡ്രിഡ് എഫ്.സി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ യൂസുഫ് ചേറൂര്‍, ജനറല്‍ കണ്‍വീനര്‍ സഹീര്‍ മജ്ദാല്‍, മുഖ്യ രക്ഷാധികാരി നാസര്‍ വെള്ളിയത്ത്, ഡയറക്ടര്‍ ഷഫീര്‍ മണലോടി, കോര്‍ഡിനേറ്റര്‍മാരായ ഹാരിസ് നീലേശ്വരം, അദ്‌നാന്‍ വെള്ളേരിക്കല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026