l o a d i n g

കായികം

ഏഷ്യാഡ്: മിരാഭായിക്ക് വെള്ളി, മനു ഭാക്കര്‍ നിരാശപ്പെടുത്തി

Thumbnail
Publisher By     Staff Reporter
September 23, 2026


നാഗോയ: ഐച്ചി-നഗോയ ഏഷ്യന്‍ ഗെയിംസില്‍ അഞ്ചാം ദിനത്തില്‍ ഇന്ത്യക്ക് സ്വര്‍ണം ഇതുവരെ അകന്നു നില്‍ക്കുന്നു. ഭാരോദ്വഹനത്തില്‍ ഒളിമ്പിക് മെഡല്‍ ജേതാവായ മീരാബായ് ചാനു വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തില്‍ വെള്ളി നേടി ഏഷ്യന്‍ ഗെയിംസ് മെഡലിനായുള്ള 12 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചു. ഷൂട്ടിങ്ങില്‍ പുരുഷവനിതാ സ്‌കീറ്റ് ടീമുകള്‍ വെങ്കലം നേടിയതും സോഫ്റ്റ് ടെന്നിസില്‍ ജയ് മീന ഇന്ത്യയുടെ ആദ്യ ഏഷ്യന്‍ ഗെയിംസ് മെഡല്‍ ഉറപ്പാക്കിയതും ദിനത്തിലെ മറ്റു പ്രധാന നേട്ടങ്ങളായി.
2014ലെ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിന് ശേഷം ആദ്യമായാണ് മിറാബായ് ഏഷ്യന്‍ ഗെയിംസ് വിജയപീഠത്തില്‍ കയറുന്നത്. ഷൂട്ടിങ്ങില്‍ റൈസ ധില്ലന്‍, മഹേശ്വരി ചൗഹാന്‍, പരിനാസ് ധാലിവാള്‍ ഉള്‍പ്പെട്ട വനിതാ സ്‌കീറ്റ് ടീം വെങ്കലം നേടി. ഇതോടെ ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം ആറ് ആയി.
പുരുഷന്മാരുടെ സ്‌കീറ്റ് ടീം വിഭാഗത്തിലും അനന്ത്ജീത് സിങ് നറൂക, മിഅ്‌രാജ് അഹമ്മദ് ഖാന്‍, ഭവ്‌തേഗ് സിങ് ഗില്‍ എന്നിവര്‍ വെങ്കലം നേടി. വ്യക്തിഗത സ്‌കീറ്റ് ഇനങ്ങളിലും ഇന്ത്യ മെഡല്‍ പ്രതീക്ഷ നിലനിര്‍ത്തിയിരുന്നു. ഒളിംപിക്‌സില്‍ ഇരട്ട മെഡല്‍ നേടിയ മനു ഭാക്കര്‍ 10 മീ. എയര്‍ റൈഫിളില്‍ ്അഞ്ചാം സ്ഥാനത്തായത് നിരാശപ്പെടുത്തി. മനു ഭാക്കര്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ ടീമിന് ടീം ഇനത്തില്‍ കഷ്ടിച്ച് മെഡല്‍ നഷ്ടപ്പെട്ടു. നാലാം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്.
ഇന്ത്യയ്ക്ക് പുതിയൊരു കായിക ഇനത്തില്‍ മെഡല്‍ ലഭിച്ചത് നേട്ടമായി. ജയ് മീന സോഫ്റ്റ് ടെന്നിസ് പുരുഷ സിംഗിള്‍സില്‍ സെമിഫൈനലിലെത്തി ഇന്ത്യയുടെ സോഫ്റ്റ് ടെന്നിസ് ചരിത്രത്തിലെ ആദ്യ ഏഷ്യന്‍ ഗെയിംസ് മെഡല്‍ ഉറപ്പാക്കി.
മനു ഭാകര്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത ഫൈനലില്‍ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. സുരുചി ഇന്ദര്‍ സിങ്ങിനും ഈഷ സിങ്ങിനും യോഗ്യതാ ഘട്ടം കടക്കാനായില്ല.
ബാഡ്മിന്റണിലും ഇന്ത്യക്ക് വലിയ പ്രതീക്ഷയുണ്ട്. ജപ്പാനെ 3-0ന് തോല്‍പ്പിച്ച പുരുഷ ടീം സെമിഫൈനലിലെത്തി നേരത്തെ തന്നെ മെഡല്‍ ഉറപ്പിച്ചിരുന്നു. സെമിയില്‍ ഇന്ത്യ ചൈനയെ നേരിടുകയാണ്.
പുരുഷ ബാഡ്മിന്റണ്‍ ടീമിന്റെ സെമിഫൈനല്‍, വുഷുവിലെ രോഷിബിന ദേവിയുടെ സെമിഫൈനല്‍, ഭാരോദ്വഹനത്തിലെ മറ്റ് ഇന്ത്യന്‍ താരങ്ങള്‍, ഷൂട്ടിങ്ങിലെ വ്യക്തിഗത ഇനങ്ങള്‍ എന്നിവ ഇന്ത്യയുടെ തുടര്‍ മെഡല്‍ പ്രതീക്ഷകള്‍ക്ക് പ്രധാനമാണ്. റോവിങ്ങിലും ഇന്ത്യ ഫൈനല്‍ ഉറപ്പാക്കിയിട്ടുണ്ട്.

Latest News

 ഇന്ത്യന്‍ അംബാസഡറുമായി പ്രവാസി ലീഗല്‍ സെല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി; പി.എല്‍.സി. വാര്‍ത്താപത്രിക 'ദി ബ്രിഡ്ജ്' പ്രകാശനം ചെയ്തു
ഇന്ത്യന്‍ അംബാസഡറുമായി പ്രവാസി ലീഗല്‍ സെല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി; പി.എല്‍.സി. വാര്‍ത്താപത്രിക 'ദി ബ്രിഡ്ജ്' പ്രകാശനം ചെയ്തു
November 12, 2026
സൗദിയില്‍ പുതിയ വിസ്മയങ്ങളുമായി 'അല്‍-അഹ്‌സ പാം വില്ലേജ്'; ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍
സൗദിയില്‍ പുതിയ വിസ്മയങ്ങളുമായി 'അല്‍-അഹ്‌സ പാം വില്ലേജ്'; ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍
November 12, 2026
 ഇറാം ഹോള്‍ഡിങ്സ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദിന് പ്രോഫിറ്റ് ടസ്‌കര്‍ പുരസ്‌കാരം മുഖ്യമന്ത്രി വി.ഡി. സതീശന്‍ സമ്മാനിച്ചു
ഇറാം ഹോള്‍ഡിങ്സ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദിന് പ്രോഫിറ്റ് ടസ്‌കര്‍ പുരസ്‌കാരം മുഖ്യമന്ത്രി വി.ഡി. സതീശന്‍ സമ്മാനിച്ചു
November 12, 2026
ഇന്‍സ്റ്റാഗ്രാമില്‍ 680 ദശലക്ഷം ഫോളോവേഴ്‌സ്; ചരിത്രനേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ഇന്‍സ്റ്റാഗ്രാമില്‍ 680 ദശലക്ഷം ഫോളോവേഴ്‌സ്; ചരിത്രനേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
November 12, 2026
ദമാമിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആറ് വിദേശ വനിതകൾ പിടിയിൽ
ദമാമിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആറ് വിദേശ വനിതകൾ പിടിയിൽ
November 12, 2026
സൗദി അറേബ്യയിലേക്കുള്ള സർവീസുകൾ നവംബർ 30 വരെ നീട്ടി അകാസ എയർ; യാത്രക്കാർക്ക് മുഴുവൻ തുകയും തിരികെ ലഭിക്കും
സൗദി അറേബ്യയിലേക്കുള്ള സർവീസുകൾ നവംബർ 30 വരെ നീട്ടി അകാസ എയർ; യാത്രക്കാർക്ക് മുഴുവൻ തുകയും തിരികെ ലഭിക്കും
November 12, 2026
 എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 1 ന് ആരംഭിക്കും; മേയ് ആദ്യവാരം ഫലപ്രഖ്യാപനം; ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 8 മുതല്‍ 17 വരെ
എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 1 ന് ആരംഭിക്കും; മേയ് ആദ്യവാരം ഫലപ്രഖ്യാപനം; ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 8 മുതല്‍ 17 വരെ
November 12, 2026
സമ്പൂര്‍ണ്ണ ഡിജിറ്റല്‍ പ്ലാറ്റ്ഫോമാകും, ബില്ലടക്കാം, ഇടപാടുകള്‍ നടത്താം... അടിമുടി മാറാന്‍ വാട്‌സ്ആപ്പ്
സമ്പൂര്‍ണ്ണ ഡിജിറ്റല്‍ പ്ലാറ്റ്ഫോമാകും, ബില്ലടക്കാം, ഇടപാടുകള്‍ നടത്താം... അടിമുടി മാറാന്‍ വാട്‌സ്ആപ്പ്
November 12, 2026
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥനുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥനുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
November 12, 2026
ഭാരത് മ്യൂസിയത്തിന് കേന്ദ്ര അംഗീകാരം;  ആദ്യ ഗാലറി 2027ല്‍ തുറക്കും
ഭാരത് മ്യൂസിയത്തിന് കേന്ദ്ര അംഗീകാരം; ആദ്യ ഗാലറി 2027ല്‍ തുറക്കും
November 12, 2026