l o a d i n g

ഗൾഫ്

തിരുവനന്തപുരം സ്വദേശി സംഗമം ലേഡീസ് വിങ് സൗദി ദേശീയ ദിനം ആഘോഷിച്ചു

Thumbnail
Publisher By     Staff Reporter
September 25, 2026

ജിദ്ദ: സൗദി അറേബ്യയുടെ 96-ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സ്വദേശി സംഗമം ലേഡീസ് വിങ്ങിന്റെ നേതൃത്വത്തില്‍ ജിദ്ദയില്‍ വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ടി.എസ്.എസ് ലേഡീസ് വിങ് കണ്‍വീനര്‍ ഷൈമ നജീബ് യോഗത്തില്‍ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ഷബീര്‍ സുബൈര്‍ദീന്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. സൗദി അറേബ്യ കൈവരിച്ച അഭൂതപൂര്‍വമായ വളര്‍ച്ചയെക്കുറിച്ചും പ്രവാസികള്‍ക്ക് രാജ്യം നല്‍കുന്ന സുരക്ഷിതത്വത്തെക്കുറിച്ചും പിന്തുണയെക്കുറിച്ചും അദ്ദേഹം തന്റെ പ്രസംഗത്തില്‍ എടുത്തുപറഞ്ഞു.

ടി.എസ്.എസ് ജനറല്‍ സെക്രട്ടറി മന്‍സൂര്‍ കലാം സൗദി ദേശീയ ദിന സന്ദേശം കൈമാറി. ആഘോഷ പരിപാടികളുടെ ഭാഗമായി കുട്ടികള്‍ നടത്തിയ ദേശീയ ദിന പ്രഭാഷണങ്ങള്‍ സദസ്സിന്റെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. സൗദിയുടെ സമ്പന്നമായ ചരിത്രവും വിഷന്‍ 2030-ന്റെ പ്രാധാന്യവും കുട്ടികള്‍ തങ്ങളുടെ പ്രസംഗങ്ങളിലൂടെ പങ്കുവെച്ചു.

സൗദി ദേശീയ ഗാനാലാപനത്തോടെ ആരംഭിച്ച ചടങ്ങില്‍ ദേശീയ ദിന കേക്ക് മുറിക്കലും, കുട്ടികളും ലേഡീസ് വിങ് അംഗങ്ങളും അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന സാംസ്‌കാരിക കലാപരിപാടികളും അരങ്ങേറി. ജോയിന്റ് കണ്‍വീനര്‍ നസ്വി ഫിനൂസ് പരിപാടിയുടെ അവതാരകയായിരുന്നു. ലേഡീസ് വിങ് കള്‍ച്ചറല്‍ സെക്രട്ടറി ഐശ്വര്യ തരുണ്‍ ചടങ്ങിന് നന്ദി രേഖപ്പെടുത്തി. ലേഡീസ് വിങ് അംഗങ്ങള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Latest News

ഒരു തുള്ളി രക്തം ഒരു ജീവനിലേക്കുള്ള പ്രതീക്ഷ: അല്‍ ഖസീമില്‍ ഐ.സി.എഫ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ഒരു തുള്ളി രക്തം ഒരു ജീവനിലേക്കുള്ള പ്രതീക്ഷ: അല്‍ ഖസീമില്‍ ഐ.സി.എഫ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 25, 2026
റിയാദ്-ദമ്മാം ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ ആറാട്ടുപുഴ സ്വദേശി മരിച്ചു
റിയാദ്-ദമ്മാം ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ ആറാട്ടുപുഴ സ്വദേശി മരിച്ചു
September 25, 2026
 തിരുവനന്തപുരം സ്വദേശി സംഗമം  ലേഡീസ് വിങ് സൗദി ദേശീയ ദിനം ആഘോഷിച്ചു
തിരുവനന്തപുരം സ്വദേശി സംഗമം ലേഡീസ് വിങ് സൗദി ദേശീയ ദിനം ആഘോഷിച്ചു
September 25, 2026
യുഎന്‍ സുരക്ഷാ കൗണ്‍സില്‍ സൗദി അറേബ്യയുടെ ആത്മരക്ഷാ അവകാശത്തെ പിന്തുണച്ച് പ്രമേയം; ഹൂതികളുടെ ആക്രമണങ്ങളെ ശക്തമായി അപലപിച്ചു
യുഎന്‍ സുരക്ഷാ കൗണ്‍സില്‍ സൗദി അറേബ്യയുടെ ആത്മരക്ഷാ അവകാശത്തെ പിന്തുണച്ച് പ്രമേയം; ഹൂതികളുടെ ആക്രമണങ്ങളെ ശക്തമായി അപലപിച്ചു
September 25, 2026
ഡാറ്റാ അധിഷ്ഠിത ഭരണനിർവഹണത്തിന് സംസ്ഥാനം സജ്ജമാകുന്നു; സൈബർ ഷെൽട്ടർ ഗ്ലോബൽ ഡെലിവറി സെന്റർ  മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
ഡാറ്റാ അധിഷ്ഠിത ഭരണനിർവഹണത്തിന് സംസ്ഥാനം സജ്ജമാകുന്നു; സൈബർ ഷെൽട്ടർ ഗ്ലോബൽ ഡെലിവറി സെന്റർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
September 25, 2026
 ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികൾക്ക് വിദേശപഠനം: ധനസഹായവും യാത്രാരേഖകളും കൈമാറി സാമൂഹ്യനീതി വകുപ്പ്
ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികൾക്ക് വിദേശപഠനം: ധനസഹായവും യാത്രാരേഖകളും കൈമാറി സാമൂഹ്യനീതി വകുപ്പ്
September 25, 2026
റിയാദില്‍ ഈ വര്‍ഷം ഇതുവരെ 141,000-ത്തിലധികം അടിസ്ഥാന സൗകര്യ വികസന പെര്‍മിറ്റുകള്‍ നല്‍കി
റിയാദില്‍ ഈ വര്‍ഷം ഇതുവരെ 141,000-ത്തിലധികം അടിസ്ഥാന സൗകര്യ വികസന പെര്‍മിറ്റുകള്‍ നല്‍കി
September 25, 2026
 യുഎസും ഇറാനും തമ്മില്‍ ഹൊര്‍മുസ് കടലിടുക്ക് തുറക്കുന്നതിനെക്കുറിച്ചും ഉപരോധം നീക്കുന്നതിനെക്കുറിച്ചും രഹസ്യ ചര്‍ച്ചകള്‍
യുഎസും ഇറാനും തമ്മില്‍ ഹൊര്‍മുസ് കടലിടുക്ക് തുറക്കുന്നതിനെക്കുറിച്ചും ഉപരോധം നീക്കുന്നതിനെക്കുറിച്ചും രഹസ്യ ചര്‍ച്ചകള്‍
September 25, 2026
യുഎസ്എസ് അബ്രഹാം ലിങ്കണ്‍ കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിലെ എട്ടു നാവികര്‍ ആത്മഹത്യക്കു ശ്രമിച്ചതായി വെളിപ്പെടുത്തല്‍
യുഎസ്എസ് അബ്രഹാം ലിങ്കണ്‍ കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിലെ എട്ടു നാവികര്‍ ആത്മഹത്യക്കു ശ്രമിച്ചതായി വെളിപ്പെടുത്തല്‍
September 25, 2026
അംബാനി പുത്രന് പ്രൊഫസര്‍ഷിപ്പ്;  ബ്രിട്ടനില്‍ വന്‍ വിവാദം
അംബാനി പുത്രന് പ്രൊഫസര്‍ഷിപ്പ്; ബ്രിട്ടനില്‍ വന്‍ വിവാദം
September 25, 2026