l o a d i n g

കായികം

ലൈംഗികാതിക്രമം: ഇന്ത്യന്‍ അമ്പയറെ ഏഷ്യാഡില്‍ നിന്ന് പുറത്താക്കി

Thumbnail
Publisher By     Staff Reporter
October 3, 2026

നഗോയ: ലൈംഗികാതിക്രമ ആരോപണവുമായി ബന്ധപ്പെട്ട പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഹോക്കി അമ്പയറും ടെക്‌നിക്കല്‍ ഒഫീഷ്യലുമായ ഗുരിന്ദര്‍ സിങ് സാംഘയെ ഏഷ്യന്‍ ഗെയിംസ് ഹോക്കി മത്സരങ്ങള്‍ക്കിടെ നാട്ടിലേക്ക് തിരിച്ചയച്ചു. മലേഷ്യന്‍ വനിതാ ഹോക്കി ഉദ്യോഗസ്ഥ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി ഉണ്ടായതെന്നാണ് ഹോക്കി ഇന്ത്യയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.
മലേഷ്യന്‍ വനിതാ ഉദ്യോഗസ്ഥയോടും ഹോട്ടല്‍ ജീവനക്കാരനോടും സാംഘ മോശമായി പെരുമാറിയെന്ന പരാതികളാണ് ഉയര്‍ന്നതെന്ന് ഹോക്കി ഇന്ത്യ വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പ് സാംഘ ഇന്ത്യയിലേക്ക് മടങ്ങിയതായും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ഏഷ്യന്‍ ഹോക്കി ഫെഡറേഷനാണ് ഏഷ്യന്‍ ഗെയിംസിലെ ഹോക്കി മത്സരങ്ങളിലേക്കുള്ള അമ്പയര്‍മാരെയും ടെക്‌നിക്കല്‍ ഒഫീഷ്യല്‍മാരെയും നിയമിക്കുന്നത്. വിശദമായ റിപ്പോര്‍ട്ട് ലഭിച്ചശേഷം മാത്രമേ ഹോക്കി ഇന്ത്യ തുടര്‍നടപടി സ്വീകരിക്കൂ. ആരോപണങ്ങള്‍ ശരിയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഹോക്കി ഇന്ത്യ വൃത്തങ്ങള്‍ വ്യക്തമാക്കി.
സാംഘയ്‌ക്കെതിരെ പരാതി ഉയരുന്നത് ഇതാദ്യമല്ല. 025ലെ ഹോക്കി ഇന്ത്യ ലീഗിനിടെ റാഞ്ചിയിലും ഒരു വനിതാ അമ്പയര്‍ അദ്ദേഹത്തിനെതിരെ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഹോക്കി ഇന്ത്യ മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചെങ്കിലും ആരോപണങ്ങള്‍ക്ക് മതിയായ തെളിവുകള്‍ കണ്ടെത്താനായില്ലെന്ന് പറഞ്ഞ് കുറ്റവിമുക്തനാക്കി.
ഈ വര്‍ഷം ദേശീയ വനിതാ ഹോക്കി ടീമിന്റെ സപ്പോര്‍ട്ട് സ്റ്റാഫിലെ ഒരാള്‍ക്കെതിരെയും പീഡനാരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഹോക്കി ഇന്ത്യ നടപടി സ്വീകരിച്ചിരുന്നു.

Latest News

ഒഐസിസി ജിദ്ദ മലപ്പുറം ജില്ലാ പ്രസിഡന്റ് ഫിറോസ് പോരൂര്‍; സൈഫുദ്ദീന്‍ വാഴയിലിനെ സസ്‌പെന്‍ഡ് ചെയ്തു
ഒഐസിസി ജിദ്ദ മലപ്പുറം ജില്ലാ പ്രസിഡന്റ് ഫിറോസ് പോരൂര്‍; സൈഫുദ്ദീന്‍ വാഴയിലിനെ സസ്‌പെന്‍ഡ് ചെയ്തു
October 4, 2026
'ഇവ'യുടെ സാലഡ് മേക്കിംഗ് മത്സരം കുട്ടികളുടെ സര്‍ഗാത്മകതയ്ക്ക് വേദിയായി; ലാഹിസ് ഫൈസലിന് ഒന്നാം സ്ഥാനം
'ഇവ'യുടെ സാലഡ് മേക്കിംഗ് മത്സരം കുട്ടികളുടെ സര്‍ഗാത്മകതയ്ക്ക് വേദിയായി; ലാഹിസ് ഫൈസലിന് ഒന്നാം സ്ഥാനം
October 4, 2026
ഗാന്ധിജയന്തിയില്‍ സ്‌നേഹസംഗമം സംഘടിപ്പിച്ച് ഐ.സി.എഫ്
ഗാന്ധിജയന്തിയില്‍ സ്‌നേഹസംഗമം സംഘടിപ്പിച്ച് ഐ.സി.എഫ്
October 4, 2026
ഗാന്ധിസ്മരണയില്‍ റിയാദ് ഒ.ഐ.സി.സി.; അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു
ഗാന്ധിസ്മരണയില്‍ റിയാദ് ഒ.ഐ.സി.സി.; അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു
October 4, 2026
സി.എച്ച്. സാമൂഹിക പരിവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ നേതാവ്: റിയാദ് കെ.എം.സി.സി
സി.എച്ച്. സാമൂഹിക പരിവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ നേതാവ്: റിയാദ് കെ.എം.സി.സി
October 4, 2026
 കിങ് അബ്ദുല്ല യൂണിവേഴ്‌സിറ്റി ഗവേഷകര്‍ പാര്‍ക്കിന്‍സണ്‍സ് രോഗം മുന്‍കൂട്ടി കണ്ടെത്താനുള്ള സെന്‍സര്‍ വികസിപ്പിച്ചു
കിങ് അബ്ദുല്ല യൂണിവേഴ്‌സിറ്റി ഗവേഷകര്‍ പാര്‍ക്കിന്‍സണ്‍സ് രോഗം മുന്‍കൂട്ടി കണ്ടെത്താനുള്ള സെന്‍സര്‍ വികസിപ്പിച്ചു
October 4, 2026
ദല്‍ഹി സമരം: പോലീസ് ലൈംഗികാതിക്രമം നടത്തിയെന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍
ദല്‍ഹി സമരം: പോലീസ് ലൈംഗികാതിക്രമം നടത്തിയെന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍
October 4, 2026
സി.ഇ.സി ഗ്യാനേഷ് കുമാറിനെതിരെ കേരളത്തില്‍ വിജിലന്‍സ് അന്വേഷണം
സി.ഇ.സി ഗ്യാനേഷ് കുമാറിനെതിരെ കേരളത്തില്‍ വിജിലന്‍സ് അന്വേഷണം
October 4, 2026
സൗദിയില്‍ ഐസ്‌ക്രീം കടകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി
സൗദിയില്‍ ഐസ്‌ക്രീം കടകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി
October 4, 2026
സഞ്ചാരികളെ ആകര്‍ഷിക്കാന്‍ അല്‍ ഉല; പ്രിഫേര്‍ഡ് ഡി.എം.സി പദ്ധതിയിലേക്ക് ഏഴ് പുതിയ കമ്പനികള്‍ കൂടി
സഞ്ചാരികളെ ആകര്‍ഷിക്കാന്‍ അല്‍ ഉല; പ്രിഫേര്‍ഡ് ഡി.എം.സി പദ്ധതിയിലേക്ക് ഏഴ് പുതിയ കമ്പനികള്‍ കൂടി
October 4, 2026