ജിദ്ദ: കുട്ടികളുടെ പാചക വൈദഗ്ധ്യവും സര്‍ഗാത്മകതയും പ്രോത്സാഹിപ്പിക്കുന്നതിനായി എംപവറിങ് വിമന്‍സ് അലയന്‍സ് ('ഇവ') സംഘടിപ്പിച്ച 'പ്രിപ്പ് & പ്ലേറ്റ്' സാലഡ് മേക്കിംഗ് മത്സരം ബഗ്ദാദിയയിലെ ഹൈപ്പര്‍ അല്‍വഫയില്‍ ആവേശകരമായി നടന്നു. 6 മുതല്‍ 10 വയസ്സുവരെയുള്ള കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു. കുട്ടികള്‍ക്കൊപ്പം മാതാപിതാക്കളും പരിപാടിയില്‍ സജീവമായി സാന്നിധ്യമറിയിച്ചു. വ്യത്യസ്ത രീതികളില്‍ സാലഡ് തയ്യാറാക്കി കുട്ടികള്‍ തങ്ങളുടെ പാചകശേഷിയും സര്‍ഗാത്മകതയും മത്സരവേദിയില്‍ അവതരിപ്പിച്ചു.
'ഇവ' ചീഫ് കോര്‍ഡിനേറ്റര്‍ സോഫിയ സുനിലിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. സബീന റാഫി, ജ്യോതി ബാബുകുമാര്‍, ഷറീന റഷീദ്, നീമ എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ചു. ജിന്നി ജോര്‍ജും അഫ്ര സബീന്‍ റാഫിയും പരിപാടിയുടെ അവതാരകരായി.
സാലഡ് മേക്കിംഗ് മത്സരത്തില്‍ ലാഹിസ് ഫൈസല്‍ ഒന്നാം സ്ഥാനവും അസില്‍ യസ്ദാന്‍ രണ്ടാം സ്ഥാനവും ഷസ്മിന്‍ നൗഷാദ് മൂന്നാം സ്ഥാനവും നേടി. ബേബി ഷക്കീലയും ഷഫീദയും മത്സരത്തിന്റെ വിധികര്‍ത്താക്കളായിരുന്നു.
മത്സരത്തിന് പുറമെ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. കുട്ടികള്‍ അവതരിപ്പിച്ച ഗാനങ്ങളും നൃത്തങ്ങളും പരിപാടിക്ക് കൂടുതല്‍ ആവേശം പകര്‍ന്നു. മത്സരത്തിലെ വിജയികള്‍ക്ക് അല്‍വഫ നല്‍കിയ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ക്യാമറയും സോഷ്യല്‍ മീഡിയയും യഥാക്രമം ലക്ഷ്മി ഹരിയും സഫ റഷീദും കൈകാര്യം ചെയ്തു. കുട്ടികളുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും കുടുംബങ്ങളുടെ പങ്കാളിത്തത്തോടെ സൗഹൃദപരമായ അന്തരീക്ഷം ഒരുക്കുന്നതിനും പരിപാടിക്ക് സാധിച്ചു.
Related News