l o a d i n g

കേരള

സി.ഇ.സി ഗ്യാനേഷ് കുമാറിനെതിരെ കേരളത്തില്‍ വിജിലന്‍സ് അന്വേഷണം

Thumbnail
Publisher By     Staff Reporter
October 4, 2026

തിരുവനന്തപുരം: ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ കേരള പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന കാലത്തെ ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. ഗ്യാനേഷ് കുമാര്‍ പി.ഡബ്ല്യു.ഡി സെക്രട്ടറിയായിരുന്ന 2006 കാലയളവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിലാണ് സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മലയിന്‍കീഴ് വേണുഗോപാല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ നടന്ന പ്രാഥമിക അന്വേഷണം ബാഹ്യ ഇടപെടലിനെ തുടര്‍ന്ന് മുന്നോട്ടുപോയില്ലെന്ന ഗുരുതര ആരോപണവും പരാതിയിലുണ്ട്. പരാതി വിശദമായി പരിശോധിച്ച് നിയമാനുസൃത തുടര്‍നടപടി സ്വീകരിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിന് നിര്‍ദേശം നല്‍കിയതായി ചെന്നിത്തല അറിയിച്ചു.
കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്ടുമായി ബന്ധപ്പെട്ടാണ് പ്രധാന ആരോപണങ്ങള്‍. ലോകബാങ്കിന്റെ സഹായത്തോടെ അങ്കമാലിതിരുവനന്തപുരം എം.സി റോഡ് നവീകരിക്കുന്ന പദ്ധതിയില്‍ കണ്‍സോര്‍ഷ്യത്തിന്റെ ചീഫ് പ്രോജക്ട് മാനേജരായിരുന്ന മലേഷ്യന്‍ എന്‍ജിനീയര്‍ ലീ സി ബീന്‍ 2006ല്‍ മലേഷ്യയിലേക്ക് മടങ്ങിയശേഷം ആത്മഹത്യ ചെയ്തിരുന്നു. അദ്ദേഹത്തിന്റെതായി പറയപ്പെടുന്ന ആത്മഹത്യാക്കുറിപ്പില്‍ ഗ്യാനേഷ് കുമാറിനെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നുവെന്നാണ് പരാതിയിലെ ആരോപണം.
ആത്മഹത്യാക്കുറിപ്പ് നേരിട്ട് കണ്ടിട്ടില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി. ഗ്യാനേഷ് കുമാറിന്റെ കാലത്ത് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ മുമ്പ് വിജിലന്‍സ് പരിശോധിച്ചിരുന്നെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ലെന്നും അദ്ദേഹം പറഞ്ഞു. അന്നത്തെ അന്വേഷണം സ്വാധീനിക്കപ്പെട്ടെന്ന ആരോപണമാണ് ഇപ്പോഴത്തെ പരാതിയില്‍ പ്രധാനമായും ഉന്നയിക്കുന്നത്.
സി.ഇ.സിക്കെതിരെ പ്രതിപക്ഷം രാജ്യവ്യാപകമായി നടത്തുന്ന എസ്.ഐ.ആര്‍ വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായല്ല പുതിയ അന്വേഷണം ആരംഭിച്ചതെന്ന് ചെന്നിത്തല വ്യക്തമാക്കി. രാഷ്ട്രീയ വൈരാഗ്യമല്ല നടപടിക്ക് പിന്നിലെന്നും തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും അന്വേഷണം മുന്നോട്ടുപോകുകയെന്നും അദ്ദേഹം പറഞ്ഞു.
ഗ്യാനേഷ് കുമാര്‍ തിരഞ്ഞെടുപ്പ് കമ്മിഷണറായിരിക്കെ എസ്.ഐ.ആറുമായി ബന്ധപ്പെട്ട നടപടികളെച്ചൊല്ലി പ്രതിപക്ഷം ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ കേരളത്തിലെ മുന്‍ ഔദ്യോഗിക കാലയളവിലെ ആരോപണങ്ങള്‍ വീണ്ടും അന്വേഷണ പരിധിയിലെത്തുന്നത്.

Latest News

ഒഐസിസി ജിദ്ദ മലപ്പുറം ജില്ലാ പ്രസിഡന്റ് ഫിറോസ് പോരൂര്‍; സൈഫുദ്ദീന്‍ വാഴയിലിനെ സസ്‌പെന്‍ഡ് ചെയ്തു
ഒഐസിസി ജിദ്ദ മലപ്പുറം ജില്ലാ പ്രസിഡന്റ് ഫിറോസ് പോരൂര്‍; സൈഫുദ്ദീന്‍ വാഴയിലിനെ സസ്‌പെന്‍ഡ് ചെയ്തു
October 4, 2026
'ഇവ'യുടെ സാലഡ് മേക്കിംഗ് മത്സരം കുട്ടികളുടെ സര്‍ഗാത്മകതയ്ക്ക് വേദിയായി; ലാഹിസ് ഫൈസലിന് ഒന്നാം സ്ഥാനം
'ഇവ'യുടെ സാലഡ് മേക്കിംഗ് മത്സരം കുട്ടികളുടെ സര്‍ഗാത്മകതയ്ക്ക് വേദിയായി; ലാഹിസ് ഫൈസലിന് ഒന്നാം സ്ഥാനം
October 4, 2026
ഗാന്ധിജയന്തിയില്‍ സ്‌നേഹസംഗമം സംഘടിപ്പിച്ച് ഐ.സി.എഫ്
ഗാന്ധിജയന്തിയില്‍ സ്‌നേഹസംഗമം സംഘടിപ്പിച്ച് ഐ.സി.എഫ്
October 4, 2026
ഗാന്ധിസ്മരണയില്‍ റിയാദ് ഒ.ഐ.സി.സി.; അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു
ഗാന്ധിസ്മരണയില്‍ റിയാദ് ഒ.ഐ.സി.സി.; അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു
October 4, 2026
സി.എച്ച്. സാമൂഹിക പരിവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ നേതാവ്: റിയാദ് കെ.എം.സി.സി
സി.എച്ച്. സാമൂഹിക പരിവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ നേതാവ്: റിയാദ് കെ.എം.സി.സി
October 4, 2026
 കിങ് അബ്ദുല്ല യൂണിവേഴ്‌സിറ്റി ഗവേഷകര്‍ പാര്‍ക്കിന്‍സണ്‍സ് രോഗം മുന്‍കൂട്ടി കണ്ടെത്താനുള്ള സെന്‍സര്‍ വികസിപ്പിച്ചു
കിങ് അബ്ദുല്ല യൂണിവേഴ്‌സിറ്റി ഗവേഷകര്‍ പാര്‍ക്കിന്‍സണ്‍സ് രോഗം മുന്‍കൂട്ടി കണ്ടെത്താനുള്ള സെന്‍സര്‍ വികസിപ്പിച്ചു
October 4, 2026
ദല്‍ഹി സമരം: പോലീസ് ലൈംഗികാതിക്രമം നടത്തിയെന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍
ദല്‍ഹി സമരം: പോലീസ് ലൈംഗികാതിക്രമം നടത്തിയെന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍
October 4, 2026
സി.ഇ.സി ഗ്യാനേഷ് കുമാറിനെതിരെ കേരളത്തില്‍ വിജിലന്‍സ് അന്വേഷണം
സി.ഇ.സി ഗ്യാനേഷ് കുമാറിനെതിരെ കേരളത്തില്‍ വിജിലന്‍സ് അന്വേഷണം
October 4, 2026
സൗദിയില്‍ ഐസ്‌ക്രീം കടകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി
സൗദിയില്‍ ഐസ്‌ക്രീം കടകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി
October 4, 2026
സഞ്ചാരികളെ ആകര്‍ഷിക്കാന്‍ അല്‍ ഉല; പ്രിഫേര്‍ഡ് ഡി.എം.സി പദ്ധതിയിലേക്ക് ഏഴ് പുതിയ കമ്പനികള്‍ കൂടി
സഞ്ചാരികളെ ആകര്‍ഷിക്കാന്‍ അല്‍ ഉല; പ്രിഫേര്‍ഡ് ഡി.എം.സി പദ്ധതിയിലേക്ക് ഏഴ് പുതിയ കമ്പനികള്‍ കൂടി
October 4, 2026