റിയാദ്: മഹാത്മാഗാന്ധിയുടെ 157-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഒ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു. ഗാന്ധിജിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ നേതാക്കളും പ്രവര്‍ത്തകരും അദ്ദേഹത്തിന്റെ ജീവിതവും സന്ദേശവും അനുസ്മരിച്ചു.
സത്യവും അഹിംസയും സഹിഷ്ണുതയും ഉയര്‍ത്തിപ്പിടിച്ച ഗാന്ധിജിയുടെ ആശയങ്ങള്‍ ഇന്നും പ്രസക്തമാണെന്ന് പരിപാടിയില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാനും സമൂഹത്തില്‍ സമാധാനവും സൗഹാര്‍ദവും നിലനിര്‍ത്താനും ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ പ്രചോദനമാകണമെന്നും അവര്‍ പറഞ്ഞു.
ഒ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി ആമുഖ പ്രസംഗം നടത്തി. ജോയിന്റ് ട്രഷറര്‍ അബ്ദുല്‍ കരീം കൊടുവള്ളി അധ്യക്ഷത വഹിച്ചു. വര്‍ക്കിങ് പ്രസിഡന്റ് നവാസ് വെള്ളിമാടുകുന്ന് ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി. രക്ഷാധികാരി കുഞ്ഞി കുമ്പള മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് ജില്ലാ സെക്രട്ടറി റിയാസ് ആസാദ് ഗാന്ധിജയന്തി സന്ദേശം നല്‍കി.
രഘുനാഥ് പറശ്ശിനിക്കടവ്, മുഹമ്മദലി മണ്ണാര്‍ക്കാട്, യഹിയ കൊടുങ്ങല്ലൂര്‍, നൗഫല്‍ പാലക്കാടന്‍, മാള മുഹിയുദ്ദീന്‍, അബ്ദുള്ള വല്ലാഞ്ചിറ, സക്കീര്‍ ദാനത്ത്, അഷ്‌റഫ് മേച്ചേരി, നാസര്‍ വലപ്പാട് എന്നിവര്‍ സംസാരിച്ചു. ഹരീന്ദ്രന്‍ കണ്ണൂര്‍ സ്വാഗതവും ഹക്കീം പട്ടാമ്പി നന്ദിയും പറഞ്ഞു. അമീര്‍ പട്ടണത്ത് പ്രാര്‍ത്ഥനാ സദസ്സിന് നേതൃത്വം നല്‍കി.
സന്തോഷ് കണ്ണൂര്‍, ഉമര്‍ ഷരീഫ് കോഴിക്കോട്, ഷിഹാബ് കരിമ്പാറ, ബാബുകുട്ടി, നസീര്‍ ഹനീഫ, ജംഷി തുവ്വൂര്‍, അന്‍സായി ഷൗക്കത്ത്, സൈനുസീന്‍ വല്ലപ്പുഴ, മൊയ്തീന്‍ മണ്ണാര്‍ക്കാട്, അലക്‌സ് കൊട്ടാരക്കര, ബിനോയ് മത്തായി, ജംഷി ചെറുവണ്ണൂര്‍, സുജിത്ത് കണ്ണൂര്‍, റഫീഖ് പട്ടാമ്പി, ഷംസീര്‍ പാലക്കാട്, പ്രജീഷ് കണ്ണൂര്‍, സഹീര്‍ പാലക്കാട്, ജോണ്‍ കക്കയം, ഡേവിഡ് തൃശൂര്‍, ജോയ് ഔസേപ്പ്, സിദ്ദീഖ് പന്നിയങ്കര, അഫ്‌സല്‍ പട്ടാമ്പി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
പ്രവാസി സമൂഹത്തിനിടയില്‍ സാമൂഹിക ഉത്തരവാദിത്വവും മാനവിക മൂല്യങ്ങളും വളര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് ഒ.ഐ.സി.സി. ഭാരവാഹികള്‍ അറിയിച്ചു.
Related News