l o a d i n g

കായികം

ഗള്‍ഫ് കപ്പില്‍ ആവേശക്കലാശം, സൗദിയും യു.എ.ഇയും ഫൈനലില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 4, 2026

ജിദ്ദ: ഒമാനെ 1-0ന് കീഴടക്കി യു.എ.ഇ മുന്നേറിയതോടെ അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്ബോളില്‍ ആവേശകരമായ കിരീടപ്പോരാട്ടത്തിന് വേദിയൊരുങ്ങി. സെമിഫൈനലില്‍ ഖത്തറിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-2ന് മറികടന്ന ആതിഥേയരായ സൗദി അറേബ്യയുമായാണ് ചൊവ്വാഴ്ച ഫൈനല്‍. കിംഗ് അബ്ദുല്ല സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയമാണ് കലാശപ്പോരിന് വേദിയാകുന്നത്.

ഒമാനെതിരെ ഉസ്മാന്‍ കമാറ നേടിയ ഹെഡറാണ് യു.എ.ഇയുടെ വിജയഗോള്‍. 56ാം മിനിറ്റില്‍ നിക്കോളാസ് ഗിമെനെസിന് ലഭിച്ച പെനാല്‍റ്റി നഷ്ടമായെങ്കിലും യു.എ.ഇ വിജയം പിടിച്ചെടുത്തു. 2018ന് ശേഷം ആദ്യമായാണ് യു.എ.ഇ ഗള്‍ഫ് കപ്പ് ഫൈനലിലെത്തുന്നത്. 2007ലും 2013ലും കിരീടം നേടിയ യു.എ.ഇ മൂന്നാം കിരീടമാണ് ലക്ഷ്യമിടുന്നത്.

ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറിനെതിരായ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് സൗദി സെമി കടന്നത്. 120 മിനിറ്റും ഗോള്‍രഹിതമായതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി്. സൗദിയുടെ ഗോള്‍കീപ്പര്‍ മുഹമ്മദ് അല്‍ ഉവൈസ് നിര്‍ണായക സേവുകളുമായി ടീമിന്റെ രക്ഷകനായി. ജാസിം ജാബര്‍, ബൂആലം ഖൂഖി എന്നിവരുടെ കിക്കുകള്‍ തടഞ്ഞ അല്‍ ഉവൈസ് ഷൂട്ടൗട്ടില്‍ സൗദിയുടെ വിജയത്തിന് വഴിയൊരുക്കി. ഖൂഖിയുടെ കിക്ക് റീടേക്ക് ചെയ്യേണ്ടിവന്നപ്പോഴും ഉവൈസ് തടഞ്ഞത് മത്സരത്തിലെ നിര്‍ണായക നിമിഷമായി.

ഷൂട്ടൗട്ടില്‍ സൗദിക്കായി അല്‍ ഹംദാന്‍, മുഹമ്മദ് കാനു, മുഖ്താര്‍ അലി എന്നിവര്‍ ലക്ഷ്യം കണ്ടു. ഖത്തറിനായി എഡ്മില്‍സണ്‍, അഹമ്മദ് അല്‍ഗാനെഹി എന്നിവര്‍ ലക്ഷ്യം കണ്ടു. അല്‍മുയിസ് അലി ഉള്‍പ്പെടെയുള്ള ഖത്തര്‍ താരങ്ങള്‍ക്ക് അവസരങ്ങള്‍ മുതലാക്കാനായില്ല. മത്സരത്തില്‍ സൗദിക്കായിരുന്നു നേരിയ മുന്‍തൂക്കം. ഏഴ് ഷോട്ടുകള്‍ ലക്ഷ്യത്തിലേക്ക് പായിച്ചെങ്കിലും ഖത്തര്‍ പ്രതിരോധവും ഗോള്‍കീപ്പര്‍ മഹ്‌മൂദ് അബൂനദയും മികച്ച പ്രകടനം നടത്തി.
സൗദിക്ക് ഫൈനല്‍ കൂടുതല്‍ ചരിത്രപ്രധാനമാണ്. 2004ന് ശേഷം ആദ്യ ഗള്‍ഫ് കപ്പ് കിരീടം ലക്ഷ്യമിട്ടാണ് സൗദി ഇറങ്ങുന്നത്. 22 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിടാന്‍ സ്വന്തം മണ്ണിലെ കലാശപ്പോരില്‍ യു.എ.ഇയെ വീഴ്ത്തേണ്ടതുണ്ട്.

Latest News

ഒഐസിസി ജിദ്ദ മലപ്പുറം ജില്ലാ പ്രസിഡന്റ് ഫിറോസ് പോരൂര്‍; സൈഫുദ്ദീന്‍ വാഴയിലിനെ സസ്‌പെന്‍ഡ് ചെയ്തു
ഒഐസിസി ജിദ്ദ മലപ്പുറം ജില്ലാ പ്രസിഡന്റ് ഫിറോസ് പോരൂര്‍; സൈഫുദ്ദീന്‍ വാഴയിലിനെ സസ്‌പെന്‍ഡ് ചെയ്തു
October 4, 2026
'ഇവ'യുടെ സാലഡ് മേക്കിംഗ് മത്സരം കുട്ടികളുടെ സര്‍ഗാത്മകതയ്ക്ക് വേദിയായി; ലാഹിസ് ഫൈസലിന് ഒന്നാം സ്ഥാനം
'ഇവ'യുടെ സാലഡ് മേക്കിംഗ് മത്സരം കുട്ടികളുടെ സര്‍ഗാത്മകതയ്ക്ക് വേദിയായി; ലാഹിസ് ഫൈസലിന് ഒന്നാം സ്ഥാനം
October 4, 2026
ഗാന്ധിജയന്തിയില്‍ സ്‌നേഹസംഗമം സംഘടിപ്പിച്ച് ഐ.സി.എഫ്
ഗാന്ധിജയന്തിയില്‍ സ്‌നേഹസംഗമം സംഘടിപ്പിച്ച് ഐ.സി.എഫ്
October 4, 2026
ഗാന്ധിസ്മരണയില്‍ റിയാദ് ഒ.ഐ.സി.സി.; അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു
ഗാന്ധിസ്മരണയില്‍ റിയാദ് ഒ.ഐ.സി.സി.; അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു
October 4, 2026
സി.എച്ച്. സാമൂഹിക പരിവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ നേതാവ്: റിയാദ് കെ.എം.സി.സി
സി.എച്ച്. സാമൂഹിക പരിവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ നേതാവ്: റിയാദ് കെ.എം.സി.സി
October 4, 2026
 കിങ് അബ്ദുല്ല യൂണിവേഴ്‌സിറ്റി ഗവേഷകര്‍ പാര്‍ക്കിന്‍സണ്‍സ് രോഗം മുന്‍കൂട്ടി കണ്ടെത്താനുള്ള സെന്‍സര്‍ വികസിപ്പിച്ചു
കിങ് അബ്ദുല്ല യൂണിവേഴ്‌സിറ്റി ഗവേഷകര്‍ പാര്‍ക്കിന്‍സണ്‍സ് രോഗം മുന്‍കൂട്ടി കണ്ടെത്താനുള്ള സെന്‍സര്‍ വികസിപ്പിച്ചു
October 4, 2026
ദല്‍ഹി സമരം: പോലീസ് ലൈംഗികാതിക്രമം നടത്തിയെന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍
ദല്‍ഹി സമരം: പോലീസ് ലൈംഗികാതിക്രമം നടത്തിയെന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍
October 4, 2026
സി.ഇ.സി ഗ്യാനേഷ് കുമാറിനെതിരെ കേരളത്തില്‍ വിജിലന്‍സ് അന്വേഷണം
സി.ഇ.സി ഗ്യാനേഷ് കുമാറിനെതിരെ കേരളത്തില്‍ വിജിലന്‍സ് അന്വേഷണം
October 4, 2026
സൗദിയില്‍ ഐസ്‌ക്രീം കടകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി
സൗദിയില്‍ ഐസ്‌ക്രീം കടകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി
October 4, 2026
സഞ്ചാരികളെ ആകര്‍ഷിക്കാന്‍ അല്‍ ഉല; പ്രിഫേര്‍ഡ് ഡി.എം.സി പദ്ധതിയിലേക്ക് ഏഴ് പുതിയ കമ്പനികള്‍ കൂടി
സഞ്ചാരികളെ ആകര്‍ഷിക്കാന്‍ അല്‍ ഉല; പ്രിഫേര്‍ഡ് ഡി.എം.സി പദ്ധതിയിലേക്ക് ഏഴ് പുതിയ കമ്പനികള്‍ കൂടി
October 4, 2026