l o a d i n g

സാംസ്കാരികം

അജയ് ദേവഗണിന്റെ 'ദൃശ്യം 3' കുതിക്കുന്നു; 50 കോടി കടന്ന് രണ്ടാം ദിനം

Thumbnail
Publisher By     Staff Reporter
October 4, 2026

മുംബൈ:അജയ് ദേവ്ഗണിന്റെ 'ദൃശ്യം ദി കണ്‍ക്ലൂഷന്‍' ബോക്‌സ് ഓഫീസില്‍ മികച്ച മുന്നേറ്റം തുടരുന്നു. റിലീസിന് ശേഷമുള്ള രണ്ടാം ദിനമായ ശനിയാഴ്ച ചിത്രം ഇന്ത്യയില്‍ 53.50 കോടി രൂപ നേടി. ആദ്യ ദിനത്തിലെ 66.75 കോടി കൂടി ചേര്‍ത്തതോടെ രണ്ട് ദിവസത്തെ ഇന്ത്യയിലെ കളക്ഷന്‍ 115.50 കോടി രൂപയായി.
വിദേശ മാര്‍ക്കറ്റിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ശനിയാഴ്ച മാത്രം വിദേശത്ത് 38.50 കോടി രൂപ നേടിയതോടെ രണ്ട് ദിവസത്തെ ആഗോള ഗ്രോസ് കളക്ഷന്‍ 177.10 കോടി രൂപയായി. ആദ്യ വാരാന്ത്യത്തില്‍ ചിത്രം 190 കോടി രൂപയോളം ആഗോള കളക്ഷന്‍ നേടുമെന്നാണ് കണക്കുകൂട്ടല്‍. രാത്രി ഷോകളിലെ വലിയ തിരക്ക് ചിത്രത്തിന് ഞായറാഴ്ചയും ശക്തമായ കളക്ഷന്‍ പ്രതീക്ഷ നല്‍കുന്നു. രണ്ടാം ദിവസം രാജ്യത്തുടനീളം 16,868 ഷോകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.
66.75 കോടി രൂപയുടെ ഓപ്പണിങ് ഡേയോടെ 2026ലെ ഹിന്ദി ചിത്രങ്ങളില്‍ ഏറ്റവും മികച്ച രണ്ടാമത്തെ തുടക്കമാണ് 'ദൃശ്യം 3' സ്വന്തമാക്കിയത്. 'ധുരന്ധര്‍: ദി റിവഞ്ച്' മാത്രമാണ് മുന്നിലുള്ളത്. അജയ് ദേവ്ഗണിന്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിങ് എന്ന റെക്കോര്‍ഡും ചിത്രം സ്വന്തമാക്കി. 'സിംഘം എഗെയ്ന്‍' നേടിയ ഏകദേശം 43.5 കോടിയെയാണ് മറികടന്നത്.
അഭിഷേക് പാഥക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് സാല്‍ഗാവോങ്കറായി അജയ് ദേവ്ഗണ്‍ തിരിച്ചെത്തുന്നു. തബു, ശ്രിയ ശരണ്‍ എന്നിവര്‍ക്കൊപ്പം ജെയ്ദീപ് അഹ്ലാവത്തും പ്രകാശ് രാജും പ്രധാന വേഷങ്ങളിലുണ്ട്. ഒക്ടോബര്‍ രണ്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
2015ലെ 'ദൃശ്യം' ആദ്യദിനം 5.85 കോടി നേടിയ ശേഷം ആഗോളതലത്തില്‍ ഏകദേശം 110 കോടി നേടി. 2022ലെ 'ദൃശ്യം 2' 15.38 കോടി രൂപയുടെ ഓപ്പണിങ്ങുമായി 342 കോടി രൂപയോളം ആഗോള കളക്ഷന്‍ നേടി. രണ്ട് മുന്‍ ചിത്രങ്ങളുടെയും കളക്ഷന്‍ മറികടക്കാനുള്ള വേഗത്തിലാണ് മൂന്നാം ഭാഗം ഇപ്പോഴുള്ളത്.

Latest News

ഒഐസിസി ജിദ്ദ മലപ്പുറം ജില്ലാ പ്രസിഡന്റ് ഫിറോസ് പോരൂര്‍; സൈഫുദ്ദീന്‍ വാഴയിലിനെ സസ്‌പെന്‍ഡ് ചെയ്തു
ഒഐസിസി ജിദ്ദ മലപ്പുറം ജില്ലാ പ്രസിഡന്റ് ഫിറോസ് പോരൂര്‍; സൈഫുദ്ദീന്‍ വാഴയിലിനെ സസ്‌പെന്‍ഡ് ചെയ്തു
October 4, 2026
'ഇവ'യുടെ സാലഡ് മേക്കിംഗ് മത്സരം കുട്ടികളുടെ സര്‍ഗാത്മകതയ്ക്ക് വേദിയായി; ലാഹിസ് ഫൈസലിന് ഒന്നാം സ്ഥാനം
'ഇവ'യുടെ സാലഡ് മേക്കിംഗ് മത്സരം കുട്ടികളുടെ സര്‍ഗാത്മകതയ്ക്ക് വേദിയായി; ലാഹിസ് ഫൈസലിന് ഒന്നാം സ്ഥാനം
October 4, 2026
ഗാന്ധിജയന്തിയില്‍ സ്‌നേഹസംഗമം സംഘടിപ്പിച്ച് ഐ.സി.എഫ്
ഗാന്ധിജയന്തിയില്‍ സ്‌നേഹസംഗമം സംഘടിപ്പിച്ച് ഐ.സി.എഫ്
October 4, 2026
ഗാന്ധിസ്മരണയില്‍ റിയാദ് ഒ.ഐ.സി.സി.; അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു
ഗാന്ധിസ്മരണയില്‍ റിയാദ് ഒ.ഐ.സി.സി.; അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു
October 4, 2026
സി.എച്ച്. സാമൂഹിക പരിവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ നേതാവ്: റിയാദ് കെ.എം.സി.സി
സി.എച്ച്. സാമൂഹിക പരിവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ നേതാവ്: റിയാദ് കെ.എം.സി.സി
October 4, 2026
 കിങ് അബ്ദുല്ല യൂണിവേഴ്‌സിറ്റി ഗവേഷകര്‍ പാര്‍ക്കിന്‍സണ്‍സ് രോഗം മുന്‍കൂട്ടി കണ്ടെത്താനുള്ള സെന്‍സര്‍ വികസിപ്പിച്ചു
കിങ് അബ്ദുല്ല യൂണിവേഴ്‌സിറ്റി ഗവേഷകര്‍ പാര്‍ക്കിന്‍സണ്‍സ് രോഗം മുന്‍കൂട്ടി കണ്ടെത്താനുള്ള സെന്‍സര്‍ വികസിപ്പിച്ചു
October 4, 2026
ദല്‍ഹി സമരം: പോലീസ് ലൈംഗികാതിക്രമം നടത്തിയെന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍
ദല്‍ഹി സമരം: പോലീസ് ലൈംഗികാതിക്രമം നടത്തിയെന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍
October 4, 2026
സി.ഇ.സി ഗ്യാനേഷ് കുമാറിനെതിരെ കേരളത്തില്‍ വിജിലന്‍സ് അന്വേഷണം
സി.ഇ.സി ഗ്യാനേഷ് കുമാറിനെതിരെ കേരളത്തില്‍ വിജിലന്‍സ് അന്വേഷണം
October 4, 2026
സൗദിയില്‍ ഐസ്‌ക്രീം കടകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി
സൗദിയില്‍ ഐസ്‌ക്രീം കടകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി
October 4, 2026
സഞ്ചാരികളെ ആകര്‍ഷിക്കാന്‍ അല്‍ ഉല; പ്രിഫേര്‍ഡ് ഡി.എം.സി പദ്ധതിയിലേക്ക് ഏഴ് പുതിയ കമ്പനികള്‍ കൂടി
സഞ്ചാരികളെ ആകര്‍ഷിക്കാന്‍ അല്‍ ഉല; പ്രിഫേര്‍ഡ് ഡി.എം.സി പദ്ധതിയിലേക്ക് ഏഴ് പുതിയ കമ്പനികള്‍ കൂടി
October 4, 2026