റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ വാര്‍ഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നൗഫല്‍ പാലക്കാടന്‍ പ്രസിഡന്റായും നാദിര്‍ഷ റഹ്‌മാന്‍ ജനറല്‍ സെക്രട്ടറിയായും സുലൈമാന്‍ ഊരകം ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. ജലീല്‍ ആലപ്പുഴയാണ് കോഓര്‍ഡിനേറ്റര്‍. ഷംനാദ് കരുനാഗപ്പള്ളിയെ രക്ഷാധികാരിയായും തെരഞ്ഞെടുത്തു.
ജയന്‍ കൊടുങ്ങല്ലൂര്‍ വൈസ് പ്രസിഡന്റായും ഷമീര്‍ കുന്നുമ്മല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. വിവിധ വകുപ്പ് കണ്‍വീനര്‍മാരായി നസ്റുദ്ദീന്‍ വി.ജെ. (പബ്ലിക് റിലേഷന്‍സ്), ഷിബു ഉസ്മാന്‍ (വെല്‍ഫെയര്‍), മുജീബ് ചങ്ങരംകുളം (കള്‍ച്ചറല്‍), മിഷാല്‍ ചെറുപ്പുളശ്ശേരി (അക്കാദമിക്), കെ.എം. കനകലാല്‍ (ഇവന്റ്) എന്നിവരെയും തെരഞ്ഞെടുത്തു. അഫ്താബ് റഹ്‌മാന്‍, അഷ്റഫ് വേങ്ങാട്ട്, നജിം കൊച്ചുകലുങ്ക്, ശഫീഖ് കിനാലൂര്‍, ഷമീര്‍ ബാബു, അക്ബര്‍ വേങ്ങാട്ട് എന്നിവരാണ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍.
വാര്‍ഷിക പൊതുയോഗത്തില്‍ ആക്ടിങ് പ്രസിഡന്റ് ജലീല്‍ ആലപ്പുഴ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജയന്‍ കൊടുങ്ങല്ലൂര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും മുജീബ് ചങ്ങരംകുളം വരവുചെലവ് കണക്കും അവതരിപ്പിച്ചു.
ജേണലിസം ട്രെയ്നിങ് പ്രോഗ്രാമിന്റെ അവലോകനം നാദിര്‍ഷ റഹ്‌മാന്‍ നിര്‍വഹിച്ചു. ജയന്‍ കൊടുങ്ങല്ലൂര്‍ സ്വാഗതവും മുജീബ് ചങ്ങരംകുളം നന്ദിയും പറഞ്ഞു.
Related News