l o a d i n g

സാംസ്കാരികം

'രാമായണ'ത്തിലെ എ.ആര്‍. റഹ്‌മാന്‍ ഗാനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം; ഖവ്വാലി ശൈലിയെന്ന് വിമര്‍ശനം

Thumbnail
Publisher By     Staff Reporter
October 26, 2026



മുംബൈ - നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'രാമായണ'ത്തിലെ 'മംഗള്‍ രംഗ്' എന്ന പുതിയ ഗാനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക അമര്‍ഷവും വിമര്‍ശനവും. എ.ആര്‍. റഹ്‌മാന്‍ ഈണം പകര്‍ന്ന് ശ്രേയാ ഘോഷാലും അരിജിത് സിംഗും ചേര്‍ന്ന് ആലപിച്ച ഗാനത്തില്‍ ഖവ്വാലി, സൂഫി സംഗീത ശൈലികള്‍ അനാവശ്യമായി തിരുകിക്കയറ്റിയെന്നാണ് ഒരു വിഭാഗം പ്രേക്ഷകരുടെ ആരോപണം.

രണ്‍ബീര്‍ കപൂര്‍ ശ്രീരാമനായും സായ് പല്ലവി സീതയായും വേഷമിടുന്ന ചിത്രത്തിലെ സീതാസ്വയംവരവും അയോധ്യയിലേക്കുള്ള വരവും ചിത്രീകരിക്കുന്നതാണ് ഈ ഗാനം. കുമാര്‍ വിശ്വാസാണ് ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നത്. എന്നാല്‍ ഗാനത്തിലെ ഈണവും വാദ്യോപകരണങ്ങളുടെ ഉപയോഗവും 'ഖവ്വാലി' ശൈലിയിലുള്ളതാണെന്നും, രാമായണം പോലൊരു ഇതിഹാസ കാവ്യത്തിന് അനുയോജ്യമായ പരമ്പരാഗത ഇന്ത്യന്‍ വാദ്യോപകരണങ്ങളോ സംസ്‌കൃതം കലര്‍ന്ന വരികളോ അല്ല റഹ്‌മാന്‍ ഉപയോഗിച്ചിരിക്കുന്നതെന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ വിമര്‍ശനമുയര്‍ന്നു.

റഹ്‌മാന്റെ തന്നെ മുന്‍കാല സൂപ്പര്‍ഹിറ്റ് ഗാനങ്ങളായ കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ സിനിമയിലെ 'എന്ന സൊല്ല പോകിറായ്', റോക്ക്സ്റ്റാര്‍ സിനിമയിലെ സൂഫി ഗാനമായ 'കുന്‍ ഫയാ കുന്‍' എന്നിവയുടെ പകര്‍പ്പാണ് ഈ ഗാനമെന്നും ചിലര്‍ ആരോപിക്കുന്നു. ഛത്രപതി സംഭാജി മഹാരാജിന്റെ കഥ പറഞ്ഞ 'ഛാവ' എന്ന ചിത്രത്തിലും റഹ്‌മാന്‍ സമാനമായ രീതിയില്‍ സംഗീതത്തില്‍ ഇസ്ലാമിക്/സൂഫി സ്വാധീനം കൊണ്ടുവന്നുവെന്ന് ആരോപിച്ച് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അജയ്-അതുല്‍ അല്ലെങ്കില്‍ ശങ്കര്‍-ഇഹ്‌സാന്‍-ലോയ് തുടങ്ങിയ സംഗീതസംവിധായകരായിരുന്നു ഈ ചിത്രത്തിന് കൂടുതല്‍ അനുയോജ്യരെന്നും ചില ഉപയോക്താക്കള്‍ അഭിപ്രായപ്പെട്ടു.

Latest News

 ഇസ്രായേല്‍ വോട്ട് ചെയ്യുന്നു: നെതന്യാഹുവിന് രാഷ്ട്രീയ നിലനില്‍പ്പിനായുള്ള പോരാട്ടം; ഗാഡി ഐസന്‍കോട്ട് പ്രധാന എതിരാളി
ഇസ്രായേല്‍ വോട്ട് ചെയ്യുന്നു: നെതന്യാഹുവിന് രാഷ്ട്രീയ നിലനില്‍പ്പിനായുള്ള പോരാട്ടം; ഗാഡി ഐസന്‍കോട്ട് പ്രധാന എതിരാളി
October 27, 2026
വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമാകുന്നു; സര്‍വകലാശാല പ്രവേശന പോര്‍ട്ടല്‍ മാറ്റുമെന്ന് ഫ്രഞ്ച് സര്‍ക്കാര്‍
വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമാകുന്നു; സര്‍വകലാശാല പ്രവേശന പോര്‍ട്ടല്‍ മാറ്റുമെന്ന് ഫ്രഞ്ച് സര്‍ക്കാര്‍
October 27, 2026
നജ്റാനില്‍ പൊടിക്കാറ്റും ജിസാനില്‍ കനത്ത മഴയും: കാലാവസ്ഥാ മുന്നറിയിപ്പുമായി സൗദി കാലാവസ്ഥാ കേന്ദ്രം
നജ്റാനില്‍ പൊടിക്കാറ്റും ജിസാനില്‍ കനത്ത മഴയും: കാലാവസ്ഥാ മുന്നറിയിപ്പുമായി സൗദി കാലാവസ്ഥാ കേന്ദ്രം
October 27, 2026
സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഹൂതി ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും; സഖ്യസേന തകര്‍ത്തു
സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഹൂതി ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും; സഖ്യസേന തകര്‍ത്തു
October 27, 2026
ജെ.ഡി.സി.സി ഖുര്‍ആന്‍ പഠിതാക്കളുടെ സംഗമം: വിജയികളെ ആദരിച്ചു
ജെ.ഡി.സി.സി ഖുര്‍ആന്‍ പഠിതാക്കളുടെ സംഗമം: വിജയികളെ ആദരിച്ചു
October 27, 2026
തീരുമാനങ്ങള്‍ ഏകകണ്ഠം:  സുപ്രീംകോടതിയില്‍ ഇ.സി
തീരുമാനങ്ങള്‍ ഏകകണ്ഠം: സുപ്രീംകോടതിയില്‍ ഇ.സി
October 27, 2026
തേനിയില്‍ 17 പേര്‍ ജയില്‍ ചാടി, കേരള അതിര്‍ത്തിയില്‍ ജാഗ്രത
തേനിയില്‍ 17 പേര്‍ ജയില്‍ ചാടി, കേരള അതിര്‍ത്തിയില്‍ ജാഗ്രത
October 27, 2026
ആഞ്ഞടിക്കാന്‍ 'അര്‍ണബ്';  ആന്ധ്രയിലും ഒഡിഷയിലും ജാഗ്രത
ആഞ്ഞടിക്കാന്‍ 'അര്‍ണബ്'; ആന്ധ്രയിലും ഒഡിഷയിലും ജാഗ്രത
October 27, 2026
മക്ക സഖ്യരാജ്യങ്ങളുമായുള്ള  ചര്‍ച്ചയില്‍ ഇറാന് സംതൃപ്തി
മക്ക സഖ്യരാജ്യങ്ങളുമായുള്ള ചര്‍ച്ചയില്‍ ഇറാന് സംതൃപ്തി
October 27, 2026
കെയ്‌നിന് ബാലന്‍ഡോര്‍, പുലേറ്റാസിന് വനിതാ പുരസ്‌കാരം, അവാര്‍ഡ് വാരിക്കൂട്ടി സ്‌പെയിന്‍
കെയ്‌നിന് ബാലന്‍ഡോര്‍, പുലേറ്റാസിന് വനിതാ പുരസ്‌കാരം, അവാര്‍ഡ് വാരിക്കൂട്ടി സ്‌പെയിന്‍
October 27, 2026