l o a d i n g

ഇന്ത്യ

തേനിയില്‍ 17 പേര്‍ ജയില്‍ ചാടി, കേരള അതിര്‍ത്തിയില്‍ ജാഗ്രത

Thumbnail
Publisher By     Staff Reporter
October 27, 2026


തേനി: തമിഴ്‌നാട്ടിലെ തേനി സബ് ജയിലില്‍നിന്ന് തിങ്കളാഴ്ച രാത്രി 17 തടവുകാര്‍ രക്ഷപ്പെട്ടു്. ജയില്‍ ജീവനക്കാരെ ആക്രമിച്ച ശേഷമാണ് ഇവര്‍ കടന്നുകളഞ്ഞത്. രക്ഷപ്പെട്ടവരില്‍ ഒരാളെ പൊലീസ് പിടികൂടി. ശേഷിക്കുന്നവരെ കണ്ടെത്തുന്നതിനായി 17 പ്രത്യേക പൊലീസ് സംഘങ്ങളെ നിയോഗിച്ചു. തടവ് ചാടിയവര്‍ കേരളത്തിലേക്ക് കടക്കാതിരിക്കാന്‍ കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഇടുക്കി ജില്ലയിലെ പൊലീസിനും ജയില്‍ചാട്ടത്തെക്കുറിച്ച് വിവരം കൈമാറിയിട്ടുണ്ട്. രക്ഷപ്പെട്ടവരുടെ ചിത്രങ്ങളും തിരിച്ചറിയുന്നതിനായി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്.
തിരച്ചില്‍ നടപടികള്‍ക്കിടെ ഒരാളെ അറസ്റ്റ് ചെയ്തതായി ദക്ഷിണമേഖലാ പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ വിജയേന്ദ്ര ബിദാരി സ്ഥിരീകരിച്ചു. സംഭവത്തെത്തുടര്‍ന്ന് സമീപ ജില്ലകളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വാഹനങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധനയും തുടരുകയാണ്.
അയല്‍ജില്ലയായ ദിണ്ടിഗലില്‍ 16 കേന്ദ്രങ്ങളില്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചതായി ജില്ലാ പൊലീസ് മേധാവി എസ്. ജയകുമാര്‍ എഎന്‍ഐയോട് പറഞ്ഞു. മധുര, ദിണ്ടിഗല്‍ ജില്ലകളിലെ പൊലീസിനും ജയില്‍ചാട്ടത്തെക്കുറിച്ച് വിവരം കൈമാറിയിട്ടുണ്ട്.
രക്ഷപ്പെട്ട 17 പേരും ഒരേ സെല്ലിലായിരുന്നു കഴിഞ്ഞിരുന്നതെന്ന് പൊലീസ് അറിയിച്ചു. തടവുകാരിലൊരാള്‍ക്ക് അസുഖമുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സെല്ലിലേക്ക് എത്തിയ ജയില്‍ ജീവനക്കാരെ ഇവര്‍ ആക്രമിച്ചശേഷം രക്ഷപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
ആക്രമണത്തില്‍ തേനി ജില്ലാ ജയിലിലെ പൊലീസ് ഉദ്യോഗസ്ഥനായ തങ്കപാണ്ടിക്ക് തലയ്ക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് രണ്ട് ജയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നിസ്സാര പരിക്കേറ്റു്.

Latest News

 ഇസ്രായേല്‍ വോട്ട് ചെയ്യുന്നു: നെതന്യാഹുവിന് രാഷ്ട്രീയ നിലനില്‍പ്പിനായുള്ള പോരാട്ടം; ഗാഡി ഐസന്‍കോട്ട് പ്രധാന എതിരാളി
ഇസ്രായേല്‍ വോട്ട് ചെയ്യുന്നു: നെതന്യാഹുവിന് രാഷ്ട്രീയ നിലനില്‍പ്പിനായുള്ള പോരാട്ടം; ഗാഡി ഐസന്‍കോട്ട് പ്രധാന എതിരാളി
October 27, 2026
വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമാകുന്നു; സര്‍വകലാശാല പ്രവേശന പോര്‍ട്ടല്‍ മാറ്റുമെന്ന് ഫ്രഞ്ച് സര്‍ക്കാര്‍
വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമാകുന്നു; സര്‍വകലാശാല പ്രവേശന പോര്‍ട്ടല്‍ മാറ്റുമെന്ന് ഫ്രഞ്ച് സര്‍ക്കാര്‍
October 27, 2026
നജ്റാനില്‍ പൊടിക്കാറ്റും ജിസാനില്‍ കനത്ത മഴയും: കാലാവസ്ഥാ മുന്നറിയിപ്പുമായി സൗദി കാലാവസ്ഥാ കേന്ദ്രം
നജ്റാനില്‍ പൊടിക്കാറ്റും ജിസാനില്‍ കനത്ത മഴയും: കാലാവസ്ഥാ മുന്നറിയിപ്പുമായി സൗദി കാലാവസ്ഥാ കേന്ദ്രം
October 27, 2026
സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഹൂതി ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും; സഖ്യസേന തകര്‍ത്തു
സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഹൂതി ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും; സഖ്യസേന തകര്‍ത്തു
October 27, 2026
ജെ.ഡി.സി.സി ഖുര്‍ആന്‍ പഠിതാക്കളുടെ സംഗമം: വിജയികളെ ആദരിച്ചു
ജെ.ഡി.സി.സി ഖുര്‍ആന്‍ പഠിതാക്കളുടെ സംഗമം: വിജയികളെ ആദരിച്ചു
October 27, 2026
തീരുമാനങ്ങള്‍ ഏകകണ്ഠം:  സുപ്രീംകോടതിയില്‍ ഇ.സി
തീരുമാനങ്ങള്‍ ഏകകണ്ഠം: സുപ്രീംകോടതിയില്‍ ഇ.സി
October 27, 2026
തേനിയില്‍ 17 പേര്‍ ജയില്‍ ചാടി, കേരള അതിര്‍ത്തിയില്‍ ജാഗ്രത
തേനിയില്‍ 17 പേര്‍ ജയില്‍ ചാടി, കേരള അതിര്‍ത്തിയില്‍ ജാഗ്രത
October 27, 2026
ആഞ്ഞടിക്കാന്‍ 'അര്‍ണബ്';  ആന്ധ്രയിലും ഒഡിഷയിലും ജാഗ്രത
ആഞ്ഞടിക്കാന്‍ 'അര്‍ണബ്'; ആന്ധ്രയിലും ഒഡിഷയിലും ജാഗ്രത
October 27, 2026
മക്ക സഖ്യരാജ്യങ്ങളുമായുള്ള  ചര്‍ച്ചയില്‍ ഇറാന് സംതൃപ്തി
മക്ക സഖ്യരാജ്യങ്ങളുമായുള്ള ചര്‍ച്ചയില്‍ ഇറാന് സംതൃപ്തി
October 27, 2026
കെയ്‌നിന് ബാലന്‍ഡോര്‍, പുലേറ്റാസിന് വനിതാ പുരസ്‌കാരം, അവാര്‍ഡ് വാരിക്കൂട്ടി സ്‌പെയിന്‍
കെയ്‌നിന് ബാലന്‍ഡോര്‍, പുലേറ്റാസിന് വനിതാ പുരസ്‌കാരം, അവാര്‍ഡ് വാരിക്കൂട്ടി സ്‌പെയിന്‍
October 27, 2026