l o a d i n g

ഗൾഫ്

നജ്റാനില്‍ പൊടിക്കാറ്റും ജിസാനില്‍ കനത്ത മഴയും: കാലാവസ്ഥാ മുന്നറിയിപ്പുമായി സൗദി കാലാവസ്ഥാ കേന്ദ്രം

Thumbnail
Publisher By     Staff Reporter
October 27, 2026



റിയാദ് - സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ വരും മണിക്കൂറുകളില്‍ കാലാവസ്ഥ വ്യതിയാനങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. നജ്റാന്‍, ജിസാന്‍, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലാണ് പൊടിക്കാറ്റ്, കനത്ത മഴ, മൂടല്‍മഞ്ഞ് എന്നിവയ്ക്ക് സാധ്യത പ്രവചിച്ചിട്ടുള്ളത്.

നജ്റാന്‍ നഗരത്തിലും ബദ്ര്‍ അല്‍ ജനൂബ്, യദ്മ, സാര്‍, ഹബൂന, ഖുബാഷ് എന്നീ ഗവര്‍ണറേറ്റുകളിലും മണിക്കൂറില്‍ 40 മുതല്‍ 49 കിലോമീറ്റര്‍ വരെ വേഗമുള്ള ശക്തമായ കാറ്റും പൊടിക്കാറ്റും അനുഭവപ്പെടും. ഇതോടെ കാഴ്ചപരിധി 3 മുതല്‍ 5 കിലോമീറ്റര്‍ വരെയായി കുറയാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യം രാത്രി 7 മണി വരെ തുടരും.

അതേസമയം ജിസാന്‍ പ്രവിശ്യയില്‍ ഇടത്തരം മുതല്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ശക്തമായ കാറ്റ്, ഇടിമിന്നല്‍, ആലിപ്പഴ വര്‍ഷം, മലവെള്ളപ്പാച്ചില്‍ എന്നിവയ്ക്ക് സാധ്യതയുണ്ട്. ജിസാന്‍ നഗരം, അല്‍-ഹര്‍ത്ത്, അല്‍-ദായര്‍, അല്‍-റൈത്ത്, അല്‍-ആര്‍ദ, ഫീഫ, ഹറൂബ്, സാമ്ത, അബു അരീഷ്, സാബ്യ, ബീഷ് തുടങ്ങി മിക്ക ഗവര്‍ണറേറ്റുകളെയും ബാധിക്കുന്ന ഈ പ്രതികൂല കാലാവസ്ഥ രാത്രി 9 മണി വരെ നീളും.

കിഴക്കന്‍ പ്രവിശ്യയിലെ ദമാം, ദഹ്‌റാന്‍, ജുബൈല്‍, ഖത്തീഫ്, ഖോബാര്‍, അല്‍-അഹ്‌സ തുടങ്ങിയ പ്രദേശങ്ങളില്‍ അതിരാവിലെ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെടുകയും കാഴ്ചപരിധി കുറയുകയും ചെയ്തിരുന്നു. ഇതിനുപുറമേ, ഹഫര്‍ അല്‍-ബാത്തിന്‍, ഖഫ്ജി പ്രദേശങ്ങളില്‍ നേരിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും തീരദേശങ്ങളില്‍ തിരമാലകള്‍ ഉയര്‍ന്നുപൊങ്ങാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു.

Latest News

 ഇസ്രായേല്‍ വോട്ട് ചെയ്യുന്നു: നെതന്യാഹുവിന് രാഷ്ട്രീയ നിലനില്‍പ്പിനായുള്ള പോരാട്ടം; ഗാഡി ഐസന്‍കോട്ട് പ്രധാന എതിരാളി
ഇസ്രായേല്‍ വോട്ട് ചെയ്യുന്നു: നെതന്യാഹുവിന് രാഷ്ട്രീയ നിലനില്‍പ്പിനായുള്ള പോരാട്ടം; ഗാഡി ഐസന്‍കോട്ട് പ്രധാന എതിരാളി
October 27, 2026
വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമാകുന്നു; സര്‍വകലാശാല പ്രവേശന പോര്‍ട്ടല്‍ മാറ്റുമെന്ന് ഫ്രഞ്ച് സര്‍ക്കാര്‍
വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമാകുന്നു; സര്‍വകലാശാല പ്രവേശന പോര്‍ട്ടല്‍ മാറ്റുമെന്ന് ഫ്രഞ്ച് സര്‍ക്കാര്‍
October 27, 2026
നജ്റാനില്‍ പൊടിക്കാറ്റും ജിസാനില്‍ കനത്ത മഴയും: കാലാവസ്ഥാ മുന്നറിയിപ്പുമായി സൗദി കാലാവസ്ഥാ കേന്ദ്രം
നജ്റാനില്‍ പൊടിക്കാറ്റും ജിസാനില്‍ കനത്ത മഴയും: കാലാവസ്ഥാ മുന്നറിയിപ്പുമായി സൗദി കാലാവസ്ഥാ കേന്ദ്രം
October 27, 2026
സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഹൂതി ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും; സഖ്യസേന തകര്‍ത്തു
സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഹൂതി ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും; സഖ്യസേന തകര്‍ത്തു
October 27, 2026
ജെ.ഡി.സി.സി ഖുര്‍ആന്‍ പഠിതാക്കളുടെ സംഗമം: വിജയികളെ ആദരിച്ചു
ജെ.ഡി.സി.സി ഖുര്‍ആന്‍ പഠിതാക്കളുടെ സംഗമം: വിജയികളെ ആദരിച്ചു
October 27, 2026
തീരുമാനങ്ങള്‍ ഏകകണ്ഠം:  സുപ്രീംകോടതിയില്‍ ഇ.സി
തീരുമാനങ്ങള്‍ ഏകകണ്ഠം: സുപ്രീംകോടതിയില്‍ ഇ.സി
October 27, 2026
തേനിയില്‍ 17 പേര്‍ ജയില്‍ ചാടി, കേരള അതിര്‍ത്തിയില്‍ ജാഗ്രത
തേനിയില്‍ 17 പേര്‍ ജയില്‍ ചാടി, കേരള അതിര്‍ത്തിയില്‍ ജാഗ്രത
October 27, 2026
ആഞ്ഞടിക്കാന്‍ 'അര്‍ണബ്';  ആന്ധ്രയിലും ഒഡിഷയിലും ജാഗ്രത
ആഞ്ഞടിക്കാന്‍ 'അര്‍ണബ്'; ആന്ധ്രയിലും ഒഡിഷയിലും ജാഗ്രത
October 27, 2026
മക്ക സഖ്യരാജ്യങ്ങളുമായുള്ള  ചര്‍ച്ചയില്‍ ഇറാന് സംതൃപ്തി
മക്ക സഖ്യരാജ്യങ്ങളുമായുള്ള ചര്‍ച്ചയില്‍ ഇറാന് സംതൃപ്തി
October 27, 2026
കെയ്‌നിന് ബാലന്‍ഡോര്‍, പുലേറ്റാസിന് വനിതാ പുരസ്‌കാരം, അവാര്‍ഡ് വാരിക്കൂട്ടി സ്‌പെയിന്‍
കെയ്‌നിന് ബാലന്‍ഡോര്‍, പുലേറ്റാസിന് വനിതാ പുരസ്‌കാരം, അവാര്‍ഡ് വാരിക്കൂട്ടി സ്‌പെയിന്‍
October 27, 2026