l o a d i n g

ഇന്ത്യ

ആഞ്ഞടിക്കാന്‍ 'അര്‍ണബ്'; ആന്ധ്രയിലും ഒഡിഷയിലും ജാഗ്രത

Thumbnail
Publisher By     Staff Reporter
October 27, 2026



അമരാവതി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട 'അര്‍ണബ്' ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് ആന്ധ്രപ്രദേശിലും ഒഡിഷയിലും ജാഗ്രത ശക്തമാക്കി. ആന്ധ്രയില്‍ 28 ജില്ലകളില്‍ ഏഴിടത്ത് ചൊവ്വാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍നിന്ന് ആളുകളെ മാറ്റുന്നതിനും ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സജ്ജമാക്കുന്നതിനും അധികൃതര്‍ നടപടികള്‍ സ്വീകരിച്ചു.
ഇന്ന് അതിതീവ്ര ചുഴലിക്കാറ്റ് വീശന്‍ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു അറിയിച്ചു. കരതൊടുന്ന സമയത്ത് മണിക്കൂറില്‍ 115-125 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാനും ചില ഘട്ടങ്ങളില്‍ വേഗം 140 കിലോമീറ്റര്‍ വരെയാകാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
വടക്കന്‍ ആന്ധ്രയിലും മധ്യ തീരമേഖലയിലും ഇന്നും നാളെയപും അതിശക്തമായ മഴയ്ക്കും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്. കാക്കിനാഡ, അനകപ്പള്ളി, വിശാഖപട്ടണം, കോനസീമ, ഈസ്റ്റ് ഗോദാവരി ജില്ലകളിലും വടക്കന്‍ ആന്ധ്രയിലെ മറ്റു മേഖലകളിലും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ചുഴലിക്കാറ്റിന്റെ സഞ്ചാരപഥവും തീവ്രതയും തുടര്‍ച്ചയായി നിരീക്ഷിക്കാനും മുന്നറിയിപ്പുകള്‍ ജനങ്ങളിലെത്തിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. നാലു മണിക്കൂര്‍ ഇടവിട്ട് ചുഴലിക്കാറ്റ് സംബന്ധിച്ച ബുള്ളറ്റിനുകള്‍ പുറത്തിറക്കണമെന്നും ജില്ലാഭരണകൂടങ്ങള്‍ക്കും ഫീല്‍ഡ് തല ഉദ്യോഗസ്ഥര്‍ക്കും സമയബന്ധിതമായി വിവരങ്ങള്‍ കൈമാറണമെന്നും നിര്‍ദേശമുണ്ട്.
അപകടസാധ്യതയുള്ള തീരപ്രദേശങ്ങള്‍ കണ്ടെത്തി ആവശ്യമെങ്കില്‍ ജനങ്ങളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റാനും ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഏഴ് ദേശീയ ദുരന്തനിവാരണ സേന (എന്‍.ഡി.ആര്‍.എഫ്) ടീമുകളെയും എട്ട് സംസ്ഥാന ദുരന്തനിവാരണ സേന (എസ്.ഡി.ആര്‍.എഫ്) ടീമുകളെയും വിന്യസിച്ചിട്ടുണ്ട്.
ഇന്നും നാളെയും അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും വള്ളങ്ങളും വലകളും സുരക്ഷിതമായി സൂക്ഷിക്കണമെന്നും മുന്നറിയിപ്പ് നല്‍കി. ആന്ധ്രയില്‍ 4,711 ഗര്‍ഭിണികളെ സുരക്ഷിതമായ ആരോഗ്യകേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നടപടികളും പുരോഗമിക്കുന്നു.
ചുഴലിക്കാറ്റിന്റെ സാധ്യത കണക്കിലെടുത്ത് ഒഡിഷയിലെ തെക്കന്‍ ജില്ലകളിലും സുരക്ഷാ നടപടികള്‍ ശക്തമാക്കി. കോരാപുട്ട്, മല്‍ക്കാന്‍ഗിരി, ഗഞ്ചാം, റായഗഡ, ഗജപതി ജില്ലകളിലാണ് പ്രത്യേക ശ്രദ്ധ. 3,000ത്തിലധികം ഗര്‍ഭിണികളെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
135 ചുഴലിക്കാറ്റ് അഭയകേന്ദ്രങ്ങളും 1,600 താല്‍ക്കാലിക താമസകേന്ദ്രങ്ങളും ഉള്‍പ്പെടെ 1,735 കേന്ദ്രങ്ങള്‍ സജ്ജമാണെന്ന് സംസ്ഥാന ദുരിതാശ്വാസ കമ്മീഷണര്‍ രാജേഷ് പ്രഭാകര്‍ പാട്ടീല്‍ അറിയിച്ചു. എട്ട് എന്‍.ഡി.ആര്‍.എഫ് ടീമുകളും 40 ഒഡിഷ ദുരന്തനിവാരണ ദ്രുതപ്രതികരണ സേന (ഒ.ഡി.ആര്‍.എഫ്) ടീമുകളും അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥരും വിവിധ ജില്ലകളില്‍ വിന്യസിച്ചിട്ടുണ്ട്.
മത്സ്യബന്ധനം നിര്‍ത്തിവെച്ചിട്ടുണ്ട്. ബീച്ചുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. 80-85 ശതമാനം വരെ മൂപ്പെത്തിയ നെല്ല്, ചോളം, റാഗി തുടങ്ങിയ വിളകള്‍ കൊയ്‌തെടുത്ത് സുരക്ഷിതമായി സൂക്ഷിക്കാന്‍ കര്‍ഷകര്‍ക്ക് കൃഷിവകുപ്പ് നിര്‍ദേശം നല്‍കി. കര്‍ഷകരുടെ സഹായത്തിനായി പ്രത്യേക ഹെല്‍പ്‌ലൈനുകളും തുറന്നിട്ടുണ്ട്.
മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി ഉപമുഖ്യമന്ത്രിമാരായ കെ.വി. സിങ് ദേവിനെ കോരാപുട്ടിലേക്കും പ്രവതി പരിഡയെ റായഗഡയിലേക്കും നിയോഗിച്ചു. മറ്റ് മന്ത്രിമാര്‍ക്കും വിവിധ ജില്ലകളുടെ ചുമതല നല്‍കി.
കനത്ത മഴയെ തുടര്‍ന്ന് ഛത്തീസ്ഗഢില്‍നിന്ന് അധികജലം ഒഴുകിയെത്താനുള്ള സാധ്യത കണക്കിലെടുത്ത് അയല്‍സംസ്ഥാനവുമായി ഒഡിഷ ഏകോപനം നടത്തുന്നുണ്ട്. ജലത്തിന്റെ വരവും അണക്കെട്ടുകളില്‍നിന്നുള്ള ഒഴുക്കും നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെയും നിയോഗിച്ചു.
അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ ആവശ്യമായി വന്നാല്‍ ഉപയോഗിക്കുന്നതിനായി വ്യോമസേന, നാവികസേന, കരസേന എന്നിവയുമായും ഏകോപനം ഉറപ്പാക്കിയിട്ടുണ്ട്. പശ്ചിമ ബംഗാളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ജനങ്ങള്‍ ചുഴലിക്കാറ്റ് അഭയകേന്ദ്രങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

Latest News

 ഇസ്രായേല്‍ വോട്ട് ചെയ്യുന്നു: നെതന്യാഹുവിന് രാഷ്ട്രീയ നിലനില്‍പ്പിനായുള്ള പോരാട്ടം; ഗാഡി ഐസന്‍കോട്ട് പ്രധാന എതിരാളി
ഇസ്രായേല്‍ വോട്ട് ചെയ്യുന്നു: നെതന്യാഹുവിന് രാഷ്ട്രീയ നിലനില്‍പ്പിനായുള്ള പോരാട്ടം; ഗാഡി ഐസന്‍കോട്ട് പ്രധാന എതിരാളി
October 27, 2026
വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമാകുന്നു; സര്‍വകലാശാല പ്രവേശന പോര്‍ട്ടല്‍ മാറ്റുമെന്ന് ഫ്രഞ്ച് സര്‍ക്കാര്‍
വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമാകുന്നു; സര്‍വകലാശാല പ്രവേശന പോര്‍ട്ടല്‍ മാറ്റുമെന്ന് ഫ്രഞ്ച് സര്‍ക്കാര്‍
October 27, 2026
നജ്റാനില്‍ പൊടിക്കാറ്റും ജിസാനില്‍ കനത്ത മഴയും: കാലാവസ്ഥാ മുന്നറിയിപ്പുമായി സൗദി കാലാവസ്ഥാ കേന്ദ്രം
നജ്റാനില്‍ പൊടിക്കാറ്റും ജിസാനില്‍ കനത്ത മഴയും: കാലാവസ്ഥാ മുന്നറിയിപ്പുമായി സൗദി കാലാവസ്ഥാ കേന്ദ്രം
October 27, 2026
സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഹൂതി ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും; സഖ്യസേന തകര്‍ത്തു
സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഹൂതി ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും; സഖ്യസേന തകര്‍ത്തു
October 27, 2026
ജെ.ഡി.സി.സി ഖുര്‍ആന്‍ പഠിതാക്കളുടെ സംഗമം: വിജയികളെ ആദരിച്ചു
ജെ.ഡി.സി.സി ഖുര്‍ആന്‍ പഠിതാക്കളുടെ സംഗമം: വിജയികളെ ആദരിച്ചു
October 27, 2026
തീരുമാനങ്ങള്‍ ഏകകണ്ഠം:  സുപ്രീംകോടതിയില്‍ ഇ.സി
തീരുമാനങ്ങള്‍ ഏകകണ്ഠം: സുപ്രീംകോടതിയില്‍ ഇ.സി
October 27, 2026
തേനിയില്‍ 17 പേര്‍ ജയില്‍ ചാടി, കേരള അതിര്‍ത്തിയില്‍ ജാഗ്രത
തേനിയില്‍ 17 പേര്‍ ജയില്‍ ചാടി, കേരള അതിര്‍ത്തിയില്‍ ജാഗ്രത
October 27, 2026
ആഞ്ഞടിക്കാന്‍ 'അര്‍ണബ്';  ആന്ധ്രയിലും ഒഡിഷയിലും ജാഗ്രത
ആഞ്ഞടിക്കാന്‍ 'അര്‍ണബ്'; ആന്ധ്രയിലും ഒഡിഷയിലും ജാഗ്രത
October 27, 2026
മക്ക സഖ്യരാജ്യങ്ങളുമായുള്ള  ചര്‍ച്ചയില്‍ ഇറാന് സംതൃപ്തി
മക്ക സഖ്യരാജ്യങ്ങളുമായുള്ള ചര്‍ച്ചയില്‍ ഇറാന് സംതൃപ്തി
October 27, 2026
കെയ്‌നിന് ബാലന്‍ഡോര്‍, പുലേറ്റാസിന് വനിതാ പുരസ്‌കാരം, അവാര്‍ഡ് വാരിക്കൂട്ടി സ്‌പെയിന്‍
കെയ്‌നിന് ബാലന്‍ഡോര്‍, പുലേറ്റാസിന് വനിതാ പുരസ്‌കാരം, അവാര്‍ഡ് വാരിക്കൂട്ടി സ്‌പെയിന്‍
October 27, 2026