റിയാദ് - സൗദി അറേബ്യയുടെ തെക്കന്‍ മേഖല ലക്ഷ്യമാക്കി ഹൂതി ഭീകരവാദികള്‍ വിക്ഷേപിച്ച നാല് ഡ്രോണുകള്‍ അറബ് സഖ്യസേനയുടെ വ്യോമപ്രതിരോധ വിഭാഗം വിജയകരമായി തടഞ്ഞു തകര്‍ത്തതായി അറബ് സഖ്യസേന അറിയിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയോടെയായിരുന്നു ആക്രമണശ്രമം.
രാജ്യത്തിന്റെ കിഴക്കന്‍ മേഖലയെ ലക്ഷ്യമിട്ട് തൊടുത്തുവിട്ട മൂന്ന് ബാലിസ്റ്റിക് മിസൈലുകള്‍ സൗദി വ്യോമപ്രതിരോധ സേന തകര്‍ത്തതിന് തൊട്ടുപിന്നാലെയാണ് തെക്കന്‍ മേഖലയിലേക്കും ആക്രമണമുണ്ടായത്. ഇതിനുപുറമേ, റിയാദ് മേഖലയെയും തെക്കന്‍ പ്രദേശങ്ങളെയും ലക്ഷ്യമിട്ടെത്തിയ മറ്റ് മൂന്ന് ഡ്രോണുകളും സഖ്യസേന തടഞ്ഞു തകര്‍ത്തിരുന്നു.
ലക്ഷ്യസ്ഥാനങ്ങളില്‍ എത്തുന്നതിന് മുന്‍പ് തന്നെ ഡ്രോണുകളും മിസൈലുകളും നശിപ്പിക്കാന്‍ പ്രതിരോധ സംവിധാനങ്ങള്‍ക്ക് സാധിച്ചതായി സഖ്യസേന സ്ഥിരീകരിച്ചു. സംഭവത്തില്‍ ആളപായമോ ഭൗതിക നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Related News