l o a d i n g

കേരള

അര്‍ണബ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റാകാന്‍ സാധ്യത; ആന്ധ്രാതീരത്തേക്ക് അടുക്കുന്നു, നാല് സംസ്ഥാനങ്ങളില്‍ അതിജാഗ്രതാ നിര്‍ദേശം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 26, 2026


ന്യൂഡല്‍ഹി - ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട 'അര്‍ണബ്' ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് ആന്ധ്രാപ്രദേശ് തീരത്തേക്ക് അടുക്കുന്നതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ നാല് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും അതിജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ആന്ധ്രാപ്രദേശിന് പുറമെ ഒഡീഷ, തെലങ്കാന, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലാണ് കേന്ദ്രം മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കിയത്. ഒക്ടോബര്‍ 28 ചൊവ്വാഴ്ച ഉച്ചയോടെ അര്‍ണബ് ആന്ധ്രാപ്രദേശ് തീരത്ത് കരതൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.

വിശാഖപട്ടണത്തിന് ഏകദേശം 650 കിലോമീറ്റര്‍ കിഴക്ക്-തെക്കുകിഴക്കായി കേന്ദ്രീകരിച്ചിരിക്കുന്ന ചുഴലിക്കാറ്റ് മണിക്കൂറില്‍ 15 കിലോമീറ്റര്‍ വേഗത്തില്‍ പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുകയാണ്. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെ ഇത് ശക്തമായ ചുഴലിക്കാറ്റായും, ചൊവ്വാഴ്ചയോടെ അതിതീവ്ര ചുഴലിക്കാറ്റായും മാറും. ആന്ധ്രാപ്രദേശിലെ ബാപ്പറ്റ്ലയ്ക്കും വിശാഖപട്ടണത്തിനും ഇടയിലുള്ള യാനം തീരത്തുകൂടിയാകും അര്‍ണബ് കടന്നുപോകുക. കരതൊടുന്ന സമയത്ത് മണിക്കൂറില്‍ 115 മുതല്‍ 125 കിലോമീറ്റര്‍ വരെയും, ചില അവസരങ്ങളില്‍ 140 കിലോമീറ്റര്‍ വരെയും വേഗത്തിലുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

ചുഴലിക്കാറ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ക്യാബിനറ്റ് സെക്രട്ടറി ടി.വി. സോമനാഥന്റെ അധ്യക്ഷതയില്‍ നാഷണല്‍ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന എന്നിവയുടെ സംഘങ്ങളെ തീരദേശ മേഖലകളില്‍ വിന്യസിച്ചിട്ടുണ്ട്. കര, നാവിക, വ്യോമസേനകളും കോസ്റ്റ് ഗാര്‍ഡും ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജമാണ്. ഒക്ടോബര്‍ 26 മുതല്‍ 29 വരെ കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തീരദേശ ഗ്രാമങ്ങളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനും അടിയന്തര സാഹചര്യങ്ങള്‍ നേരിടാനും ആന്ധ്രാപ്രദേശ്, ഒഡീഷ സര്‍ക്കാരുകള്‍ വിപുലമായ ക്രമീകരണങ്ങളാണ് നടത്തിയിരിക്കുന്നത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ഏകോപിപ്പിച്ചു വരുന്നു. ബംഗ്ലാദേശ് നിര്‍ദ്ദേശിച്ച 'അര്‍ണബ്' എന്ന പേര് കടല്‍ എന്ന അര്‍ത്ഥത്തില്‍ വരുന്ന ബംഗാളി വാക്കില്‍ നിന്നാണ് ഉത്ഭവിച്ചത്. പശ്ചിമ ബംഗാള്‍, ബീഹാര്‍, ഝാര്‍ഖണ്ഡ്, കിഴക്കന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും ചുഴലിക്കാറ്റിന്റെ സ്വാധീനം കാരണം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐ.എം.ഡി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Latest News

 ഇസ്രായേല്‍ വോട്ട് ചെയ്യുന്നു: നെതന്യാഹുവിന് രാഷ്ട്രീയ നിലനില്‍പ്പിനായുള്ള പോരാട്ടം; ഗാഡി ഐസന്‍കോട്ട് പ്രധാന എതിരാളി
ഇസ്രായേല്‍ വോട്ട് ചെയ്യുന്നു: നെതന്യാഹുവിന് രാഷ്ട്രീയ നിലനില്‍പ്പിനായുള്ള പോരാട്ടം; ഗാഡി ഐസന്‍കോട്ട് പ്രധാന എതിരാളി
October 27, 2026
വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമാകുന്നു; സര്‍വകലാശാല പ്രവേശന പോര്‍ട്ടല്‍ മാറ്റുമെന്ന് ഫ്രഞ്ച് സര്‍ക്കാര്‍
വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമാകുന്നു; സര്‍വകലാശാല പ്രവേശന പോര്‍ട്ടല്‍ മാറ്റുമെന്ന് ഫ്രഞ്ച് സര്‍ക്കാര്‍
October 27, 2026
നജ്റാനില്‍ പൊടിക്കാറ്റും ജിസാനില്‍ കനത്ത മഴയും: കാലാവസ്ഥാ മുന്നറിയിപ്പുമായി സൗദി കാലാവസ്ഥാ കേന്ദ്രം
നജ്റാനില്‍ പൊടിക്കാറ്റും ജിസാനില്‍ കനത്ത മഴയും: കാലാവസ്ഥാ മുന്നറിയിപ്പുമായി സൗദി കാലാവസ്ഥാ കേന്ദ്രം
October 27, 2026
സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഹൂതി ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും; സഖ്യസേന തകര്‍ത്തു
സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഹൂതി ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും; സഖ്യസേന തകര്‍ത്തു
October 27, 2026
ജെ.ഡി.സി.സി ഖുര്‍ആന്‍ പഠിതാക്കളുടെ സംഗമം: വിജയികളെ ആദരിച്ചു
ജെ.ഡി.സി.സി ഖുര്‍ആന്‍ പഠിതാക്കളുടെ സംഗമം: വിജയികളെ ആദരിച്ചു
October 27, 2026
തീരുമാനങ്ങള്‍ ഏകകണ്ഠം:  സുപ്രീംകോടതിയില്‍ ഇ.സി
തീരുമാനങ്ങള്‍ ഏകകണ്ഠം: സുപ്രീംകോടതിയില്‍ ഇ.സി
October 27, 2026
തേനിയില്‍ 17 പേര്‍ ജയില്‍ ചാടി, കേരള അതിര്‍ത്തിയില്‍ ജാഗ്രത
തേനിയില്‍ 17 പേര്‍ ജയില്‍ ചാടി, കേരള അതിര്‍ത്തിയില്‍ ജാഗ്രത
October 27, 2026
ആഞ്ഞടിക്കാന്‍ 'അര്‍ണബ്';  ആന്ധ്രയിലും ഒഡിഷയിലും ജാഗ്രത
ആഞ്ഞടിക്കാന്‍ 'അര്‍ണബ്'; ആന്ധ്രയിലും ഒഡിഷയിലും ജാഗ്രത
October 27, 2026
മക്ക സഖ്യരാജ്യങ്ങളുമായുള്ള  ചര്‍ച്ചയില്‍ ഇറാന് സംതൃപ്തി
മക്ക സഖ്യരാജ്യങ്ങളുമായുള്ള ചര്‍ച്ചയില്‍ ഇറാന് സംതൃപ്തി
October 27, 2026
കെയ്‌നിന് ബാലന്‍ഡോര്‍, പുലേറ്റാസിന് വനിതാ പുരസ്‌കാരം, അവാര്‍ഡ് വാരിക്കൂട്ടി സ്‌പെയിന്‍
കെയ്‌നിന് ബാലന്‍ഡോര്‍, പുലേറ്റാസിന് വനിതാ പുരസ്‌കാരം, അവാര്‍ഡ് വാരിക്കൂട്ടി സ്‌പെയിന്‍
October 27, 2026