l o a d i n g

സാംസ്കാരികം

'ഞാന്‍ ഒരു ദിമാഗി നക്‌സല്‍ ആണ്', സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി നസീറുദ്ദീന്‍ ഷാ

Thumbnail
Publisher By     Staff Reporter
October 29, 2026


ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെയും ഭരണപക്ഷത്തെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് പ്രമുഖ ബോളിവുഡ് നടന്‍ നസീറുദ്ദീന്‍ ഷാ രംഗത്ത്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ 'ആന്റി-നാഷണല്‍' എന്നും 'തുക്‌ഡെ തുക്ഡെ ഗാംഗ്' എന്നും മുദ്രകുത്തുന്നതിനെതിരെ ശക്തമായി പ്രതികരിച്ച അദ്ദേഹം, 'ഞാന്‍ ഒരു ദിമാഗി നക്‌സല്‍ (ബുദ്ധിജീവിയായ നക്‌സല്‍) ആണെന്ന് അഭിമാനത്തോടെ പറയുന്നതായി വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി.

ജവാഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി, സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ജാമിയ മില്ലിയ ഇസ്ലാമിയ തുടങ്ങിയ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന അടിച്ചമര്‍ത്തലുകളെ അദ്ദേഹം ചോദ്യം ചെയ്തു. വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും വീര്യം തകര്‍ക്കാനും രാജ്യത്തെ ജനാധിപത്യത്തെ അപായപ്പെടുത്താനും ആര്‍ക്കും സാധിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ബിസ്മില്‍ അസീമാബാദിയുടെ 'സര്‍ഫറോഷി കി തമന്ന' എന്ന പ്രശസ്തമായ വിപ്ലവ കവിതയിലെ വരികള്‍ ഉദ്ധരിച്ചാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

മാധ്യമങ്ങളിലെ ഒരു വിഭാഗത്തെയും ബി.ജെ.പി ഐ.ടി സെല്ലിനെയും വിമര്‍ശിച്ച അദ്ദേഹം, എത്ര തന്നെ ആക്രമിക്കാന്‍ ശ്രമിച്ചാലും രാജ്യത്തെ യുവാക്കളുടെ പോരാട്ടവീര്യത്തെയോ വിദ്യാഭ്യാസ സ്ഥാപനങ്ങളെയോ തകര്‍ക്കാന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ചു. ക്യാമ്പസുകളിലെ കാവിവല്‍ക്കരണത്തിനെതിരെയും സര്‍വകലാശാല തെരഞ്ഞെടുപ്പുകള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് നസീറുദ്ദീന്‍ ഷാ മുമ്പും പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Latest News

ജിദ്ദ തിരൂര്‍ മണ്ഡലം കെ.എം.സി.സിയുടെ നേതൃത്വത്തില്‍ കെ.കെ. അലി അക്ബറിന് യാത്രയയപ്പ് നല്‍കി
ജിദ്ദ തിരൂര്‍ മണ്ഡലം കെ.എം.സി.സിയുടെ നേതൃത്വത്തില്‍ കെ.കെ. അലി അക്ബറിന് യാത്രയയപ്പ് നല്‍കി
October 30, 2026
ജാമിഅ സമരത്തിന് വിജയാന്ത്യം, യൂണിയന്‍ തിരഞ്ഞെടുപ്പിന് വഴിയൊരുങ്ങി
ജാമിഅ സമരത്തിന് വിജയാന്ത്യം, യൂണിയന്‍ തിരഞ്ഞെടുപ്പിന് വഴിയൊരുങ്ങി
October 30, 2026
'സ്റ്റാര്‍ ട്രെക്' ആക്ടര്‍  പാട്രിക് സ്റ്റുവര്‍ട്ട് അന്തരിച്ചു
'സ്റ്റാര്‍ ട്രെക്' ആക്ടര്‍ പാട്രിക് സ്റ്റുവര്‍ട്ട് അന്തരിച്ചു
October 30, 2026
നോര്‍ക്ക ഇന്‍ഷുറന്‍സ് പ്രീമിയം  കുത്തനെ കൂട്ടി; വര്‍ധിപ്പിക്കാതെ  മാര്‍ഗമില്ലെന്ന് മുഖ്യമന്ത്രി
നോര്‍ക്ക ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ കൂട്ടി; വര്‍ധിപ്പിക്കാതെ മാര്‍ഗമില്ലെന്ന് മുഖ്യമന്ത്രി
October 30, 2026
കുപിതനായി ട്രംപ്, റോയിട്ടേഴ്സ് റിപ്പോര്‍ട്ടറെ അധിക്ഷേപിച്ചു
കുപിതനായി ട്രംപ്, റോയിട്ടേഴ്സ് റിപ്പോര്‍ട്ടറെ അധിക്ഷേപിച്ചു
October 30, 2026
മുസ്‌ലിം വോട്ടര്‍മാരെ വെട്ടാന്‍  അപേക്ഷ നല്‍കി ബി.ജെ.പി ബൂത്ത് ഏജന്റുമാര്‍
മുസ്‌ലിം വോട്ടര്‍മാരെ വെട്ടാന്‍ അപേക്ഷ നല്‍കി ബി.ജെ.പി ബൂത്ത് ഏജന്റുമാര്‍
October 30, 2026
യമനിലെ താഇസില്‍ നിരോധിച്ച രാസായുധങ്ങള്‍ ഉപയോഗിച്ചതായി പരാതി: ഐക്യരാഷ്ട്രസഭയുടെ അന്വേഷണം ആവശ്യപ്പെട്ട് പ്രാദേശിക അധികൃതര്‍
യമനിലെ താഇസില്‍ നിരോധിച്ച രാസായുധങ്ങള്‍ ഉപയോഗിച്ചതായി പരാതി: ഐക്യരാഷ്ട്രസഭയുടെ അന്വേഷണം ആവശ്യപ്പെട്ട് പ്രാദേശിക അധികൃതര്‍
October 30, 2026
'പൂരം തൃശൂര്‍' സംഘടിപ്പിക്കുന്ന 'ദൃശ്യവിസ്മയം' ചിത്രകലാ പ്രദര്‍ശനത്തിന് തുടക്കം
'പൂരം തൃശൂര്‍' സംഘടിപ്പിക്കുന്ന 'ദൃശ്യവിസ്മയം' ചിത്രകലാ പ്രദര്‍ശനത്തിന് തുടക്കം
October 29, 2026
നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി: പ്രവാസി സംഘടനകള്‍ക്ക് ആശങ്കയും പ്രതിഷേധവും
നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി: പ്രവാസി സംഘടനകള്‍ക്ക് ആശങ്കയും പ്രതിഷേധവും
October 29, 2026
ടാറ്റാ ഗ്രൂപ്പ് കമ്പനികളില്‍ നിന്ന്  നോയല്‍ ടാറ്റ പടിയിറങ്ങും
ടാറ്റാ ഗ്രൂപ്പ് കമ്പനികളില്‍ നിന്ന് നോയല്‍ ടാറ്റ പടിയിറങ്ങും
October 29, 2026