l o a d i n g

സാംസ്കാരികം

'സ്റ്റാര്‍ ട്രെക്' ആക്ടര്‍ പാട്രിക് സ്റ്റുവര്‍ട്ട് അന്തരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 30, 2026


ലോസ് ആഞ്ചലസ്: ഹോളിവുഡിലെ വിഖ്യാത നടന്‍ പാട്രിക് സ്റ്റുവര്‍ട്ട് (86) അന്തരിച്ചു. ലോസ് ആഞ്ചലസിലായിരുന്നു അന്ത്യം. അല്‍ഷിമേഴ്സ് രോഗവും ഡിമെന്‍ഷ്യയും ബാധിച്ചിരുന്ന അദ്ദേഹം 'ഹ്രസ്വവും ഹൃദയസ്പര്‍ശിയുമായ യാത്രയ്ക്ക്' ശേഷമാണ് വിടവാങ്ങിയതെന്ന് വക്താവ് കെല്ലി ബുഷ് നോവാക് അറിയിച്ചു. രോഗവിവരങ്ങള്‍ ഇതുവരെ പരസ്യപ്പെടുത്തിയിരുന്നില്ല.

നാടകവേദിയിലും സിനിമയിലും ഒരുപോലെ ശ്രദ്ധേയനായിരുന്നു സ്റ്റുവര്‍ട്ട്. ഷേക്സ്പിയര്‍ നാടകങ്ങളിലെ അഭിനയമികവ് സയന്‍സ് ഫിക്ഷന്‍, സൂപ്പര്‍ഹീറോ സിനിമകളിലേക്കും എത്തിച്ച താരമായിരുന്നു. 'സ്റ്റാര്‍ ട്രെക്ക്' പരമ്പരയിലെ ക്യാപ്റ്റന്‍ ജീന്‍ലൂക് പിക്കാര്‍ഡ് എന്ന കഥാപാത്രത്തിലൂടെയും 'എക്സ്മെന്‍' സിനിമകളിലെ പ്രൊഫസര്‍ ചാള്‍സ് സേവ്യര്‍ എന്ന കഥാപാത്രത്തിലൂടെയും ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ പ്രിയങ്കരനായി.

'എക്സ്മെന്‍' സിനിമകളില്‍ സ്റ്റുവര്‍ട്ടിനൊപ്പം അഭിനയിച്ച ഹ്യൂ ജാക്ക്മാന്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. നാടകസിനിമാ ലോകത്തെ മഹാന്മാരില്‍ ഒരാളെയാണ് നഷ്ടമായതെന്നും മികച്ച സുഹൃത്തും വ്യക്തിത്വവുമായിരുന്നു അദ്ദേഹമെന്നും ജാക്ക്മാന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. സ്റ്റുവര്‍ട്ടില്‍നിന്ന് ഏറെ പഠിക്കാനായെന്നും അദ്ദേഹത്തെ ജീവിതകാലം മുഴുവന്‍ ഓര്‍ക്കുമെന്നും ജാക്ക്മാന്‍ പറഞ്ഞു.

നാടകവേദിയില്‍നിന്ന് തുടങ്ങി ആഗോള സിനിമാടെലിവിഷന്‍ രംഗത്ത് തന്റേതായ ഇടം നേടിയ പാട്രിക് സ്റ്റുവര്‍ട്ടിന്റെ വിയോഗം കലാലോകത്തിന് വലിയ നഷ്ടമാണ്.

Latest News

ജിദ്ദ തിരൂര്‍ മണ്ഡലം കെ.എം.സി.സിയുടെ നേതൃത്വത്തില്‍ കെ.കെ. അലി അക്ബറിന് യാത്രയയപ്പ് നല്‍കി
ജിദ്ദ തിരൂര്‍ മണ്ഡലം കെ.എം.സി.സിയുടെ നേതൃത്വത്തില്‍ കെ.കെ. അലി അക്ബറിന് യാത്രയയപ്പ് നല്‍കി
October 30, 2026
ജാമിഅ സമരത്തിന് വിജയാന്ത്യം, യൂണിയന്‍ തിരഞ്ഞെടുപ്പിന് വഴിയൊരുങ്ങി
ജാമിഅ സമരത്തിന് വിജയാന്ത്യം, യൂണിയന്‍ തിരഞ്ഞെടുപ്പിന് വഴിയൊരുങ്ങി
October 30, 2026
'സ്റ്റാര്‍ ട്രെക്' ആക്ടര്‍  പാട്രിക് സ്റ്റുവര്‍ട്ട് അന്തരിച്ചു
'സ്റ്റാര്‍ ട്രെക്' ആക്ടര്‍ പാട്രിക് സ്റ്റുവര്‍ട്ട് അന്തരിച്ചു
October 30, 2026
നോര്‍ക്ക ഇന്‍ഷുറന്‍സ് പ്രീമിയം  കുത്തനെ കൂട്ടി; വര്‍ധിപ്പിക്കാതെ  മാര്‍ഗമില്ലെന്ന് മുഖ്യമന്ത്രി
നോര്‍ക്ക ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ കൂട്ടി; വര്‍ധിപ്പിക്കാതെ മാര്‍ഗമില്ലെന്ന് മുഖ്യമന്ത്രി
October 30, 2026
കുപിതനായി ട്രംപ്, റോയിട്ടേഴ്സ് റിപ്പോര്‍ട്ടറെ അധിക്ഷേപിച്ചു
കുപിതനായി ട്രംപ്, റോയിട്ടേഴ്സ് റിപ്പോര്‍ട്ടറെ അധിക്ഷേപിച്ചു
October 30, 2026
മുസ്‌ലിം വോട്ടര്‍മാരെ വെട്ടാന്‍  അപേക്ഷ നല്‍കി ബി.ജെ.പി ബൂത്ത് ഏജന്റുമാര്‍
മുസ്‌ലിം വോട്ടര്‍മാരെ വെട്ടാന്‍ അപേക്ഷ നല്‍കി ബി.ജെ.പി ബൂത്ത് ഏജന്റുമാര്‍
October 30, 2026
യമനിലെ താഇസില്‍ നിരോധിച്ച രാസായുധങ്ങള്‍ ഉപയോഗിച്ചതായി പരാതി: ഐക്യരാഷ്ട്രസഭയുടെ അന്വേഷണം ആവശ്യപ്പെട്ട് പ്രാദേശിക അധികൃതര്‍
യമനിലെ താഇസില്‍ നിരോധിച്ച രാസായുധങ്ങള്‍ ഉപയോഗിച്ചതായി പരാതി: ഐക്യരാഷ്ട്രസഭയുടെ അന്വേഷണം ആവശ്യപ്പെട്ട് പ്രാദേശിക അധികൃതര്‍
October 30, 2026
'പൂരം തൃശൂര്‍' സംഘടിപ്പിക്കുന്ന 'ദൃശ്യവിസ്മയം' ചിത്രകലാ പ്രദര്‍ശനത്തിന് തുടക്കം
'പൂരം തൃശൂര്‍' സംഘടിപ്പിക്കുന്ന 'ദൃശ്യവിസ്മയം' ചിത്രകലാ പ്രദര്‍ശനത്തിന് തുടക്കം
October 29, 2026
നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി: പ്രവാസി സംഘടനകള്‍ക്ക് ആശങ്കയും പ്രതിഷേധവും
നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി: പ്രവാസി സംഘടനകള്‍ക്ക് ആശങ്കയും പ്രതിഷേധവും
October 29, 2026
ടാറ്റാ ഗ്രൂപ്പ് കമ്പനികളില്‍ നിന്ന്  നോയല്‍ ടാറ്റ പടിയിറങ്ങും
ടാറ്റാ ഗ്രൂപ്പ് കമ്പനികളില്‍ നിന്ന് നോയല്‍ ടാറ്റ പടിയിറങ്ങും
October 29, 2026