l o a d i n g

ബിസിനസ്

ടാറ്റാ ഗ്രൂപ്പ് കമ്പനികളില്‍ നിന്ന് നോയല്‍ ടാറ്റ പടിയിറങ്ങും

Thumbnail
Publisher By     Staff Reporter
October 29, 2026

മുംബൈ: ടാറ്റ ട്രസ്റ്റ്‌സ് ചെയര്‍മാന്‍ നോയല്‍ ടാറ്റ നവംബര്‍ 12ന് ടാറ്റ ഗ്രൂപ്പിലെ ആറ് പ്രധാന കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡുകളില്‍നിന്ന് പടിയിറങ്ങും. അന്ന് 70 വയസ്സ് പൂര്‍ത്തിയാകുന്നതിനെത്തുടര്‍ന്നാണ് നടപടി. നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ക്കായി ഗ്രൂപ്പ് നിശ്ചയിച്ചിട്ടുള്ള വിരമിക്കല്‍ നയത്തിന്റെ ഭാഗമായാണ് ഈ മാറ്റം.
ട്രെന്റ്, വോള്‍ട്ടാസ്, ടാറ്റ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍, ടാറ്റ ഇന്റര്‍നാഷനല്‍ എന്നീ കമ്പനികളുടെ നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ അദ്ദേഹം ഒഴിയും. ടാറ്റ സ്റ്റീല്‍, ടൈറ്റന്‍ കമ്പനി എന്നിവയുടെ നോണ്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങളും ഉപേക്ഷിക്കും.
എന്നാല്‍ ടാറ്റ ഗ്രൂപ്പിന്റെ ഹോള്‍ഡിങ് കമ്പനിയായ ടാറ്റ സണ്‍സിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ടാറ്റ ട്രസ്റ്റ്‌സിന്റെ നോമിനി ഡയറക്ടറായി നോയല്‍ ടാറ്റ തുടരും. ടാറ്റ ട്രസ്റ്റ്‌സ് ചെയര്‍മാന്‍ സ്ഥാനത്തും അദ്ദേഹം തുടരുന്നതാണ്. ടാറ്റ സണ്‍സിന്റെ ഏകദേശം 66 ശതമാനം ഓഹരികള്‍ ടാറ്റ ട്രസ്റ്റ്‌സിന്റെ കൈവശമാണുള്ളത്.
ടാറ്റ ഗ്രൂപ്പിന്റെ റീട്ടെയില്‍ സംരംഭമായ ട്രെന്റ് ലിമിറ്റഡും ബ്രിട്ടീഷ് റീട്ടെയില്‍ കമ്പനിയായ ടെസ്‌കോയും ചേര്‍ന്നുള്ള സംയുക്ത സംരംഭമായ ട്രെന്റ് ഹൈപ്പര്‍മാര്‍ക്കറ്റിലും അദ്ദേഹം തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്റ്റാര്‍ ബസാര്‍, സ്റ്റാര്‍ ഡെയ്‌ലി എന്നീ ബ്രാന്‍ഡുകളിലാണ് ഈ കമ്പനി പ്രവര്‍ത്തിക്കുന്നത്.
നോയല്‍ ടാറ്റയുടെ മറ്റ് ഡയറക്ടര്‍ സ്ഥാനങ്ങളില്‍ എന്ത് മാറ്റമുണ്ടാകുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. സ്പാനിഷ് ഫാഷന്‍ കമ്പനിയായ ഇന്‍ഡിടെക്‌സുമായി ബന്ധപ്പെട്ട സംയുക്ത സംരംഭമായ ഇന്‍ഡിടെക്‌സ് ട്രെന്റ് റീട്ടെയില്‍ ഇന്ത്യ െ്രെപവറ്റ് ലിമിറ്റഡിലും അദ്ദേഹത്തിന് ഡയറക്ടര്‍ സ്ഥാനമുണ്ട്.
ടാറ്റ ഗ്രൂപ്പിന്റെ നേതൃത്വത്തെയും ഭരണസംവിധാനത്തെയും ചൊല്ലി ടാറ്റ ട്രസ്റ്റ്‌സും ടാറ്റ സണ്‍സും തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസങ്ങളുമായി ഈ പടിയിറക്കത്തിന് ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 70 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ വിരമിക്കണമെന്ന നിലവിലുള്ള നയത്തിന്റെ ഭാഗമായാണ് ഈ തീരുമാനം.

Latest News

ജിദ്ദ തിരൂര്‍ മണ്ഡലം കെ.എം.സി.സിയുടെ നേതൃത്വത്തില്‍ കെ.കെ. അലി അക്ബറിന് യാത്രയയപ്പ് നല്‍കി
ജിദ്ദ തിരൂര്‍ മണ്ഡലം കെ.എം.സി.സിയുടെ നേതൃത്വത്തില്‍ കെ.കെ. അലി അക്ബറിന് യാത്രയയപ്പ് നല്‍കി
October 30, 2026
ജാമിഅ സമരത്തിന് വിജയാന്ത്യം, യൂണിയന്‍ തിരഞ്ഞെടുപ്പിന് വഴിയൊരുങ്ങി
ജാമിഅ സമരത്തിന് വിജയാന്ത്യം, യൂണിയന്‍ തിരഞ്ഞെടുപ്പിന് വഴിയൊരുങ്ങി
October 30, 2026
'സ്റ്റാര്‍ ട്രെക്' ആക്ടര്‍  പാട്രിക് സ്റ്റുവര്‍ട്ട് അന്തരിച്ചു
'സ്റ്റാര്‍ ട്രെക്' ആക്ടര്‍ പാട്രിക് സ്റ്റുവര്‍ട്ട് അന്തരിച്ചു
October 30, 2026
നോര്‍ക്ക ഇന്‍ഷുറന്‍സ് പ്രീമിയം  കുത്തനെ കൂട്ടി; വര്‍ധിപ്പിക്കാതെ  മാര്‍ഗമില്ലെന്ന് മുഖ്യമന്ത്രി
നോര്‍ക്ക ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ കൂട്ടി; വര്‍ധിപ്പിക്കാതെ മാര്‍ഗമില്ലെന്ന് മുഖ്യമന്ത്രി
October 30, 2026
കുപിതനായി ട്രംപ്, റോയിട്ടേഴ്സ് റിപ്പോര്‍ട്ടറെ അധിക്ഷേപിച്ചു
കുപിതനായി ട്രംപ്, റോയിട്ടേഴ്സ് റിപ്പോര്‍ട്ടറെ അധിക്ഷേപിച്ചു
October 30, 2026
മുസ്‌ലിം വോട്ടര്‍മാരെ വെട്ടാന്‍  അപേക്ഷ നല്‍കി ബി.ജെ.പി ബൂത്ത് ഏജന്റുമാര്‍
മുസ്‌ലിം വോട്ടര്‍മാരെ വെട്ടാന്‍ അപേക്ഷ നല്‍കി ബി.ജെ.പി ബൂത്ത് ഏജന്റുമാര്‍
October 30, 2026
യമനിലെ താഇസില്‍ നിരോധിച്ച രാസായുധങ്ങള്‍ ഉപയോഗിച്ചതായി പരാതി: ഐക്യരാഷ്ട്രസഭയുടെ അന്വേഷണം ആവശ്യപ്പെട്ട് പ്രാദേശിക അധികൃതര്‍
യമനിലെ താഇസില്‍ നിരോധിച്ച രാസായുധങ്ങള്‍ ഉപയോഗിച്ചതായി പരാതി: ഐക്യരാഷ്ട്രസഭയുടെ അന്വേഷണം ആവശ്യപ്പെട്ട് പ്രാദേശിക അധികൃതര്‍
October 30, 2026
'പൂരം തൃശൂര്‍' സംഘടിപ്പിക്കുന്ന 'ദൃശ്യവിസ്മയം' ചിത്രകലാ പ്രദര്‍ശനത്തിന് തുടക്കം
'പൂരം തൃശൂര്‍' സംഘടിപ്പിക്കുന്ന 'ദൃശ്യവിസ്മയം' ചിത്രകലാ പ്രദര്‍ശനത്തിന് തുടക്കം
October 29, 2026
നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി: പ്രവാസി സംഘടനകള്‍ക്ക് ആശങ്കയും പ്രതിഷേധവും