l o a d i n g

ഇന്ത്യ

ജാമിഅ സമരത്തിന് വിജയാന്ത്യം, യൂണിയന്‍ തിരഞ്ഞെടുപ്പിന് വഴിയൊരുങ്ങി

Thumbnail
Publisher By     Staff Reporter
October 30, 2026


ന്യൂഡല്‍ഹി: രണ്ടാഴ്ചയിലേറെ നീണ്ട വിദ്യാര്‍ഥി പ്രക്ഷോഭത്തിനൊടുവില്‍ വിദ്യാര്‍ഥി യൂണിയന്‍ പുനഃസ്ഥാപിക്കാനും തിരഞ്ഞെടുപ്പ് നടത്താനുമുള്ള സമയക്രമം പ്രഖ്യാപിച്ച് ജാമിഅ മില്ലിയ ഇസ്ലാമിയ സര്‍വകലാശാല. ഇതോടെ ഏകദേശം രണ്ടു പതിറ്റാണ്ടായി മുടങ്ങിക്കിടക്കുന്ന യൂണിയന്‍ തിരഞ്ഞെടുപ്പിന് വഴിയൊരുങ്ങി. സര്‍വകലാശാലയുടെ തീരുമാനത്തെ വിദ്യാര്‍ഥികള്‍ അവകാശപ്പോരാട്ടത്തിന്റെ വിജയമായി ആഘോഷിച്ചു.

വ്യാഴാഴ്ച രാത്രി വൈകി രജിസ്ട്രാര്‍ ഓഫീസ് പുറത്തിറക്കിയ ഉത്തരവിലൂടെയാണ് സമരത്തിന് വിജയം കുറിച്ച ഒത്തുതീര്‍പ്പുണ്ടായത്. ഗാലിബ് പ്രതിമയ്ക്ക് സമീപം ഉത്തരവ് വായിച്ചുകേള്‍പ്പിച്ചതോടെ ക്യാമ്പസില്‍ ആഘോഷം ആരംഭിച്ചു. ഹോസ്റ്റലുകളില്‍നിന്ന് വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ പുറത്തേക്കെത്തി 'ഇന്‍ക്വിലാബ് സിന്ദാബാദ്', 'വിദ്യാര്‍ഥി ഐക്യം നീണാള്‍ വാഴട്ടെ' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കി. ആയിരത്തിലേറെ വിദ്യാര്‍ഥികള്‍ പങ്കെടുത്ത പ്രകടനം സര്‍വകലാശാലയുടെ പ്രധാന റോഡിലേക്ക് നീണ്ടു. മഴ പെയ്തിട്ടും ആഘോഷം തുടര്‍ന്നു. ആഴ്ചകളായി അടച്ചിട്ടിരുന്ന ഏഴാം നമ്പര്‍ ഗേറ്റും തുറന്നു. അവിടെനിന്ന് പൊലീസ് ഉദ്യോഗസ്ഥരെ പിന്‍വലിക്കുകയും ചെയ്തു.

വ്യാഴാഴ്ച സര്‍വകലാശാലയുടെ 106ാം സ്ഥാപകദിനം കൂടിയായിരുന്നു. വിദ്യാര്‍ഥി യൂണിയന്‍ ഭരണഘടന 2027 മേയ് 15നകം അംഗീകരിച്ച് നടപ്പാക്കുമെന്നാണ് രജിസ്ട്രാര്‍ ഓഫീസിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നത്. തുടര്‍ന്ന് 2027 ജൂലൈ 16ഓടെ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ അധ്യയന വര്‍ഷത്തിന്റെ തുടക്കം മുതല്‍ ആറാഴ്ചയ്ക്കുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തും. ഇതനുസരിച്ച് 2027 ഓഗസ്റ്റ് മധ്യത്തോടെ വോട്ടെടുപ്പ് നടക്കാനാണ് സാധ്യത.
പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കെതിരേ പുറപ്പെടുവിച്ച കാരണം കാണിക്കല്‍ നോട്ടീസുകളും അച്ചടക്ക നടപടികളും പിന്‍വലിക്കുമെന്നും ഉത്തരവിലുണ്ട്. പുറത്താക്കല്‍, സസ്പെന്‍ഷന്‍ ഉത്തരവുകളും ക്യാമ്പസില്‍ പ്രവേശിക്കുന്നതിനുള്ള വിലക്കുകളും റദ്ദാക്കും. നവംബര്‍ എട്ട് മുതല്‍ ക്ലാസുകളും പരീക്ഷകളും ക്യാമ്പസില്‍ നേരിട്ടുള്ള രീതിയില്‍ പുനരാരംഭിക്കുമെന്നും സര്‍വകലാശാല അറിയിച്ചു. പ്രക്ഷോഭത്തെത്തുടര്‍ന്ന് ഇവ ഓണ്‍ലൈന്‍ രീതിയിലേക്ക് മാറ്റിയിരുന്നു.

കഴിഞ്ഞ 18 ദിവസമായി നിരാഹാര സമരത്തിലായിരുന്ന വിദ്യാര്‍ഥി എബിന്‍ ബേസില്‍ തീരുമാനത്തെ വലിയ വിജയമെന്ന് വിശേഷിപ്പിച്ചു. ജാമിഅയുടെ ചരിത്രത്തില്‍ സുവര്‍ണലിപികളില്‍ എഴുതപ്പെടുന്ന ദിവസമാണിതെന്ന് അദ്ദേഹം പറഞ്ഞു. സത്യം ജയിച്ചുവെന്ന് 15 ദിവസമായി നിരാഹാരത്തിലായിരുന്ന റഹാന്‍ മെവാട്ടിയും പ്രതികരിച്ചു.

ഒക്ടോബര്‍ 26ന് സര്‍വകലാശാല പുറത്തിറക്കിയ മുന്‍ ഉത്തരവില്‍ യൂണിയന്‍ ഭരണഘടന അംഗീകരിച്ച് 15 ദിവസത്തിനുശേഷം തിരഞ്ഞെടുപ്പ് നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ഭരണഘടനയ്ക്ക് അംഗീകാരം ലഭിക്കുന്ന തീയതി വ്യക്തമല്ലാത്തതിനാല്‍ തിരഞ്ഞെടുപ്പിന്റെ സമയക്രമവും അനിശ്ചിതമായി തുടരുമെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ സമരം അവസാനിപ്പിക്കാന്‍ അവര്‍ തയ്യാറായില്ല.

ഡിസംബര്‍ 20നകം യൂണിയന്‍ ഭരണഘടന തയ്യാറാക്കി അംഗീകരിക്കണമെന്നും അതിനുശേഷം 15 ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നുമായിരുന്നു വിദ്യാര്‍ഥികളുടെ ആവശ്യം. പുതിയ ഉത്തരവില്‍ ഭരണഘടന അംഗീകരിക്കുന്നതിനും തിരഞ്ഞെടുപ്പ് നടത്തുന്നതിനും വ്യക്തമായ സമയപരിധി നല്‍കിയിട്ടുണ്ട്.
2006ലാണ് ജാമിഅ മില്ലിയ ഇസ്ലാമിയയിലെ വിദ്യാര്‍ഥി യൂണിയന്‍ പിരിച്ചുവിട്ടത്. അതിനുശേഷം തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. അന്നുണ്ടായ അക്രമസംഭവങ്ങളും വൈസ് ചാന്‍സലര്‍ക്കെതിരായ ആക്രമണവുമാണ് യൂണിയന്‍ പിരിച്ചുവിടാനുള്ള കാരണമായി സര്‍വകലാശാല ചൂണ്ടിക്കാട്ടിയത്. 2012 മുതല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നിലനിന്നിരുന്ന ഹര്‍ജിയുടെ പേരിലും തിരഞ്ഞെടുപ്പ് നടത്താനാകില്ലെന്നായിരുന്നു ഭരണകൂടത്തിന്റെ നിലപാട്. എന്നാല്‍ ഈ വിശദീകരണത്തെ വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്തിരുന്നു.

അലിഗഢ് മുസ്ലിം സര്‍വകലാശാലയിലും സമാനമായ പ്രക്ഷോഭം നടന്നിരുന്നു. 19 ദിവസം നീണ്ട നിരാഹാര സമരത്തിനൊടുവില്‍ അവിടെയും യൂണിയന്‍ തിരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കാന്‍ അധികൃതര്‍ സമ്മതിക്കുകയും നവംബര്‍ അഞ്ചിന് വോട്ടെടുപ്പ് നടത്താന്‍ തീരുമാനിക്കുകയും ചെയ്തു.
പ്രക്ഷോഭകാലത്ത് വിദ്യാര്‍ഥികള്‍ക്കെതിരേ സ്വീകരിച്ച എല്ലാ അച്ചടക്ക നടപടികളും പിന്‍വലിക്കണമെന്ന ആവശ്യം പുതിയ ഉത്തരവില്‍ പൂര്‍ണമായി അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്.

Latest News

ജിദ്ദ തിരൂര്‍ മണ്ഡലം കെ.എം.സി.സിയുടെ നേതൃത്വത്തില്‍ കെ.കെ. അലി അക്ബറിന് യാത്രയയപ്പ് നല്‍കി
ജിദ്ദ തിരൂര്‍ മണ്ഡലം കെ.എം.സി.സിയുടെ നേതൃത്വത്തില്‍ കെ.കെ. അലി അക്ബറിന് യാത്രയയപ്പ് നല്‍കി
October 30, 2026
ജാമിഅ സമരത്തിന് വിജയാന്ത്യം, യൂണിയന്‍ തിരഞ്ഞെടുപ്പിന് വഴിയൊരുങ്ങി
ജാമിഅ സമരത്തിന് വിജയാന്ത്യം, യൂണിയന്‍ തിരഞ്ഞെടുപ്പിന് വഴിയൊരുങ്ങി
October 30, 2026
'സ്റ്റാര്‍ ട്രെക്' ആക്ടര്‍  പാട്രിക് സ്റ്റുവര്‍ട്ട് അന്തരിച്ചു
'സ്റ്റാര്‍ ട്രെക്' ആക്ടര്‍ പാട്രിക് സ്റ്റുവര്‍ട്ട് അന്തരിച്ചു
October 30, 2026
നോര്‍ക്ക ഇന്‍ഷുറന്‍സ് പ്രീമിയം  കുത്തനെ കൂട്ടി; വര്‍ധിപ്പിക്കാതെ  മാര്‍ഗമില്ലെന്ന് മുഖ്യമന്ത്രി
നോര്‍ക്ക ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ കൂട്ടി; വര്‍ധിപ്പിക്കാതെ മാര്‍ഗമില്ലെന്ന് മുഖ്യമന്ത്രി
October 30, 2026
കുപിതനായി ട്രംപ്, റോയിട്ടേഴ്സ് റിപ്പോര്‍ട്ടറെ അധിക്ഷേപിച്ചു
കുപിതനായി ട്രംപ്, റോയിട്ടേഴ്സ് റിപ്പോര്‍ട്ടറെ അധിക്ഷേപിച്ചു
October 30, 2026
മുസ്‌ലിം വോട്ടര്‍മാരെ വെട്ടാന്‍  അപേക്ഷ നല്‍കി ബി.ജെ.പി ബൂത്ത് ഏജന്റുമാര്‍
മുസ്‌ലിം വോട്ടര്‍മാരെ വെട്ടാന്‍ അപേക്ഷ നല്‍കി ബി.ജെ.പി ബൂത്ത് ഏജന്റുമാര്‍
October 30, 2026
യമനിലെ താഇസില്‍ നിരോധിച്ച രാസായുധങ്ങള്‍ ഉപയോഗിച്ചതായി പരാതി: ഐക്യരാഷ്ട്രസഭയുടെ അന്വേഷണം ആവശ്യപ്പെട്ട് പ്രാദേശിക അധികൃതര്‍
യമനിലെ താഇസില്‍ നിരോധിച്ച രാസായുധങ്ങള്‍ ഉപയോഗിച്ചതായി പരാതി: ഐക്യരാഷ്ട്രസഭയുടെ അന്വേഷണം ആവശ്യപ്പെട്ട് പ്രാദേശിക അധികൃതര്‍
October 30, 2026
'പൂരം തൃശൂര്‍' സംഘടിപ്പിക്കുന്ന 'ദൃശ്യവിസ്മയം' ചിത്രകലാ പ്രദര്‍ശനത്തിന് തുടക്കം
'പൂരം തൃശൂര്‍' സംഘടിപ്പിക്കുന്ന 'ദൃശ്യവിസ്മയം' ചിത്രകലാ പ്രദര്‍ശനത്തിന് തുടക്കം
October 29, 2026
നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി: പ്രവാസി സംഘടനകള്‍ക്ക് ആശങ്കയും പ്രതിഷേധവും
നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി: പ്രവാസി സംഘടനകള്‍ക്ക് ആശങ്കയും പ്രതിഷേധവും
October 29, 2026
ടാറ്റാ ഗ്രൂപ്പ് കമ്പനികളില്‍ നിന്ന്  നോയല്‍ ടാറ്റ പടിയിറങ്ങും
ടാറ്റാ ഗ്രൂപ്പ് കമ്പനികളില്‍ നിന്ന് നോയല്‍ ടാറ്റ പടിയിറങ്ങും
October 29, 2026