ജിദ്ദ: 22 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദ തിരൂര്‍ മണ്ഡലം കെ.എം.സി.സി വൈസ് പ്രസിഡന്റും സജീവ പ്രവര്‍ത്തകനുമായ കെ.കെ. അലി അക്ബറിന് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ BMR ഓഡിറ്റോറിയത്തില്‍ വെച്ച് ഹൃദ്യമായ യാത്രയയപ്പ് നല്‍കി.
കെ.എം.സി.സി പ്രസ്ഥാനത്തിന്റെ സംഘടനാ പ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യ മേഖലകളിലും അദ്ദേഹം നല്‍കിയ നിസ്വാര്‍ത്ഥ സേവനങ്ങളും വിലപ്പെട്ട സംഭാവനകളും ചടങ്ങില്‍ അനുസ്മരിച്ചു. പ്രസ്ഥാനത്തിന്റെ ഏത് ആവശ്യത്തിനും ആത്മാര്‍ത്ഥതയോടെ മുന്നിട്ടിറങ്ങിയ അദ്ദേഹത്തിന്റെ സേവനങ്ങള്‍ മാതൃകാപരമാണെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. മണ്ഡലം പ്രസിഡന്റ് എം.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി റിയാസ് മുഹമ്മദ് കാസിം സ്വാഗതവും ട്രഷറര്‍ അന്‍വര്‍ കെ.എം. നന്ദിയും രേഖപ്പെടുത്തി.
ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി സെക്രട്ടറി മുഹമ്മദ് യാസിദ് എ.പി. സംഗമം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തില്‍ അലി അക്ബറിന്റെ ദീര്‍ഘകാല സംഘടനാ സേവനങ്ങളെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. സംഘടനയുടെ യഥാര്‍ത്ഥ കരുത്ത് പദവികളിലല്ല, മറിച്ച് പ്രസ്ഥാനത്തിനുവേണ്ടി ആത്മാര്‍ത്ഥമായി സമര്‍പ്പിക്കുന്ന സേവനത്തിലും പ്രതിസന്ധി ഘട്ടങ്ങളില്‍ കൂടെനില്‍ക്കുന്ന മനോഭാവത്തിലുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അലി അക്ബറിനെപ്പോലുള്ള മുതിര്‍ന്ന പ്രവര്‍ത്തകരുടെ അനുഭവസമ്പത്തും സമര്‍പ്പണവും പുതിയ തലമുറയ്ക്ക് വലിയ പ്രചോദനമാണെന്നും, പ്രവാസജീവിതം അവസാനിച്ചാലും പ്രസ്ഥാനവുമായുള്ള ആത്മബന്ധവും സേവനവും തുടരണമെന്നും അദ്ദേഹം ആശംസിച്ചു.
ചടങ്ങില്‍ മണ്ഡലം ചെയര്‍മാന്‍ കെ.പി.സി. ജലീല്‍ തങ്ങള്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി റിഷാദ് ഇസ്ഹാഖ് എം., വൈസ് പ്രസിഡന്റ് അഷ്‌റഫ് കുഞ്ഞി തങ്ങള്‍, ജോയിന്റ് സെക്രട്ടറിമാരായ ഷെരീഫ് പി., മുഹമ്മദ് അലി എം., സഫീര്‍ തങ്ങള്‍ കെ.പി. എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
Related News