l o a d i n g

ഗൾഫ്

നോര്‍ക്ക കെയര്‍ 2026-27: പരിഷ്‌കരിച്ച പദ്ധതി പ്രവാസികള്‍ക്ക് ലാഭമോ നഷ്ടമോ?

Thumbnail
Publisher By     പി.എം. മായിന്‍കുട്ടി
October 29, 2026

കൊച്ചി: പ്രവാസി കേരളീയര്‍ക്കായുള്ള സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ 'നോര്‍ക്ക കെയര്‍' (NORKA Care) 2026-27 വര്‍ഷത്തെ എന്റോള്‍മെന്റ് പോര്‍ട്ടല്‍ നിലവില്‍ വന്നതോടൊപ്പം, പുതിയ പദ്ധതിയുടെ ആനുകൂല്യങ്ങളും പ്രീമിയം നിരക്കുകളും വലിയ ചര്‍ച്ചയായിരിക്കുകയാണ്. നിലവില്‍ അംഗങ്ങളായിട്ടുള്ളവര്‍ക്കും പുതിയതായി ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും 2026 നവംബര്‍ 30 വരെയാണ് അവസരം നല്‍കിയിട്ടുള്ളത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് നിരവധി മാറ്റങ്ങളോടെ എത്തിയ പുതിയ നോര്‍ക്ക കെയര്‍ പ്രവാസികള്‍ക്ക് എത്രമാത്രം ഗുണകരമാണെന്നും ദോഷകരമാണെന്നും പരിശോധിക്കാം. വിവിധ സ്ലാബുകളിലുള്ള ഉയര്‍ന്ന പ്രീമിയം നിരക്ക് പ്രവാസികളെ സംബന്ധിച്ചിടത്തോളം ദോഷകരം തന്നെയാണ്. വിദേശത്തെ, പ്രത്യേകിച്ച് ഗള്‍ഫ് മേഖലയിലെ നിലവിലെ സാഹചര്യംകൂടി കണക്കിലെടുക്കുമ്പോള്‍ അധിക സാമ്പത്തിക ബാധ്യത വരുന്നത് പ്രവാസികള്‍ക്ക് താങ്ങാനാവുന്നതല്ല. അതുകൊണ്ടു തന്നെ പരിഷ്‌കരിച്ച നോര്‍ക്ക കെയറിനെതിരെ പ്രവാസ ലോകത്ത് പ്രതിഷേധം ശക്തമാണ്.

പുതിയ നോര്‍ക്ക കെയറിലെ പ്രധാന മാറ്റങ്ങള്‍ എന്തൊക്കെയാണ്?

മുന്‍പ് 5 ലക്ഷം രൂപയുടെ പരിരക്ഷ മാത്രമാണുണ്ടായിരുന്നതെങ്കില്‍, പുതിയ പദ്ധതിയില്‍ 3 ലക്ഷം മുതല്‍ 1 കോടി വരെ 8 വ്യത്യസ്ത സ്ലാബുകളിലായി പരിരക്ഷ ലഭ്യമാക്കിയിട്ടുണ്ട്. പോളിസികളില്‍ പ്രവാസിയുടെയും പങ്കാളിയുടെയും മാതാപിതാക്കളെയും (110 വയസ്സുവരെ) ഉള്‍പ്പെടുത്താനുള്ള അവസരമുണ്ട്. മുന്‍കാലങ്ങളില്‍ ഇല്ലാത്തവിധം, നിലവിലുള്ള രോഗങ്ങള്‍ക്ക് (Pre-existing diseases) ആദ്യ ദിവസം മുതല്‍ തന്നെ (ഇന്ത്യയ്ക്കുള്ളില്‍ മാത്രം) പരിരക്ഷ ലഭിക്കുന്നു എന്നത് പദ്ധതിയിലെ ഏറ്റവും വലിയ പ്രത്യേകതയാണ്. ഓണ്‍ലൈന്‍ പോര്‍ട്ടല്‍, പരിഷ്‌കരിച്ച മൊബൈല്‍ ആപ്പ്, ഇ-കാര്‍ഡ് ഡൗണ്‍ലോഡ്, ലൈവ് ലൊക്കേഷന്‍ ഷെയറിംഗ് (SOS), ആംബുലന്‍സ് സേവനം തുടങ്ങിയവ പുതിയ ആപ്പില്‍ ലഭ്യമാണ്.


പ്രീമിയം നിരക്കുകളും സാമ്പത്തിക ബാധ്യതയും

ഉയര്‍ന്ന പ്രീമിയം: പുതുക്കിയ പദ്ധതിയില്‍ ഇന്‍ഷുറന്‍സ് പ്രീമിയം തുക വളരെ അധികം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പ്രായത്തിന് ആനുപാതികമായാണ് പ്രീമിയം കണക്കാക്കുന്നത് എന്നതിനാല്‍ മുതിര്‍ന്ന അംഗങ്ങളെ ഉള്‍പ്പെടുത്തുമ്പോള്‍ വലിയ തുക നല്‍കേണ്ടി വരും. പല രോഗങ്ങള്‍ക്കും ചികിത്സാച്ചെലവുകളില്‍ നിശ്ചിത പരിധികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതായത് പലരോഗങ്ങളും പോളിസിയുടെ പരിധിയില്‍ വരാത്തതിനാല്‍ വലിയൊരു തുക ക്ലെയിം ചെയ്യുമ്പോള്‍ അതു പ്രവാസികള്‍ക്ക് തിരിച്ചടിയായേക്കാം. അതാത് ക്ലെയിം ചെയ്യുന്ന തുക പൂര്‍ണമായും ലഭിച്ചില്ലെന്നു വരാം. കൃത്യമായ റീന്യൂവല്‍ ഓപ്ഷനുകളോ മറുപടികളോ സമയബന്ധിതമായി ലഭിക്കുന്നില്ലെന്നും ഹെല്‍പ്ലൈന്‍ നമ്പറുകള്‍ പലപ്പോഴും ലഭ്യമാകുന്നില്ലെന്നും ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്.

പ്രവാസികള്‍ക്ക് ഇത് ഗുണകരമോ അതോ ബാധ്യതയോ?

ഉദാഹരണത്തിന്, 40 വയസ്സുള്ള ഒരു പ്രവാസി 110 വയസ്സായ തന്റെ പിതാവിനെ ഉള്‍പ്പെടുത്തി പോളിസി എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്: മാതാപിതാക്കളുടെ പ്രായം എത്രയായാലും പോളിസി പ്രീമിയം തുക കണക്കാക്കുന്നത് നോര്‍ക്ക ഐ.ഡി കാര്‍ഡ് ഉടമയുടെ വയസ്സ് മാത്രം അടിസ്ഥാനമാക്കിയാണ്. അതായത്, ഇവിടെ 40 വയസ്സുകാരനായ പ്രവാസിയുടെ പ്രായ സ്ലാബ് (31-40 അല്ലെങ്കില്‍ 41-50 വയസ്സ്) അനുസരിച്ചായിരിക്കും പ്രീമിയം വരുന്നത്. ഈ രീതിയില്‍ നോക്കുമ്പോള്‍, ഉടമയുടെ പ്രായം 31-40 ആണെങ്കില്‍ Self + Parents/in-laws കാറ്റഗറിയില്‍ 42,196 മുതലും, 41-50 വയസ്സ് വിഭാഗത്തിലാണ് വരുന്നതെങ്കില്‍ 61,604 മുതലുമാണ് പ്രീമിയം ആരംഭിക്കുന്നത് (സമ്പൂര്‍ണ്ണ സ്ലാബ് തുകകള്‍ തിരഞ്ഞെടുക്കുന്ന കവറേജിനനുസരിച്ച് വ്യത്യാസപ്പെടും).

സ്വകാര്യ ഹെല്‍ത്ത് ഇന്‍ഷുറന്‍സുമായി താരതമ്യം ചെയ്യുമ്പോള്‍ നഷ്ടമോ ലാഭമോ?

പ്രായമായവരുടെ കാര്യത്തില്‍ (ലാഭം): സാധാരണ പ്രൈവറ്റ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഉയര്‍ന്ന പ്രായമുള്ളവര്‍ക്കോ നിലവിലുള്ള രോഗങ്ങള്‍ക്കോ എളുപ്പത്തില്‍ കവറേജ് നല്‍കാറില്ല. നല്‍കിയാല്‍ തന്നെ വലിയ കാത്തിരിപ്പ് കാലയളവ് (Waiting period) കഴിഞ്ഞിട്ടേ ആനുകൂല്യം കിട്ടൂ. ആ നിലയ്ക്ക് നോര്‍ക്ക കെയറില്‍ മാതാപിതാക്കളെ ഉള്‍പ്പെടുത്തുന്നത് ഏറെ പ്രയോജനകരമാണ്.

യുവാക്കളുടെ കാര്യത്തില്‍ (നഷ്ടം): പ്രായം കുറഞ്ഞവര്‍ക്കും ആരോഗ്യവാനായ വ്യക്തികള്‍ക്കും മറ്റ് പ്രമുഖ പ്രൈവറ്റ് ഇന്‍ഷുറന്‍സ് കമ്പനികളില്‍ ഇതിനേക്കാള്‍ കുറഞ്ഞ പ്രീമിയത്തില്‍ കൂടുതല്‍ ആനുകൂല്യങ്ങളും കുറഞ്ഞ നിയന്ത്രണങ്ങളുമുള്ള പോളിസികള്‍ ലഭ്യമായേക്കാം. അതിനാല്‍ യുവതി യുവാക്കളായ പ്രവാസികള്‍ക്ക് പ്രീമിയം തുക താരതമ്യേന കൂടുതലായി തോന്നാം.

മാതാപിതാക്കള്‍ക്കായി എടുക്കുകയാണെങ്കില്‍: പ്രായമായ മാതാപിതാക്കളുടെ ചികിത്സാ ആവശ്യങ്ങള്‍ക്കും നിലവിലുള്ള രോഗങ്ങളുടെ പരിരക്ഷയ്ക്കും നോര്‍ക്ക കെയര്‍ ഒരു പരിധി വരെ വലിയ ആശ്വാസമാണ്.

വ്യക്തിഗതമായോ ചെറിയ കുടുംബങ്ങള്‍ക്കോ ആണെങ്കില്‍: പ്രീമിയം തുകയും മറ്റ് പ്രൈവറ്റ് ഇന്‍ഷുറന്‍സ് പോളിസികളും തമ്മില്‍ താരതമ്യം ചെയ്ത് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് ഏതിലാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം തീരുമാനമെടുക്കുക.

Latest News

ജിദ്ദ തിരൂര്‍ മണ്ഡലം കെ.എം.സി.സിയുടെ നേതൃത്വത്തില്‍ കെ.കെ. അലി അക്ബറിന് യാത്രയയപ്പ് നല്‍കി
ജിദ്ദ തിരൂര്‍ മണ്ഡലം കെ.എം.സി.സിയുടെ നേതൃത്വത്തില്‍ കെ.കെ. അലി അക്ബറിന് യാത്രയയപ്പ് നല്‍കി
October 30, 2026
ജാമിഅ സമരത്തിന് വിജയാന്ത്യം, യൂണിയന്‍ തിരഞ്ഞെടുപ്പിന് വഴിയൊരുങ്ങി
ജാമിഅ സമരത്തിന് വിജയാന്ത്യം, യൂണിയന്‍ തിരഞ്ഞെടുപ്പിന് വഴിയൊരുങ്ങി
October 30, 2026
'സ്റ്റാര്‍ ട്രെക്' ആക്ടര്‍  പാട്രിക് സ്റ്റുവര്‍ട്ട് അന്തരിച്ചു
'സ്റ്റാര്‍ ട്രെക്' ആക്ടര്‍ പാട്രിക് സ്റ്റുവര്‍ട്ട് അന്തരിച്ചു
October 30, 2026
നോര്‍ക്ക ഇന്‍ഷുറന്‍സ് പ്രീമിയം  കുത്തനെ കൂട്ടി; വര്‍ധിപ്പിക്കാതെ  മാര്‍ഗമില്ലെന്ന് മുഖ്യമന്ത്രി
നോര്‍ക്ക ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ കൂട്ടി; വര്‍ധിപ്പിക്കാതെ മാര്‍ഗമില്ലെന്ന് മുഖ്യമന്ത്രി
October 30, 2026
കുപിതനായി ട്രംപ്, റോയിട്ടേഴ്സ് റിപ്പോര്‍ട്ടറെ അധിക്ഷേപിച്ചു
കുപിതനായി ട്രംപ്, റോയിട്ടേഴ്സ് റിപ്പോര്‍ട്ടറെ അധിക്ഷേപിച്ചു
October 30, 2026
മുസ്‌ലിം വോട്ടര്‍മാരെ വെട്ടാന്‍  അപേക്ഷ നല്‍കി ബി.ജെ.പി ബൂത്ത് ഏജന്റുമാര്‍
മുസ്‌ലിം വോട്ടര്‍മാരെ വെട്ടാന്‍ അപേക്ഷ നല്‍കി ബി.ജെ.പി ബൂത്ത് ഏജന്റുമാര്‍
October 30, 2026
യമനിലെ താഇസില്‍ നിരോധിച്ച രാസായുധങ്ങള്‍ ഉപയോഗിച്ചതായി പരാതി: ഐക്യരാഷ്ട്രസഭയുടെ അന്വേഷണം ആവശ്യപ്പെട്ട് പ്രാദേശിക അധികൃതര്‍
യമനിലെ താഇസില്‍ നിരോധിച്ച രാസായുധങ്ങള്‍ ഉപയോഗിച്ചതായി പരാതി: ഐക്യരാഷ്ട്രസഭയുടെ അന്വേഷണം ആവശ്യപ്പെട്ട് പ്രാദേശിക അധികൃതര്‍
October 30, 2026
'പൂരം തൃശൂര്‍' സംഘടിപ്പിക്കുന്ന 'ദൃശ്യവിസ്മയം' ചിത്രകലാ പ്രദര്‍ശനത്തിന് തുടക്കം
'പൂരം തൃശൂര്‍' സംഘടിപ്പിക്കുന്ന 'ദൃശ്യവിസ്മയം' ചിത്രകലാ പ്രദര്‍ശനത്തിന് തുടക്കം
October 29, 2026
നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി: പ്രവാസി സംഘടനകള്‍ക്ക് ആശങ്കയും പ്രതിഷേധവും
നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി: പ്രവാസി സംഘടനകള്‍ക്ക് ആശങ്കയും പ്രതിഷേധവും
October 29, 2026
ടാറ്റാ ഗ്രൂപ്പ് കമ്പനികളില്‍ നിന്ന്  നോയല്‍ ടാറ്റ പടിയിറങ്ങും
ടാറ്റാ ഗ്രൂപ്പ് കമ്പനികളില്‍ നിന്ന് നോയല്‍ ടാറ്റ പടിയിറങ്ങും
October 29, 2026